ഹജ്ജ് തീര്‍ഥാടനത്തിന് ഇനി വിമാനമില്ല, പകരം കപ്പല്‍!! വരാനിരിക്കുന്നത് ഇതാണ്, എല്ലാം തീരുമാനിച്ചു

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബിജെപി സര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം മുസ്ലീങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. 2018 മുതല്‍ ഹജ്ജ് തീര്‍ഥാടനത്തിന് കുറഞ്ഞ ചെലവില്‍ കൂടുതല്‍ സൗകര്യങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വിയാണ് കേന്ദ്രത്തിന്റെ പുതിയ ഹജ്ജ് നയത്തെക്കുറിച്ച് വിശദീകരിച്ചത്.

യാത്രയ്ക്കായി കപ്പല്‍

യാത്രയ്ക്കായി കപ്പല്‍

2018 മുതല്‍ ഹജ്ജ് തീര്‍ഥാടകരുടെ യാത്രയ്ക്കായി 15 അത്യാധുനിക കപ്പലുകളാണ് ഒരുക്കി നിര്‍ത്തുന്നത്. എല്ലാ വിധ സൗകര്യങ്ങളുമുള്ള ലോക നിലവാരത്തിലുള്ള കപ്പലുകളായിരിക്കും ഇവ. ഓരോ ട്രിപ്പിലും 5,000ത്തോളം തീര്‍ഥാടകര്‍ക്കു യാത്ര ചെയ്യാന്‍ സാധിക്കും.

 യാത്ര പുറപ്പെടുന്നത്

യാത്ര പുറപ്പെടുന്നത്

മുംബൈയില്‍ നിന്നായിരിക്കും കപ്പലുകള്‍ യാത്ര പുറപ്പെടുന്നത്. മുംബൈയില്‍ നിന്നു സൗദി അറേബ്യയിലെ ജിദ്ദയിലേക്കായിരിക്കും കപ്പലുകളുടെ സര്‍വീസ്. മുംബൈയില്‍ നിന്നു മൂന്നോ നാലോ ദിവസം കൊണ്ടു കപ്പല്‍ ജിദ്ദയിലെത്തും.

പുതിയ നയത്തിനു കാരണം

പുതിയ നയത്തിനു കാരണം

2022 മുതല്‍ വിമാനമാര്‍ഗം ഹജ്ജിനു പോവുന്നവര്‍ക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് 2012ല്‍ സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ ഹജ്ജ് നയം കേന്ദ്രം തയ്യാറാക്കിയത്.

മന്ത്രി പറയുന്നത്

മന്ത്രി പറയുന്നത്

സുപ്രീം കോടതി വിധി മൂലം പാവപ്പെട്ട തീര്‍ഥാടകര്‍ക്കു ഹജ്ജ് നിഷേധിക്കപ്പെടുന്നതിനോടു തങ്ങള്‍ യോജിക്കുന്നില്ല. അതുകൊണ്ടാണ് പുതിയ ഹജ്ജ് നയത്തില്‍ കടല്‍ മാര്‍ഗമുള്ള യാത്രയ്ക്കായി പദ്ധതി തയ്യാറാക്കിയതെന്നു മന്ത്രി നഖ്‌വി വ്യക്തമാക്കി.

നേരത്തേ കപ്പല്‍ മാര്‍ഗം

നേരത്തേ കപ്പല്‍ മാര്‍ഗം

1995 വരെ കപ്പല്‍ മാര്‍ഗം മുംബൈയില്‍ നിന്നു ജിദ്ദയിലേക്ക് ഹജ്ജ് തീര്‍ഥാടനം നടന്നിരുന്നു. എംവി അക്ബരി എന്ന കപ്പലിലായിരുന്നു അന്നു യാത്ര. എന്നാല്‍ ഈ കപ്പല്‍ പിന്നീട് പഴക്കം ചെന്നതോടെ കടല്‍ വഴിയുള്ള യാത്ര അവസാനിക്കുകയായിരുന്നു.

 അന്നു ദൈര്‍ഖ്യമേറിയ യാത്ര

അന്നു ദൈര്‍ഖ്യമേറിയ യാത്ര

പഴയ കാലത്ത് മുംബൈയില്‍ നിന്നു കപ്പല്‍ മാര്‍ഗം ജിദ്ദയിലെത്താന്‍ തീര്‍ഥാടകര്‍ക്കു 10 മുതല്‍ 15 ദിവസം വരെ വേണ്ടിവന്നിരുന്നതായി മന്ത്രി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഇപ്പോള്‍ ഇതു മൂന്നു മുതല്‍ നാലു ദിവസം വരെയായി കുറഞ്ഞെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 അംഗീകരിച്ചു

അംഗീകരിച്ചു

കടല്‍ മാര്‍ഗമുള്ള ഹജ്ജ് തീര്‍ഥാടനത്തെക്കുറിച്ച് ഉന്നതതല സമിതി വിശദമായി പഠിച്ചതായി നഖ്‌വി പറഞ്ഞു. കപ്പല്‍ മന്ത്രാലയം പുതിയ പദ്ധതിക്ക് അംഗീകാരം നല്‍കിക്കഴിഞ്ഞു. സൗദി അറേബ്യ ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിവിധ മുസ്‌ലീം സംഘടനകളുമായും കടല്‍ മാര്‍ഗമുള്ള ഹജ്ജിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചെലവ് കുറയും

ചെലവ് കുറയും

കേന്ദ്രത്തിന്റെ പുതിയ നീക്കത്തെ മുംസ്ലീം സമുദായം സ്വാഗതം ചെയ്തു കഴിഞ്ഞു. കപ്പല്‍ മാര്‍ഗമുള്ള യാത്ര തീര്‍ഥാടകരുടെ ചെലവും കുറയ്ക്കും. വിമാനമാര്‍ഗം യാത്ര ചെയ്യുകയാണെങ്കില്‍ രണ്ടു ലക്ഷം രൂപ വരെ ചെലവാകുമ്പോള്‍ കപ്പല്‍ മാര്‍ഗമാണെങ്കില്‍ 60,000 രൂപ മാത്രമേ ആവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു

ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു

ഈ വര്‍ഷമാദ്യം സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട 1.36 ലക്ഷത്തില്‍ നിന്നു 1.70 ലക്ഷമാക്കി വര്‍ധിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 1.35 ലക്ഷം പേര്‍ ഹജ്ജ് തീര്‍ഥാടനം നടത്തിയെന്നാണ് കണക്ക്. ഈ വര്‍ഷം 1,70, 025 തീര്‍ഥാടകരാണ് ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ഇന്ത്യയില്‍ നിന്നു പോവുന്നത്.

English summary
As part of the new Haj policy, the Modi government is planning 15 cruise trips for pilgrims from 2018 onwards.
Please Wait while comments are loading...