ഗംഗയുടെ ഏഴയലത്തു പോലും മാലിന്യം നിക്ഷേപിക്കരുത്!! ചെയ്താല്‍ വലിയ പിഴ!!

Subscribe to Oneindia Malayalam

ദില്ലി: ഗംഗാ നദിയുടെ 500 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണലിന്റെ (എന്‍ജിറ്റി) വിധി. നിയമം ലംഘിക്കുന്നവര്‍ക്ക് 50,00 രൂപ പിഴ നല്‍കുമെന്നും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വിധിച്ചു. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അദ്ധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

ഗംഗക്കു ചുറ്റുമുള്ള നൂറു മീറ്റര്‍ പ്രദേശം നോണ്‍ ഡെവലപ്പ്‌മെന്റല്‍ സോണ്‍ ആയി പ്രഖ്യാപിക്കണമെന്നും നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും എന്‍ജിറ്റി പറഞ്ഞു. ഗംഗാതീരത്തും പരിസരങ്ങളിലും നടത്തുന്ന മതപരിപാടികള്‍ക്ക് പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് എന്‍ജിറ്റി ആവശ്യപ്പെട്ടു.

 ജീവനുള്ള വ്യക്തികളായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ജീവനുള്ള വ്യക്തികളായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി

ഗംഗ,യമുന നദികള്‍ക്ക് വ്യക്തിഗത പദവി നല്‍കി ജീവനുള്ള അസ്തിത്വങ്ങളായ അംഗീകരിക്കണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ജൂണ്‍ 7ന് സ്‌റ്റേ ചെയ്തിരുന്നു.ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഗംഗ, യമുന നദികളെ വ്യക്തികളായി പരിഗണിച്ചു കൊണ്ട് പരിശുദ്ധ നദികളായി സംരക്ഷിക്കണം എന്ന ഉത്തരവ് ഉത്തരാഖണ്ഡ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

ഗംഗക്കായി പ്രത്യേക ബില്‍

ഗംഗക്കായി പ്രത്യേക ബില്‍

ഗംഗക്കായി പ്രത്യേക നിയമനിര്‍മ്മാണം നടത്തിക്കൊണ്ടുള്ള ബില്ലിന്റെ കരട് രേഖ കേന്ദ്ര സര്‍ക്കാര്‍ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിരുന്നു. ഗംഗ ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ല് തയ്യാറാക്കിയത്.

ഗംഗയെ തൊട്ടാല്‍ വിവരമറിയും

ഗംഗയെ തൊട്ടാല്‍ വിവരമറിയും

പ്രകാരം ഗംഗ നദീജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസമുണ്ടാക്കുക, നദിതടങ്ങളില്‍ കുഴികള്‍ ഉണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മ്മിക്കുക തുടങ്ങിയ പ്രവൃത്തികളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗംഗാനദി മലിനമാക്കുന്നവര്‍ക്കെതിരെ ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷലഭിക്കുന്ന വിധത്തിലുള്ള കരട് ബില്ലാണ് തയ്യാറാക്കിയത്.

ജീവനുള്ള അസ്തിത്വമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ജീവനുള്ള അസ്തിത്വമെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി

ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗനദിയെ ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു മനുഷ്യന് ലഭിക്കുന്ന എല്ലാ പരിഗണനയും ലഭ്യമാകുമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി പറഞ്ഞിരുന്നത്.

യോഗിയും

യോഗിയും

ഗംഗാനദിയെ ശുദ്ധീകരിക്കാന്‍ തുകല്‍ വ്യവസായ ശാലകള്‍ നീക്കം ചെയ്യണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഗംഗാനദിയിലേക്ക് ഒരു തുള്ളി മലിനജലം പോലും ഒഴുകുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും യോഗി പ്രസ്താവിച്ചിരുന്നു.

ഗംഗയുടെ അവസ്ഥ

ഗംഗയുടെ അവസ്ഥ

പുണ്യനദിയായി കണക്കാക്കപ്പെടുന്ന ഗംഗയില്‍ ദിവസേന വ്യാവസായിക മാലിന്യങ്ങളും ഗാര്‍ഹിക മാലിന്യങ്ങളുമടക്കം ടണ്‍ കണക്കിന് മാലിന്യമാണ് നിക്ഷേപിക്കപ്പെടുന്നത്.

English summary
National Green Tribunal bans dumping of waste within 500 metres of Ganga, orders Rs 50,000 fine on those who violate rules
Please Wait while comments are loading...