കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാന യാത്രയ്ക്കിടെ സാംസംഗ് ഫോണ്‍ ഉപയോഗിക്കരുത്, സാംസംഗ് ഗാലക്‌സി നോട്ട് 7ന് നിരോധനം!!!

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ വിമാനങ്ങളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 ഫോണിന് നിരോധനം. വിമാനത്താവളത്തിലുള്ള സമയത്ത് ഗാലക്‌സി നോട്ട് സ്വിച്ച് ഓഫ് ചെയ്തു വെയ്ക്കുകയോ ബാഗില്‍ സൂക്ഷിക്കുകയോ ചെയ്യാം. ബാറ്ററിയെക്കുറിച്ചുള്ള പരാതികളെ തുടര്‍ന്ന് കമ്പനി ഫോണ്‍ തിരിച്ചുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ ഫോണിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

 ക്രിസ്ത്യന്‍ വിവാഹമോചനം: ഭേദഗതിയ്ക്ക് അനുമതി, ഭേദഗതി 147 വര്‍ഷമുള്ള നിയമത്തിന്!!! ക്രിസ്ത്യന്‍ വിവാഹമോചനം: ഭേദഗതിയ്ക്ക് അനുമതി, ഭേദഗതി 147 വര്‍ഷമുള്ള നിയമത്തിന്!!!

അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ ഇത് സംബന്ധിച്ച് എയര്‍ലൈനുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ സിവില്‍ ഏവിയേഷനും നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുവരുന്നത്. വിമാനയാത്രക്കിടെ ഫോണ്‍ ഓണ്‍ ചെയ്യുകയോ ചാര്‍ജ്ജ് ചെയ്യുകയോ പാടില്ലെന്നാണ് നിര്‍ദ്ദേശങ്ങളിലൊന്ന്. ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ വെള്ളിയാഴ്ച തന്നെ അറിയിപ്പ് പുറത്തിറക്കിയിരുന്നു. ലഗ്ഗേജുകള്‍ക്കുള്ളില്‍ ഗാലക്‌സി നോട്ട് 7 സൂക്ഷിക്കരുതെന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

samsung-galaxy

 ഐസിസിന്റെ കേരളത്തിലെ പദ്ധതികളിങ്ങനെ, തെളിവുകള്‍ ലഭിച്ചത് ഫോണ്‍ ചോര്‍ത്തിയതുവഴി!!! ഐസിസിന്റെ കേരളത്തിലെ പദ്ധതികളിങ്ങനെ, തെളിവുകള്‍ ലഭിച്ചത് ഫോണ്‍ ചോര്‍ത്തിയതുവഴി!!!

ഗാലക്‌സി നോട്ട് 7 പൊട്ടിത്തെറിച്ചതോടെയാണ് കമ്പനി ഈ മോഡല്‍ ഫോണുകളെല്ലാം തിരിച്ചുവിളിച്ചത്. വിമാനങ്ങളില്‍ സാംസംഗ് ഗാലക്‌സി നോട്ട് 7 നിരോധിച്ചുകൊണ്ട് അമേരിക്കയും ജപ്പാനും നേരത്തെ ഉത്തരവിറക്കിയിരുന്നു. ആഗസ്ത് ഏഴിന് ന്യൂയോര്‍ക്കില്‍ വെച്ച് നടന്ന ചടങ്ങില്‍ പുറത്തിറക്കിയ 42,000 ഫോണുകളിലെ ബാറ്ററിയ്ക്ക് തകരാറുണ്ടെന്ന് കണ്ടെത്തിയതോടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഫോണുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നു.

English summary
No Samsung Galaxy Note 7 allowed in Indian flights.Directorate General of Civil Aviation directed after America and Japan also baned the phone in flights.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X