കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസുമില്ല ജെഡിയുമില്ല: മഹാസഖ്യത്തിന് പണി വരുന്നു, നിശബ്ദനായി പ്രശാന്ത് ഒരുക്കുന്നത് ഈ തന്ത്രം

Google Oneindia Malayalam News

ദില്ലി: ബീഹാറില്‍ ബിജെപിയില്‍ നിന്നല്ലാതെ വലിയൊരു പണി വരുന്നു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ അണിയറയില്‍ ഒരുക്കുന്നത് മഹാസഖ്യത്തിനുള്ള വലിയ വെല്ലുവിളിയാണ്. പുതിയ പാര്‍ട്ടി അടുത്ത രണ്ട് വര്‍ഷത്തിനുള്ളിലുണ്ടാവും. അത് മാത്രമല്ല, ഗ്രൗണ്ട് റിപ്പോര്‍ട്ടെല്ലാം തയ്യാറാക്കിയാണ് പ്രശാന്ത് കളത്തില്‍ ഇറക്കുന്നത്. ഐപാക്ക് നടത്തിയ സര്‍വേയില്‍ കൃത്യമായ വിവരങ്ങളാണ് പ്രശാന്തിന് ലഭിച്ചിരിക്കുന്നത്.

ബീഹാറിലെ ആംആദ്മി പാര്‍ട്ടിയായി അവര്‍ മാറുമെന്നാണ് സൂചന. അങ്ങനെയെങ്കില്‍ ഭാവിയില്‍ ബിജെപിക്കുള്ള വെല്ലുവിളിയുമാവും പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി. രാജ്യത്തെ മണ്ഡലങ്ങളുടെയെല്ലാം ഡാറ്റയാണ് പ്രശാന്തിന്റെ ഏറ്റവും വലിയ മൂലധനം. വിശദമായ വിവരങ്ങളിലേക്ക്....

1

നിതീഷ് കുമാര്‍ സഖ്യം വിട്ടതോടെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറിയെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നത്. യുവാക്കളെ മുഴുവന്‍ കൈയ്യിലെടുത്താണ് പ്രശാന്തിന്റെ റാലി മുന്നോട്ട് പോകുന്നത്. അതേസമയം 2024 പകുതിയോടെ തന്നെ മറ്റ് ചില പ്ലാനുകളും പ്രശാന്ത് കിഷോറിനുണ്ട്. പ്രശാന്തിന്റെ പാര്‍ട്ടി 2024 പകുതിയോടെ മത്സരിക്കാനായി രംഗത്തുണ്ടാകുമെന്നാണ് സൂചന. 2025ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പാണ് കിഷോറിന്റെ മുന്നിലുള്ള വമ്പന്‍ ലക്ഷ്യങ്ങളിലൊന്ന്. ഇത് മഹാസഖ്യത്തിനുള്ള ആദ്യ വെല്ലുവിളിയാണ്.

2

ജന്‍ സ്വരാജ് എന്നാണ് പ്രശാന്തിന്റെ പാര്‍ട്ടിയുടെ പേര്. ആദ്യമൊരു ജനകീയ പ്രസ്ഥാനമായിട്ടാണ് കിഷോര്‍ ഇതിനെ ഒരുക്കിയത്. ഇനിയങ്ങോട്ട് വളര്‍ത്തിയെടുക്കാനാണ് ശ്രമം. കോണ്‍ഗ്രസില്‍ ചേരാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശാന്ത് സ്വന്തം പാര്‍ട്ടി രൂപീകരിച്ചത്. അതേസമയം മഹാസഖ്യത്തിന് ഈ സര്‍ക്കാര്‍ ഭീഷണിയാവുമെന്ന് ഉറപ്പാണ്. പ്രധാന കാരണം ആര്‍ജെഡിയുള്ള ഒരു സഖ്യത്തെ പിന്തുണയ്ക്കാന്‍ തീര്‍ച്ചയായും പ്രശാന്ത് തയ്യാറാവില്ല. പ്രധാന കാരണം ഇമമേജാണ്. ക്ലീന്‍ ഇമേജും സത്യസന്ധതയും ആര്‍ജെഡി നേരിടുന്ന വലിയ പ്രശ്‌നങ്ങളാണ്.

3

ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട് വീറുള്ള സിംഹിണി; 4 മിനുട്ടില്‍ കണ്ടെത്തുമോ?

