കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ ചലച്ചിത്ര അവാര്‍ഡ്; സുരഭി മികച്ച നടി, അക്ഷയ്കുമാർ നടൻ, മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം

64മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിക്കുന്നു.

  • By Jince K Benny
Google Oneindia Malayalam News

64മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി ലക്ഷ്മി മികച്ച നടിയായായും റുസ്തത്തിലെ അഭിനയത്തിന് അക്ഷയ് കുമാർ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമയായി മറാത്തി ചിത്രം കാസവ് തിരഞ്ഞെടുക്കപ്പെട്ടു.

ചലച്ചിത്ര സൗഹാര്‍ദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ തവണ കേരളവും ഗുജറാത്തുമായിരുന്നു അവാര്‍ഡിന് അര്‍ഹമായത്. പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. 16 സംസ്ഥാനങ്ങളിലെ ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.

മികച്ച മലയാള ചിത്രം

ഫഹദ് ഫാസിൽ നായകനായി എത്തിയ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പട്ടു. സിനിമയുടെ കലാമൂല്യം ജനപ്രീതിയും കണക്കിലെടുത്താണ് ചിത്രത്തിന് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ജനപ്രീയ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മഹേഷിന്റെ പ്രിതികാരത്തിനായിരുന്നു.

മോഹൻലാലിന് ജൂറി പരാമർശം

മോഹൻലാലിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പുലിമുരുകൻ, ജനതാ ഗാരേജ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് പ്രത്യേക പുരസ്കാരം. സംസ്ഥാന അവാർഡിന് മോഹൻലാലിനെ പരിഗണിച്ച ഒപ്പം അവാർഡ് കമ്മറ്റിക്ക് മുന്നിൽ എത്തിയിരുന്നില്ല.

മികച്ച തിരക്കഥാകൃത്ത്

മഹേഷിന്റെ പ്രതികാരത്തിന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്കരനെ മികച്ച തിരക്കഥാൃത്തായി തിരഞ്ഞെടുത്തു. മഹേഷിന്റെ പ്രതികാരത്തിന് ഇത് രണ്ടാമത്തെ പുരസ്കാരമാണ്.

മലയാളത്തിന് പുരസ്ലകാര നിറവ്

മികച്ച മലയാള ചിത്രം ഉൾപ്പെടെ എട്ട് അവാർഡുകാളാണ് മലയാളത്തിന് ലഭിച്ചത്. മികച്ച ബാലതാരമായി ആദിഷ് പ്രവീണും മികച്ച ശബ്ദ ലേഖനത്തിന് കാട് പൂക്കുന്ന നേരത്തിന്റെ ശബ്ദലേഖനം നടത്തിയ ജയദേവൻ ചക്കടയും തിരഞ്ഞെടുക്കപ്പെട്ടു.

പാട്ടെഴുത്തിന് വൈരമുത്തു

മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്കാരത്തിന് തമിഴ് ഗാന രചയിതാവ് വൈരമുത്തു അർഹനായി. ധർമ്മദുരൈ എന്ന ചിത്രത്തിലെ എന്ത പക്കം എന്ന ഗാനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. ഏഴാം തവണയാണ് വൈരമുത്തുവിനെ തേടി പുരസ്കാരം എത്തുന്നത്.

നീർജയ്ക്കും പിങ്കിനും പുരസ്കാരം, ഷിവായ്ക്ക് ആശ്വാസം

മികച്ച ഹിന്ദി ചിത്രമായി നീർജ തിരഞ്ഞെടുക്കപ്പെട്ടു. നീർജ ഭാനോട്ടിന്റെ ജീവിത കഥ പറഞ്ഞ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സോനം കപൂർ ആയിരുന്നു. മികച്ച സാമൂഹിക പ്രതിബന്ധതയുള്ള ചിത്രമായി അമിതാഭ് ബച്ചന്റെ പിങ്ക് തിരഞ്ഞെടുക്കപ്പെട്ടു. അജയ് ദേവ്ഗൺ നായകനായും സംവിധായകനായും എത്തിയ ഷിവോയ് ആണ് മികച്ച സ്പെഷ്യൽ എഫെക്ടിനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

പീറ്റര്‍ ഹെയ്‌നും പുരസ്‌കാരം

പുലിമുരകനിലെ ആവേശമുയര്‍ത്തുന്ന സംഘട്ടന രംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌ന് മികച്ച സംഘട്ടനത്തിനുള്ള പുരസ്‌കാരം ലഭിച്ചു. മറ്റ് ഭാഷകളിലൊക്കെ പുരസ്‌കാരം നേടിയിട്ടുള്ള പീറ്റര്‍ ഇത് ആഗ്രഹിച്ചിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മികച്ച തമിഴ് ചിത്രമായി ജോക്കറും മികച്ച ബാലതാരങ്ങളായി ആദിഷ് പ്രവീണ്‍, സൈറ വസി, മനോഹര്‍ കെ എന്നിവരേയും തിരഞ്ഞെടുത്തു.

മറ്റ് പുരസ്‌കാരങ്ങള്‍

സിനിമാ ക്രിട്ടിക്കായി ജി ധനഞ്ജയനും സൗമ്യ സദാനന്ദന്‍ ഒരുക്കിയ ചെമ്പൈ-മൈ ഡിസ്‌കവറി ഓഫ് ലെഡന്‍ഡ് മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു. വാട്ടര്‍ ഫാള്‍സ് എഡുക്കേഷണല്‍ ഫിലിനും ആഭ മികച്ച ഹൃസ്വ ചിത്രത്തിനുമുള്ള പുരസ്‌കാരം നേടി. ഹം ചിത്ര് ബനാതേ ഹേ ആണ് മികച്ച ആനിമേഷന്‍ ഫിലിം.

English summary
National film award 2016 announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X