കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ യുവാക്കള്‍ക്കിഷ്ടം അറേഞ്ച് മാര്യേജെന്ന് സര്‍വെ

  • By Aswathi
Google Oneindia Malayalam News

ദില്ലി: ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ എണ്ണമില്ലാത്തത്രയും മാട്രമോണികളുണ്ടെങ്കിലും യുവ തലമുറയ്ക്ക് പ്രണയ വിവാഹത്തോടാണ് താത്പര്യമെന്ന് ഒരു പൊതു അഭിപ്രായമുണ്ട്. എന്നാല്‍ ഈ അഭിപ്രായം ഇനി തിരുത്തിക്കൊള്ളൂ. ഇന്ത്യയില്‍ യുവാതീ- യുവാക്കള്‍ക്ക് അറേഞ്ച്ഡ് മാര്യേജിനോടാണ് താത്പര്യമെന്ന് സര്‍വേ ഫലം.

പ്രമുക വൈവാഹിക പക്തിയായ ശാദി ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് 50.1 ശതമാനം ആളുകളും പ്രണയ വിവാഹത്തെക്കാള്‍ ആലോചിച്ചുറപ്പിച്ച വിവാഹമാണ് ഇഷ്ടപ്പെടുന്നതെന്ന് കണ്ടെത്തിയിരിക്കുന്നത്.

wedding

രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള, 24 നും 35 നും ഇടയില്‍ പ്രായമുള്ള 3,600 അവിവാഹിതരായ യുവതീ യുവാക്കളില്‍ നിന്ന് വിരങ്ങള്‍ ശേഖരിച്ചാണ് സര്‍വേ നടത്തിയത്. 31 ശതമാനം പേരാണ് ഓണ്‍ ലൈനിന്റെ സഹായത്തോടെ പങ്കാളിയെ കണ്ടെത്തുന്നത്. സുഹൃത്തുക്കള്‍ വഴി പങ്കാളിയെ കണ്ടെത്തുന്നവര്‍ 12 ശതമാനവും ജോലി സ്ഥലത്ത് പങ്കാളിയെ തിരയുന്നവര്‍ ആറ് ശതമാനവുമാണുള്ളത്.

30 ശതമാനം പേര്‍ പങ്കാളിയുടെ വിദ്യാഭ്യാസ യോഗ്യത നോക്കുന്നു. യുവതികളില്‍ 21 ശതമാനം പേരും പങ്കാളിയുടെ ജോലി എന്താണെന്ന് നോക്കുന്നവാണ്. 11 ശതമാനം പേര്‍ ആകര്‍ഷക വ്യക്തിത്വത്തിനാണ് വോട്ട് ചെയ്തിരിക്കുന്നത്. ജീവിത പങ്കാളിയെ എങ്ങനെയാണ് തിരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് ഒരേ ചിന്താഗതിയുള്ളവര്‍ എന്ന് ഉത്തരം നല്‍കിയത് 37 ശതമാനം പേരാണ്.

English summary
More than half of India's youth prefer arranged marriages to love marriages, says a survey by a leading matrimonial portal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X