കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യശാലകളില്‍ ഇനിമുതല്‍ പാലോ? സര്‍ക്കാര്‍ ഇങ്ങനെ ചിന്തിച്ചതിലും കാര്യമുണ്ട്

  • By Siniya
Google Oneindia Malayalam News

ദില്ലി: മദ്യശാലകളില്‍ പാലു ലഭിക്കുമെന്ന് കേട്ടിട്ടുണ്ടോ? എന്നാല്‍ ഇതും പ്രാബല്യത്തില്‍ വരാന്‍ പോവുകയാണ്. ഇവിടെയൊന്നുമല്ല അങ്ങു ദൂരെ ബീഹാറിലാണ് മദ്യശാലകള്‍ വഴി പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കാന്‍ പോകുന്നത്. ഇനി മദ്യ കഴിച്ച് ആരോഗ്യം നശിച്ചെന്നു പറയേണ്ട അവസ്ഥയുമില്ല, പാലും പാലുല്ർപ്പന്നങ്ങളും കഴിച്ച് ആരോഗ്യവനാകുകയും ചെയ്യാം.

അടുത്ത വര്‍ഷം ഏപ്രില്‍ ആദ്യത്തോടെ മദ്യനിരോധനം പ്രാബല്യത്തില്‍ വരുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്ർറെ ഭാഗമായാണ് മുഖ്യമന്ത്രി ഇങ്ങനെ ഒരു പദ്ധതിയുമായി മുന്നോട്ടു വന്നത്.

മദ്യശാലകളില്‍ ഇനി പാല്‍

മദ്യശാലകളില്‍ ഇനി പാല്‍

മദ്യശാലകളില്‍ അടുത്ത വര്‍ഷം ഏപ്രില്‍ ആദ്യത്തോടെ പാലും പാലുല്‍പ്പന്നങ്ങളും വില്‍ക്കപ്പെടും. ഇക്കാര്യം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതാണ്.

മദ്യ നിരോധനം

മദ്യ നിരോധനം

അടുത്ത വര്‍ഷം ഏപ്രില്‍ ആദ്യത്തോടെ ബീഹാറില്‍ മദ്യ നിരോധനം പ്രാബല്യത്തില്‍ വരും. നിതീഷ് കുമാര്‍ ഇത് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക

ജോലി നഷ്ടപ്പെടുമെന്ന ആശങ്ക

മദ്യശാലകള്‍ അടച്ചു പൂട്ടുന്നതോടെ നിലവിലുള്ള ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനം.

 മദ്യശാലകള്‍

മദ്യശാലകള്‍

അടച്ചു പൂട്ടാന്ർ തീരുമാനിച്ചിരുന്ന 6000 ത്തോളം മദ്യശാലകള്‍ വഴി പാല്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

സുധയുടെ പാല്‍ ഉല്‍പ്പന്നം

സുധയുടെ പാല്‍ ഉല്‍പ്പന്നം

സ്വകാര്യമേഖലയിലെ പാല്‍ ഉല്‍പ്പന്ന കമ്പനിയായ സുധയുടെ പാല്‍ ഉല്‍പ്പന്നങ്ങളാവും മദ്യശാലകളില്‍ വഴി വില്‍ക്കപ്പെടുന്നത്.

ജീവനക്കര്‍ക്ക് സംരക്ഷണം

ജീവനക്കര്‍ക്ക് സംരക്ഷണം

മദ്യശാലകള്‍ അടച്ചു പൂട്ടാതെ തന്നെ ജീവനക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.

കൂടുതല്‍ പേര്‍ക്ക് ജോലി

കൂടുതല്‍ പേര്‍ക്ക് ജോലി

പാലുല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാനാവുമെന്നും പ്രതീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു.

പ്രഖ്യാപനം നടന്നത്

പ്രഖ്യാപനം നടന്നത്

ദില്ലിയില്‍ ജനദാദള്‍ യുണൈറ്റഡിന്റെ ദേശീയ നിര്‍വാഹക സമിതി യോഗത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതോടപ്പം തന്നെയാണ് പുതിയ പ്രഖ്യാപനവും നടത്തിയത്.

സ്ത്രീകള്‍ക്കു നല്‍കിയ വാഗ്ദാനം

സ്ത്രീകള്‍ക്കു നല്‍കിയ വാഗ്ദാനം

മദ്യ നിരോധനം എന്നത് ബീഹാറിലെ സ്ത്രീകള്‍ക്ക് താന്ർ കൊടുത്ത വാക്കാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് പാലിക്കുക തന്നെ ചെയ്യുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.

English summary
Nitish Kumar mulls milk solution for Bihar's post-prohibition hangover
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X