ആര്‍ജെഡി അഴിമതി അടങ്ങുന്ന പാര്‍ട്ടിയാണെന്ന് എല്ലാവരും കരുതുന്നുണ്ട്. ഇത് മാറ്റിയെടുക്കാനാനാണ് തേജസ്വി യാദവിന്റെ ശ്രമം. അതിനായി ബോധപൂര്‍വം ചില കാര്യങ്ങളും ചെയ്തിരുന്നു. എന്നാല്‍ അഴിമതി വര്‍ധിക്കുകയാണ് ചെയ്തത്. സ്വന്തം കുടുംബത്തില്‍ തന്നെയുള്ള അഴിമതി തന്നെ കുറയ്ക്കുകയാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള വഴി. അടുപ്പക്കാരുടെ അഴിമതി അവസാനിപ്പിക്കണം. അഴിമതിക്കെതിരെ കര്‍ശന നടപടിയെടുക്കുന്നയാളാണ് തേജസ്വി യാദവെന്ന ഇമേജുണ്ടായാലര്‍ തന്നെ ആര്‍ജെഡിയുടെ ഇമേജും അതിനൊപ്പം മെച്ചപ്പെടും.

4

ഇതിനോടകം 200 പൊതുയോഗങ്ങള്‍ പല ജില്ലകളിലായി വിളിച്ച് ചേര്‍ന്നിരുന്നു പ്രശാന്ത്. ഒക്ടോബര്‍ രണ്ടിന് പാദയാത്രയും പ്ലാന്‍ ചെയ്തിട്ടുണ്ട്. ഈ യാത്രയില്‍ സംസ്ഥാന പര്യടനത്തില്‍ കിഷോര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ജനങ്ങളുമായി കൂടുതല്‍ അടുക്കാനും സാധിക്കും. പഞ്ചായത്തും മുതല്‍ ബ്ലോക് തലം വരെ ഇറങ്ങി ആളുകളുമായി ബന്ധം സ്ഥാപിക്കും. ഒന്നര വര്‍ഷം കൊണ്ട് ഈ യാത്ര പൂര്‍ത്തിയാക്കാനാണ് പ്ലാന്‍. അതിന് ശേഷം പാര്‍ട്ടി പൂര്‍ണ തോതില്‍ ലോഞ്ച് ചെയ്യും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയുള്ളത് മാത്രമല്ല ഈ പദയാത്രയെന്നാണ് റിപ്പോര്‍ട്ട്.

5

കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....കാറിന്റെ ഡ്രൈവിങ് സീറ്റിലേക്ക് ഓടിക്കയറി മദ്യപന്‍, കൊച്ചിയില്‍ യുവതിക്കും മകള്‍ക്കും സംഭവിച്ചത്.....

സംസ്ഥാനത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ പറ്റി കൃത്യമായ ആളുകളെ കണ്ടെത്തുകയാണ് ഈ യാത്രയുടെ ലക്ഷ്യം. അതിലൂടെ പുതിയൊരു പാര്‍ട്ടിക്ക് ക്ലീന്‍ ഇമേജുണ്ടാക്കാനും സാധിക്കും. രാഷ്ട്രീയത്തിലേക്ക് ഇത്തരം ആളുകളെ വളര്‍ത്തിയെടുക്കുന്നതിലൂടെ കിഷോറിന്റെ പാര്‍ട്ടി മഹാസഖ്യത്തിനും ബിജെപിക്കും വലിയ വെല്ലുവിളിയാവും. സംസ്ഥാനത്തെ 67 ശതമാനം ആളുകളും നിലവിലെ ഭരണ സംവിധാനത്തിന് മാറ്റം വേണമെന്നാണ് ആഗ്രഹിക്കുന്നത്. ഇക്കാര്യം സര്‍വേയിലൂടെയാണ് കിഷോര്‍ കണ്ടെത്തിയത്. കഴിഞ്ഞ മുപ്പത് വര്‍ഷമായിട്ടുള്ള സര്‍ക്കാരുകളൊന്നും ജനങ്ങള്‍ക്ക് സംതൃപ്തി നല്‍കിയിട്ടില്ല. പ്രധാനമായും യുവാക്കള്‍ക്കാണ് ഈ ആവശ്യമുള്ളത്.

ഇങ്ങനുണ്ടോ ഒരു ലവ്, നയന്‍സിനെ ചുംബിച്ച് വിക്കി, ക്യൂട്ട് ലുക്കില്‍ ബാഴ്‌സലോണയിലേക്ക്; ചിത്രങ്ങള്‍ വൈറല്‍

English summary
prashant kishor preparing for new party, it will definitely a challenge for grand alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X