ഗൂര്‍ഖ പ്രക്ഷോഭം: അക്രമികളുടെ കുത്തേറ്റ് പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

Subscribe to Oneindia Malayalam

ഡാര്‍ജിലിങ്: ഡാര്‍ജിലിങ്ങില്‍ നടക്കുന്ന ഗൂര്‍ഖാ പ്രക്ഷോഭത്തിനിടെ അക്രമികളുടെ കുത്തേറ്റ് പോലീസുകാരന്‍ കൊല്ലപ്പെട്ടു. കിരണ്‍ താമങ് എന്നയാളാണ് കൊല്ലപ്പെട്ടത്.പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സൈന്യവും അര്‍ദ്ധ സൈനിക വിഭാഗവും സ്ഥലത്ത് പെട്രോളിങ് ആരംഭിച്ചു. സമരം ആരംഭിച്ചതിനു ശേഷം ഇതു വരെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.

പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ചതോടെ റബ്ബര്‍ ബുള്ളറ്റുകളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുന്നത്. ആറു ദിവസങ്ങളായി ഗൂര്‍ഖാ ജനമുക്തി മോര്‍ച്ചയുടെ നേതൃത്വത്തിലുള്ള ബന്ദ് തുടരുകയാണ്. ആയിരക്കണക്കിന് സഞ്ചാരികളാണ് ഡാര്‍ഡിലിങില്‍ കുടുങ്ങിക്കിടക്കുന്നത്. സമരം അക്രമാസക്തമായതോടെ സംസ്ഥാനത്ത് സമാധാനം പുന:സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.

protesters

പ്രത്യക ഗൂര്‍ഖാ ലാന്‍ഡ് എന്ന ആവശ്യമുന്നയിച്ചാണ് ഗൂര്‍ഖാ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നത്. ഗൂര്‍ഖാ ലാന്‍ഡ് എന്ന സ്വപ്‌നം നേടാനായി ജയിക്കുക, അല്ലെങ്കില്‍ മരിക്കുക എന്ന പോരാട്ടത്തിന് തയ്യാറാവേണ്ടതുണ്ടെന്ന് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാവ് ബിമല്‍ ഗുരുങ് അജ്ഞാത കേന്ദ്രത്തില്‍ നിന്നും ആഹ്വാനം ചെയ്തിരുന്നു. ബിമല്‍ ഗുരുങിന്റെ സന്ദേശം മലയോര മേഖലയില്‍ വ്യാപകമായി വിതരണം ചെയ്തിട്ടുണ്ട്. ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നേതാക്കളുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ഒട്ടേറെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം മാറ്റിവെച്ച് പ്രാദേശിക സ്വയംഭരണ സമിതിക്ക് ജിജെഎം പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നെങ്കിലും ഈയിടെ വീണ്ടും പഴയ ആവശ്യം ഉന്നയിച്ച് സമരം ശക്തമാക്കിയിരിക്കുകയാണ്.

English summary
Police officer stabbed to death by protesters in Darjeeling
Please Wait while comments are loading...