യോഗ ഗുരുവിന് പണി കിട്ടി!!! തലവെട്ടു പ്രസ്താവനക്കെതിരെ കോടതിയുടെ ജാമ്യമില്ലാ വാറണ്ട്!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ബാബ രാംദേവിന്റെ തലവെട്ട് പരാമർശം വിവാദമാകുന്നു. ഭരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടിയെടുക്കണമെന്നു പറഞ്ഞ വിവാദ പ്രസ്താവനക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറണ്ട് പുറപ്പെടുവിച്ചത്.

2016 ഏപ്രിലിൽ സദ്ഭാവന സമ്മേളനത്തിലാണ് യോഗഗുരു വിവാദ പ്രസ്താവന നടത്തിയത്.ജാട്ട് പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സമാധാനം പുനസ്ഥാപിക്കാനാണ് സമ്മേളനം നടത്തിയത്. ഇവിടെ സംസാരിക്കുന്നതിനിടെയാണ് തവവെട്ടു പ്രസ്താവന നടത്തിയത്. ഇത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

ram dev

കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമ്നത്രി സുഭാഷ് ഭഭ്ര മാർച്ച് 2 ന് രാംദേവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെയ് 12 ന് കോടതി രാംദേവിന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കോടതിയിൽ ഹജരാകാത്തതിനെ തുടർന്നണ് ജാമ്യമില്ല വാറണ്ട് .പുറപ്പെടുവിച്ചിരിക്കുന്നത്. ആഗസ്റ്റ് മൂന്നിലേക്ക് കോസ് മാറ്റി വെച്ചു.

English summary
A non-bailable warrant was issued against yoga guru Ramdev by a court in Rohtak on Wednesday in a case over remarks made by him in the Haryana district last year against those refusing to raise the slogan of 'Bharat mata ki jai'.
Please Wait while comments are loading...