പനീര്‍ശെല്‍വത്തിന് കൂനിന്‍മേല്‍ കുരു...!!മുഖ്യമന്ത്രിക്കസേരയോ പോയി..എംഎല്‍എ സ്ഥാനവും അപകടത്തില്‍ !!

  • By: അനാമിക
Subscribe to Oneindia Malayalam

ചെന്നൈ: ജയലളിതയുടെ വിശ്വസ്തനും അമ്മയുടെ മരണശേഷം തമിഴ്‌നാടിന്റെ കാവല്‍മുഖ്യമന്ത്രിയുമായിരുന്ന ഒ പനീര്‍ശെല്‍വത്തിന് ഇത് കഷ്ടകാലമാണ്. മുഖ്യമന്ത്രി പദവി രാജിവെച്ച ശേഷം പാര്‍ട്ടിയില്‍ കലാപത്തിനൊരുങ്ങിയതാണ് ഒപിഎസ്സിന് വിനയായത്.

Read Also: ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ രണ്ടാമത്തെ പ്രവചനം..അതും സത്യം..!!

Read Also:പുലിമുരുകനില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടുപോലുമില്ല..!! ഇക്കാര്യമറിയാവുന്നത് തനിക്ക് മാത്രം..!

ഏറെ പണിപ്പെട്ടിട്ടും തമിഴ്‌നാടിന്റെ മുഖ്യമന്ത്രിക്കസേര പനീര്‍ശെല്‍വത്തിന്റെ കയ്യില്‍ നിന്നും വഴുതിപ്പോയി. മാത്രമല്ല പാര്‍ട്ടിയില്‍ നിന്നും ശശികല പുറത്താക്കുകയും ചെയ്തു. പനീര്‍ശെല്‍വത്തിന്റെ എംഎല്‍എ പദവിയും നിലവില്‍ അപകടത്തിലാണ്.

സഭയിൽ വോട്ടെടുപ്പ്

തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന എടപ്പാടി പളനിസ്വാമി നാളെയാണ് നിയമസഭയില്‍ വിശ്വാസവോട്ട് തേടുന്നത്. 124എംഎല്‍എമാരുടെ പിന്തുണ പളനിസ്വാമിക്ക് ഉണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

പനീർശെൽവം ത്രിശങ്കുവിൽ

നിലവില്‍ പനീര്‍ശെല്‍വത്തിന് തുറന്ന പിന്തുണ അറിയിച്ചിരിക്കുന്നത് 9 എംഎല്‍എമാരാണ്. പനീര്‍ശെല്‍വമടക്കം പത്ത് പേരാണ് നിയമസഭയില്‍ പളനിസ്വാമിക്ക് എതിരെയുള്ളത് എന്നര്‍ത്ഥം. പനീര്‍ശെല്‍വത്തെ ഉള്‍പ്പെടെയുള്ള 20 നേതാക്കളെ നേരത്തെ ശശികല പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

പുറത്താക്കിയെങ്കിലും അകത്തുതന്നെ

പുറത്താക്കപ്പെട്ട നേതാക്കളില്‍ 2 പേര്‍മാത്രമാണ് എംഎല്‍എ പദവിയുള്ളവര്‍. പനീര്‍ശെല്‍വവും മുന്‍ വിദ്യാഭ്യാസ മന്ത്രി കെ പാണ്ടിരാജനും. ഇരുവരുടേയും എംഎല്‍എ പദവി നിലവില്‍ അപകടാവസ്ഥയിലാണ്. കാര്ണം പാര്‍ട്ടി പുറത്താക്കിയെങ്കിലും അത് സഭയില്‍ പ്രസ്താവിച്ചിട്ടില്ല.

വിപ്പ് അനുസരിക്കണം

അങ്ങനെ വരുമ്പോള്‍ ഇരുവരും ഇപ്പോഴും എഐഎഡിഎംകെ എംഎല്‍എമാര്‍ തന്നെയാണ്. വിശ്വാസവോട്ടെടുപ്പിലെ പാര്‍ട്ടിയുടെ വിപ്പ് അനുസരിക്കാന്‍ ഇരുവരും ബാധ്യസ്ഥരാണ്. മാത്രമല്ല പനീര്‍ശെല്‍വത്തിന് ഒപ്പമുള്ള മറ്റ് 8 പേരും പാര്‍ട്ടി വിപ്പ് അനുസരിക്കേണ്ടതായി വരും.

