ഇങ്ങനെയുമുണ്ടോ കള്ളന്‍മാര്‍!!!ആദ്യം പൂജ,പിന്നെ കൊള്ള!!

Subscribe to Oneindia Malayalam

കാണ്‍പൂര്‍: പ്രാര്‍ത്ഥിച്ചിട്ടു കൊള്ള നടത്തുന്ന കള്ളന്‍മാരെപ്പറ്റി കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടുകൊള്ളൂ. അങ്ങനെയുമുണ്ട് കള്ളന്‍മാര്‍. കാണ്‍പൂരിലെ ബാബുപൂര്‍വ്വയിലുള്ള ജംഗ്ലി ദേവി അമ്പലത്തിലാണ് സംഭവം. അമ്പലത്തില്‍ മോഷ്ടിക്കാനെത്തിയ കള്ളന്‍മാര്‍ ആദ്യം ചെയ്തത് പൂജയാണ്. പിന്നീട് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊള്ള!!! പൂജക്കു ശേഷം അമ്പലത്തില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് കള്ളന്‍മാര്‍ കടന്നുകളഞ്ഞു.

അമ്പലത്തിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പ്രാര്‍ത്ഥിച്ചിട്ടു മോഷണം നടത്തിയ കള്ളന്‍മാരുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചത്. പൂജക്കു ശേഷം ദേവിയുടെ കാല്‍ തൊട്ടുവന്ദിച്ചു. അതിനു ശേഷം ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണാഭരണങ്ങളും ഭണ്ഡാരത്തിലുണ്ടായിരുന്ന പണവും മോഷ്ടിക്കുകയായിരുന്നു. സംഘത്തില്‍ രണ്ടുപേര്‍ ഉണ്ടായിരുന്നു.

cats

ക്ഷേത്രം അധികാരികളുടെയും ഭക്തജനങ്ങളുടെയും പരാതിയെത്തുടര്‍ന്ന് സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമ്പലങ്ങള്‍ കള്ളന്‍മാരുടെ ഹിറ്റ്‌ലിസ്റ്റില്‍ പെട്ട സ്ഥലങ്ങളാണെന്നും പോലീസ് എത്രയും പെട്ടെന്ന് കള്ളന്‍മാരെ പിടിക്കുമെന്നാണ് പ്രതീക്ഷയെന്നും സമീപവാസികള്‍ പറഞ്ഞു.

English summary
'Pious' thieves offer prayer to god before looting temple
Please Wait while comments are loading...