കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ ഇന്ത്യ ഇനി ഒഡീഷയിലും: വണ്‍ ഇന്ത്യയുടെ ഒമ്പതാമത് ഭാഷാ പോര്‍ട്ടല്‍ ഒഡിയയില്‍ ലോഞ്ച് ചെയ്തു

Google Oneindia Malayalam News

ദില്ലി: വണ്‍ ഇന്ത്യ കുടുംബത്തിലെ ഒമ്പതാമത് ന്യൂസ് പോര്‍ട്ടല്‍ ഒഡിയ ഭാഷയില്‍ ലോഞ്ച് ചെയ്തു. വികസനം, സംസ്കാരം, പാരമ്പര്യം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനങ്ങളിലൊന്നാണ് ഒഡീഷ. ആ സംസ്ഥാനത്തിനും ഭാഷക്കും ഉള്ള ആദരവായിട്ടാണ് വണ്‍ ഇന്ത്യയുടെ ഒമ്പതാമത് പോര്‍ട്ടല്‍ ഒഡിയയില്‍ ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചത്.

രാഷ്ട്രീയ വാർത്തകൾ, പൊതുവാര്‍ത്തകള്‍, പ്രമുഖരുടെ അഭിപ്രായങ്ങളും വീക്ഷണങ്ങളും, വിനോദം, കായികം എന്ന് തുടങ്ങി ഒരോ ദിനവും നമുക്ക് ചുറ്റം നടക്കുന്ന കാര്യങ്ങളെ കുറിച്ചും ഓഡിയ ഭാഷയില്‍ വണ്‍ ഇന്ത്യ ഒഡിയയിലൂടെ (https://odia.oneindia.com.) അറിയാന്‍ കഴിയും. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലാണ് വണ്‍ ഇന്ത്യ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ നിലവില്‍ വണ്‍ ഇന്ത്യ ലഭ്യമാണ്. ഒഡിയ ഭാഷയില്‍ കൂടി പ്രവര്‍ത്തനം ആരഭിച്ചതോടെ ഒമ്പത് ഭാഷകളില്‍ ലഭ്യമാകുന്ന രാജ്യത്തെ പ്രധാന ബഹുഭാഷ പോര്‍ട്ടലായി വണ്‍ ഇന്ത്യമാറി.

neindia-odia-

Recommended Video

cmsvideo
|Oxford University hopes Vaccine will be enter in market soon Oneindia Malayalam

മുമ്പ് ഒറീസ എന്നറിയപ്പെട്ടിരുന്ന ഒഡീഷ ഇന്ത്യയിലെ ഏറ്റവും പ്രാചീന പൈതൃകം ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ ഒന്നാണ്. ഗോത്ര സംസ്കാരങ്ങൾക്കും പുരാതന ഹിന്ദു ക്ഷേത്രങ്ങൾക്കും പേരുകേട്ട ഒഡിയ വിസ്തീർണ്ണം അനുസരിച്ച് രാജ്യത്തെ എട്ടാമത്തെ വലിയ സംസ്ഥാനവും ജനസംഖ്യയിൽ പതിനൊന്നാമത്തെ വലിയ സംസ്ഥാനവുമാണ്. തലസ്ഥാന നഗരമായ ഭുവനേശ്വർ നിരവധി ക്ഷേത്രങ്ങളുടെ കേന്ദ്രമാണ്. സമ്പന്നമായ ചരിത്രത്തിനും സംസ്കാരത്തിനും പേരുകേട്ട സംസ്ഥാനമാണ് ഒഡീഷ.

English summary
Oneindia launches its new portal in odisha language
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X