അംഗബലം കുറവ്

എഐഎഡിഎംകെയ്ക്ക് നിലവില്‍ 134 അംഗങ്ങളാണ് ഉള്ളത്. പാര്‍ട്ടി പിളര്‍ന്നിരിക്കുകയാണ് എന്ന് വാദിക്കുകയാണെങ്കില്‍ തന്നെ മൂന്നിലൊന്ന് എംഎല്‍എമാര്‍, അതായത് 45 പേര്‍ പനീര്‍ശെല്‍വത്തിനൊപ്പം വേണം. എന്നാല്‍ പനീര്‍ശെല്‍വത്തിന് ഒപ്പം ഉള്ളതാകട്ടെ വെറും 9 പേര്‍.

എംഎൽഎ പദവി പോകും

പാര്‍ട്ടി വിപ്പ് പനീര്‍ശെല്‍വം അടക്കമുള്ള എംഎല്‍എമാര്‍ ലംഘിക്കുകയാണ് എങ്കില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ഇവരെ എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കാം. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട പനീര്‍ശെല്‍വത്തിന് അത് കനത്ത തിരിച്ചടിയാകും.

സഭയിലെത്തിയില്ലെങ്കിലും പണികിട്ടും

സഭയിലുള്ള എംഎല്‍എംമാര്‍ ഒന്നുകില്‍ പാര്‍ട്ടി വിപ്പ് അനുസരിക്കുകയോ അല്ലെങ്കില്‍ പുറത്തേക്ക് പോവുകയോ ചെയ്യേണ്ടതായി വരും. സഭയില്‍ അന്നേദിവസം ഹാജരാവാതിരുന്നാലും എംഎല്‍എമാരെ അയോഗ്യരാക്കാം.

കാരണം ബോധിപ്പിക്കണം

സഭയില്‍ ഹാജരാവാതിരിക്കുന്നതിന് വിശ്വസനീയമായ കാരണം സ്പീക്കറെ ബോധിപ്പിക്കാതിരിക്കുന്ന എല്ലാ വിമത എംഎല്‍എമാര്‍ക്കും പണികിട്ടും. വിപ്പ് സംബന്ധിച്ച് എംഎല്‍മമാര്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നാണ് നിയമസഭാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

തീരുമാനം സഭയിൽ

എന്ത് ചെയ്യണം എന്നത് സംബന്ധിച്ച് പനീര്‍ശെല്‍വം ക്യാമ്പില്‍ ഇതുവരെ ഒരു തീരുമാനമായിട്ടില്ല. പാര്‍ട്ടി വിപ്പ് ലംഘിച്ച് എതിര്‍പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ മാത്രമേ പ്രശ്‌നമുദിക്കുന്നുള്ളൂ എന്നാണ് പനീര്‍ശെല്‍വം ക്യാമ്പിലെ മുന്‍മന്ത്രിയുടെ പ്രതികരണം. തീരുമാനം എംഎല്‍എമാര്‍ നാളെ സഭയില്‍ കൈക്കൊള്ളുമെന്നും മുന്‍മന്ത്രി പ്രതികരിച്ചു.

ചരിത്രം ആവർത്തിക്കുന്നു

1998ല്‍ ഇതുപോലൊരു സന്ദര്‍ഭത്തിന് തമിഴ്‌നാട് നിയമസഭ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അന്നത്തെ സ്പീക്കര്‍ പിഎച്ച് പാണ്ഡ്യന്‍ 33 എംഎല്‍എമാരെ അയോഗ്യരാക്കി. അന്ന് വിമത നീക്കം നടത്തിയ ജയലളിത പക്ഷക്കാരാണ് പുറത്തായത്. ഇന്ന് അതേ പിഎച്ച് പാണ്ഡ്യന്‍ വിമതപക്ഷമായ പനീര്‍ശെല്‍വം ക്യാമ്പിലാണ് എന്നതാണ് തമാശ.

English summary
O Panneerselvam and nie MLAs in his camp may have to face disqualification if they will not follow the party whip.
Please Wait while comments are loading...