കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷരീഫ് ക്ഷണിച്ചു, മോദി സ്വീകരിച്ചു, സന്ദര്‍ശനം അടുത്ത വര്‍ഷം!

  • By Muralidharan
Google Oneindia Malayalam News

ഉഫ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വര്‍ഷം പാകിസ്താന്‍ സന്ദര്‍ശിക്കും. സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ക്ഷണം മോദി സ്വീകരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യത്തെ പാകിസ്താന്‍ സന്ദര്‍ശനമായിരിക്കും ഇത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വേണ്ടി റഷ്യയിലെത്തിയപ്പോഴാണ് നരേന്ദ്ര മോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയത്.

ഏകദേശം ഒരു മണിക്കൂറോളം സമയം നരേന്ദ്ര മോദിയും നവാസ് ഷെരീഫും ഒരുമിച്ച് ചെലവഴിച്ചു. രണ്ട് രാജ്യങ്ങളിലും തടവില്‍ കഴിയുന്ന മത്സ്യബന്ധനത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും അതാത് രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇത് പ്രകാരം പതിനഞ്ച് ദിവസത്തിനകം മത്സ്യബന്ധനത്തൊഴിലാളികളെ വിട്ടയക്കും.

modi-sharrif

ഇന്ത്യയിലെയും പാകിസ്താനിലെയും ദേശീയ സുരക്ഷാ ഉപദേശകര്‍ ദില്ലിയില്‍ യോഗം ചേരാനും തീരുമാനമായിട്ടുണ്ട്. തീവ്രവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് ഇത്. രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ മത - വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനുള്ള സാഹചര്യങ്ങള്‍ വര്‍ധിപ്പിക്കും. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്.

നരേന്ദ്ര മോദിയും നവാസ് ഷെരീഫും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍, പാകിസ്താന്‍ വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധര എന്നിവരാണ് പത്രസമ്മേളനം നടത്തി തീരുമാനങ്ങള്‍ വിശദീകരിച്ചത്. സമാധാനത്തിനും വികസനത്തിനും ഇരുരാജ്യങ്ങള്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന കാര്യം കൂടിക്കാഴ്ചയില്‍ നേതാക്കള്‍ എടുത്തുപറഞ്ഞു.

English summary
Prime Minister Narendra Modi on Friday accepted an invitation from his counterpart Nawaz Sharif to visit Pakistan to attend the SAARC Summit in 2016 which will be his first to the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X