• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുടിവെള്ളമില്ലാതെ വലഞ്ഞ് ഇന്ത്യൻ ഗ്രാമങ്ങൾ; നിറവേറാതെ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം

  • By Desk

മനുഷ്യ ജീവന്‍ നിലനിര്‍ത്താനുള്ള പ്രധാന മാര്‍ഗമാണ് കുടിവെള്ളമെങ്കിലും ലക്ഷകണക്കിന് ഇന്ത്യക്കാര്‍ ഇപ്പോഴും ശുദ്ധജല ദൗര്‍ലഭ്യം നേരിടുന്നുണ്ട്. 2015 ല്‍ ഒരു എന്‍ജിഒ നടത്തിയ കണക്കുകള്‍ പ്രകാരം 163 ദശലക്ഷം ഇന്ത്യക്കാരാണ് ശുദ്ധജലം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. ശുദ്ധജല ലഭ്യതയുമായി ബന്ധപ്പെട്ട് ലോകത്തിലെ ഏറ്റവും വലിയ കണക്കാണിത്. വെള്ളത്തിന്റെ അളവിലും ഗുണനിലവാരത്തിലും അപര്യാപ്തമായ സാഹചര്യത്തിലാണ് ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ ഭൂരിഭാഗം ജനങ്ങളും കഴിയുന്നത്. ബിജെപി ഭരണത്തിന്‍ കീഴില്‍ കുടിവെള്ള പ്രശ്‌നം ചെറുതായി പരിഗണിച്ചെങ്കിലും ജലവിതരണത്തിലുണ്ടായ കുറവ് നികത്താനായില്ല.

വെള്ളം ഒരു സംസ്ഥാന വിഷയമാണ്, എന്നാല്‍ ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിലൂടെ (എന്‍.ആര്‍.ഡി.ഡബ്ല്യു.പി) കേന്ദ്രസര്‍ക്കാര്‍ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. 2009-ല്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ എന്‍പിആര്‍ഡബ്ല്യുപി വഴി കുടിവെള്ള വിതരണത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ അതായത് പൈപ്പ് കണക്ഷനുകള്‍, വീടുകളിലെ ആഭ്യന്തര ഉപയോഗം കുടിവെള്ളം, പാചകം, ശുചീകരണം) എന്നിവ ഒരുക്കാനുള്ള സഹായങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിരുന്നു.

കേന്ദ്രത്തിൽ കോൺഗ്രസ് സീറ്റുയർത്തും! ബിജെപിക്ക് സീറ്റ് കുറയും! പുതിയ സർവ്വേ ഫലം ഇങ്ങനെ

പിന്നീടത് എന്‍ആര്‍ഡിഡബ്ല്യുപി യുടെ ഫണ്ടിംഗില്‍ വലിയ വിള്ളലുണ്ടാക്കി. 2014-15ല്‍ എന്‍ആര്‍ഡിഡബ്ല്യുപിക്ക് ആകെ സര്‍ക്കാര്‍ ഫണ്ടിന്റെ 0.6 ശതമാനം മാത്രമേ അനുദിച്ചിട്ടുള്ളു. 2018-19 ഓടെ ഇത് 0.2 ശതമാനമായി ചുരുങ്ങുകയും ചെയ്തു. കുടിവെള്ളത്തിന്റെയും ശുചീകരണത്തിന്റെയും ചെലവ് വര്‍ധിച്ചപ്പോള്‍ പോലും ഈ ഫണ്ടിംഗ് വെട്ടിച്ചുരുക്കി.

കേന്ദ്ര ബഡ്ജറ്റില്‍ ഭൂരിഭാഗവും ഇപ്പോള്‍ രാജ്യത്തെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള ബിജെപിയുടെ മുഖ്യപദ്ധതിയായ സ്വച്ച് ഭാരത് മിഷന് വേണ്ടി നീക്കി വെച്ചിരിക്കുകയാണ്. ശുചിത്വം മെച്ചപ്പെടുത്തുകയെന്നത് പ്രധാനമാണ്. പക്ഷേ ജലവിതരണവും മെച്ചപ്പെട്ട ശുചിത്വവും ഒന്നിനൊന്ന് ചേര്‍ന്നു പോകുന്ന പദ്ധതിയാണ്. എന്‍ആര്‍ഡിഡബ്ല്യുപി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള ജലവിതരണത്തിനായിരുന്നു പ്രാധാന്യം കൊടുത്തതെങ്കില്‍ ഇപ്പോഴത് ശുചിത്വാവശ്യങ്ങള്‍ക്കാണ് ജലവിതരണത്തിലേക്ക് മാറി.

ജലവിതരണം മെച്ചപ്പെടുത്താതെ ശുചിത്വം കൊണ്ടുവരാനാകില്ലെന്ന് വാട്ടര്‍ എയ്ഡ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് വികെ മാധവന്‍ പറയുന്നു. ഫണ്ട് മാനേജ്‌മെന്റിലെ അപര്യാപ്തതയാണ് എന്‍ ആര്‍ ഡി ഡബ്ല്യു പിയുടെ പ്രധാന ലക്ഷ്യങ്ങള്‍ നിറവേറ്റുന്നത് വിലങ്ങ് തടിയായതെന്ന് 2018 ലെ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.

ഉദാഹരണത്തിന് 2017 ആകുമ്പോഴേക്കും പൈപ്പ് കുടിവെള്ള വിതരണത്തില്‍ ഗ്രാമീണ കുടുംബങ്ങള്‍ക്ക് 35 ശതമാനവും 2020 ഓടെ 80 ശതമാനവും പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. എന്നാല്‍ ഈ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഇന്ത്യ ഇനിയും ഏറെ സമയമെടുക്കുമെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. 2018-19ല്‍ ഗ്രാമീണ മേഖലയിലെ 18.2 ശതമാനം കുടുംബങ്ങളില്‍ മാത്രമാണ് പൈപ്പ് കുടിവെള്ള വിതരണം നടത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Since 2014, the NDA has cut funding for rural drinking water and focused more on sanitation, leaving millions without access to safe and assured water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X