• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്‍ഡിടിവിയിലെ രവീഷ് കുമാറിന് 2019ലെ മാഗ്‌സസെ അവാര്‍ഡ്: ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കിയെന്ന്!!

  • By S Swetha

ദില്ലി: പ്രശസ്തമായ റാമോണ്‍ മാഗ്‌സസെ പുരസ്‌കാരം ഇത്തവണ എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്. രവീഷ് കുമാര്‍ 'ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാന്‍ പത്രപ്രവര്‍ത്തനം ഉപയോഗപ്പെടുത്തി', എന്ന് ജൂറി വിലയിരുത്തി. മാത്രമല്ല അദ്ദേഹത്തിന്റെ 'ഉയര്‍ന്ന നിലവാരമുള്ള പ്രൊഫഷണല്‍, നൈതിക ജേണലിസത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത' എന്നിവയും അവാര്‍ഡിന് അര്‍ഹനാക്കി. ഏഷ്യയിലെ നോബലിന് തുല്യമായ മാഗ്‌സസെ അവാര്‍ഡ് നേടിയ അഞ്ച് പേരില്‍ ഒരാളാണ് രവീഷ് കുമാര്‍.

തദ്ദേശ തിരഞ്ഞെടുപ്പ്; ത്രിപുരയില്‍ ബിജെപിക്ക് വന്‍ വിജയം, സിപിഎമ്മിനെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാമത്

സമതുലിതവും വസ്തുതാധിഷ്ഠിതവുമായ റിപ്പോര്‍ട്ടിംഗിന്റെ പ്രൊഫഷണല്‍ മൂല്യങ്ങള്‍ പ്രായോഗികമായി ഉയര്‍ത്തിപ്പിടിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്ന, ശാന്തനും ഊര്‍ജ്ജസ്വലനും അറിവുള്ളതുമായ ഒരു അവതാരകനായാണ് രവിഷ് കുമാറിനെ അവാര്‍ഡ് സമിതി വിശേഷിപ്പിച്ചു. ''നിങ്ങള്‍ ജനങ്ങളുടെ ശബ്ദമായി മാറിയെങ്കില്‍, നിങ്ങള്‍ ഒരു പത്രപ്രവര്‍ത്തകനാണ്,'' അതില്‍ പറയുന്നു. രവിഷ് കുമാറിന്റെ ന്യൂസ് പ്രോഗ്രാം 'പ്രൈം ടൈം' പരാമര്‍ശിച്ച് ഫൗണ്ടേഷന്‍ ഇത് സാധാരണക്കാരുടെ യഥാര്‍ത്ഥ ജീവിതവും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത പ്രശ്‌നങ്ങളും കൈകാര്യം ചെയ്തതായി വിലയിരുത്തി. 'ജനങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പത്രപ്രവര്‍ത്തനത്തിനായി പരിശ്രമിക്കുന്ന അദ്ദേഹം തന്റെ ന്യൂസ് റൂമിനെ 'പീപ്പിള്‍സ് ന്യൂസ് റൂം' എന്ന് വിളിക്കുന്നു. 1996 മുതല്‍ എന്‍ഡിടിവിക്കൊപ്പം ഉണ്ടായിരുന്ന രവിഷ് കുമാര്‍, നിര്‍ഭയമായി സംസാരിച്ചതിന് പലപ്പോഴും ഭീഷണികള്‍ നേരിട്ടിട്ടുണ്ട്. ബീഹാറിലെ ജിത്വര്‍പൂരില്‍ വളര്‍ന്ന രവീഷ് കുമാര്‍ ദില്ലി സര്‍വകലാശാലയില്‍ ചരിത്രത്തിലും പൊതു കാര്യങ്ങളിലും ആദ്യകാലത്ത് അറിവ് നേടി.

'ഉന്നത ഉദ്യോഗസ്ഥരെ വിമര്‍ശിക്കുന്നതിനോ രാജ്യത്തെ മാധ്യമങ്ങളെയും പൊതു വ്യവഹാരത്തെയും വിമര്‍ശിക്കുന്നതിനെയോ അദ്ദേഹം എതിര്‍ക്കുന്നില്ല; ഇക്കാരണത്താല്‍, ഒരു തരത്തിലുള്ള അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള കടുത്ത പക്ഷക്കാര്‍ അദ്ദേഹത്തെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്,' റാമോണ്‍ മഗ്‌സെസെ ഫൗണ്ടേഷന്‍ അംഗീകരിക്കുന്നു. ആര്‍.കെ ലക്ഷ്മണ്‍, പി സായിനാഥ്, അരുണ്‍ ഷൗറി, കിരണ്‍ ബേദി, അരവിന്ദ് കെജ്രിവാള്‍ എന്നിവരാണ് മാഗ്സെസെ അവാര്‍ഡ് നേടിയ മറ്റ് ശ്രദ്ധേയരായവര്‍. മഗ്സസെ അവാര്‍ഡ് ലഭിച്ചവരുടെ ക്ലബ്ബിലേക്ക് രവിഷിനെ സ്വാഗതം ചെയ്യുന്നു, ഈ ദുഷ്‌കരമായ സമയങ്ങളില്‍ അദ്ദേഹത്തിന്റെ ധീരമായ പത്രപ്രവര്‍ത്തനം ശക്തിയില്‍ നിന്ന് ശക്തിയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിക്കുന്നു, ''കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. മ്യാന്‍മറില്‍ നിന്നുള്ള കോ സ്വീ വിന്‍, തായ്ലന്‍ഡില്‍ നിന്നുള്ള അങ്കാന നീലപൈജിത്, ഫിലിപ്പൈന്‍സില്‍ നിന്നുള്ള റെയ്മുണ്ടോ പുജന്തെ കയാബ്, ദക്ഷിണ കൊറിയയില്‍ നിന്നുള്ള കിം ജോങ്-കി എന്നിവരാണ് മറ്റ് നാല് വിജയികള്‍.

English summary
NDTV's Ravish Kumar won Ramon Magsaysay award
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X