കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ റോള്‍ മാറുന്നു, യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സോണിയയുടെ സ്ഥാനം, ഉത്തരവാദിത്തം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പുതിയ മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പുതിയ സ്ഥാനം നേരത്തെ തന്നെ ഉറപ്പിച്ചതാണ്. എന്നാല്‍ പ്രിയങ്ക ഗാന്ധിയുടെ റോളില്‍ അടിമുടി മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 2004ല്‍ യുപിഎ രൂപീകരിക്കുമ്പോള്‍ സോണിയ ഗാന്ധി വഹിച്ചിരുന്ന അതേ റോളിലേക്കാണ് പ്രിയങ്ക വരുന്നത്.

സല്‍മാന്റെ ആരോഗ്യ നില മെച്ചപ്പെട്ടോ? പിതാവ് പറയുന്നത് ഇങ്ങനെ, ഫാം ഹൗസ് പാമ്പുകളുടെ താവളം

ഒരുപക്ഷേ അധികാരങ്ങള്‍ അതില്‍ കൂടുതലുണ്ടാവും. സംഘടനയുടെ അടിമുടി ചുമതല പ്രിയങ്കയിലായിരിക്കുമെന്നാണ് സൂചന. അതേസമയം യുപിയില്‍ സീറ്റുകള്‍ കോണ്‍ഗ്രസ് വര്‍ധിപ്പിക്കുകയും, ബാക്കി നാലിടങ്ങളില്‍ അധികാരം പിടിക്കുകയും ചെയ്താല്‍ അതോടെ പ്രിയങ്ക കോണ്‍ഗ്രസിലെ ഏറ്റവും കരുത്തുറ്റ നേതാവാകും.

1

പ്രിയങ്കയെ ആദ്യം കാത്തിരുന്നത് ട്രബിള്‍ഷൂട്ടര്‍ റോളാണ്. അഹമ്മദ് പട്ടേലിനായി നേരത്തെ ഈ റോള്‍ സോണിയാ ഗാന്ധി നല്‍കിയിരുന്നത്. കര്‍ണാടകത്തില്‍ നിന്ന് ഡികെ ശിവകുമാറും ഈ നിരയിലുള്ള നേതാവായിരുന്നു. അഹമ്മദ് പട്ടേലിന്റെ വിയോഗത്തെ കോണ്‍ഗ്രസ് കുറച്ച് പ്രതിസന്ധിയിലായിരുന്നു. സച്ചിന്‍ പൈലറ്റിന്റെ പ്രശ്‌നം അടക്കം വഷളായിരുന്നു. എന്നാല്‍ ഈ സമയത്താണ് പ്രിയങ്കയെ ട്രബിള്‍ ഷൂട്ടറായി നിയമിക്കുന്നത്. യുപിക്കൊപ്പം ആ റോളും പ്രിയങ്ക ഏറ്റെടുത്തു. കോണ്‍ഗ്രസിലെ എല്ലാ പരാതികളും പ്രിയങ്കയുടെ അടുത്തേക്കാണ് വന്നത്. കഴിഞ്ഞ ദിവസം ഹരീഷ് റാവത്ത് ഗാന്ധി കുടുംബത്തിനെതിരെ രംഗത്ത് വന്നപ്പോള്‍ പ്രിയങ്ക ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്.

2

അമരീന്ദര്‍ സിംഗിനെ പഞ്ചാബില്‍ നിന്ന് മാറ്റിയതിന് എല്ലാ കാര്യങ്ങളും ചെയ്തത് പ്രിയങ്കയാണ്. നവജ്യോത് സിംഗ് സിദ്ദു ശക്തനായി ഉയര്‍ന്ന് വരാന്‍ കാരണവും പ്രിയങ്കയാണ്. അത് മാത്രമല്ല രാജസ്ഥാനിലെ പ്രശ്‌നങ്ങളും പ്രിയങ്ക പരിഹരിച്ചു. അശോക് ഗെലോട്ടിനെ നിയന്ത്രിച്ച് സച്ചിന്‍ പൈലറ്റ് പക്ഷത്തെ നേതാക്കളെ മന്ത്രിമാരാക്കുകയും ചെയ്തു. പ്രിയങ്കയുടെ ടീമിനാണ് ജനങ്ങളുമായി കൂടുതല്‍ ബന്ധമുള്ളതെന്ന് കോണ്‍ഗ്രസിലെ നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇതാണ് കൂടുതല്‍ വലിയ റോള്‍ പ്രിയങ്ക ഏറ്റെടുക്കാന്‍ പോകുന്നതിന്റെ പ്രധാന കാരണം. അതേസമയം കോണ്‍ഗ്രസിനുള്ളില്‍ ഇത് സച്ചിന്‍ പൈലറ്റിനും ഭൂപേഷ് ബാഗലിനുള്ളില്‍ വലിയ അധികാരങ്ങള്‍ നല്‍കാനും ഇടവരുത്തും.

3

യുപി തിരഞ്ഞെടുപ്പിന് ശേഷമാണ് പ്രിയങ്കയ്ക്ക് പുതിയ റോള്‍ ലഭിക്കുക. ഇത് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരായതാണ്. സോണിയാ ഗാന്ധിക്ക് സമാനമായ റോളാണിതെന്ന് മാത്രമാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. സോണിയ 2004ല്‍ താഴേ തട്ടിലേക്ക് ഇറങ്ങി വന്നാണ് പ്രാദേശിക പാര്‍ട്ടികളെ ഒന്നായി ചേര്‍ത്തത്. ബിജെപി ഈ നീക്കമാണ് തകര്‍ത്തത്. പ്രിയങ്ക ഈ റോള്‍ ഏറ്റെടുക്കാന്‍ കാരണം പ്രതിപക്ഷ നിരയില്‍ അവര്‍ക്ക് കൂടുതല്‍ സ്വാധീനമുള്ളത് കൊണ്ടാണ്. രാഹുലിനെ തുറന്ന് എതിര്‍ക്കുന്ന മമതയും പവാറും കെസിആറുമെല്ലാം പ്രിയങ്കയെ അംഗീകരിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ എല്ലാവര്‍ക്കും സ്വീകാര്യമാകണമെങ്കില്‍ പ്രിയങ്ക മുന്‍നിരയിലുണ്ടാവേണ്ടി വരും. അങ്ങനെ വന്നാല്‍ പ്രതിപക്ഷത്തെ നയിക്കാനും സാധിക്കും.

4

രാഹുല്‍ ഗാന്ധിയുമായി ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കളെ പ്രിയങ്ക ഉടന്‍ കാണുമെന്നാണ് സൂചന. രാഹുലിന് കമ്മ്യൂണിക്കേഷന്റെ നല്ലൊരു പ്രശ്‌നം ഉണ്ട്. എന്നാല്‍ പ്രിയങ്കയ്ക്ക് അതില്ല. ഒപ്പം ജി23 നേതാക്കളുമായി വിശദമായ ചര്‍ച്ചകള്‍ പ്രിയങ്ക നടത്തും. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇവരുടെ പിന്തുണ പ്രിയങ്ക ആവശ്യപ്പെട്ടു. നേരത്തെ ലഖിംപൂര്‍ ഖേരി സംഭവമുണ്ടായപ്പോള്‍ പ്രിയങ്ക നയിച്ച പോരാട്ടങ്ങളെ ജി23 നേതാക്കള്‍ പരസ്യമായി അഭിനന്ദിച്ചിരുന്നു. യുപിയില്‍ കോണ്‍ഗ്രസിനെ സജീവമായി നിര്‍ത്തുന്നതില്‍ പ്രിയങ്ക വിജയിച്ചുവെന്നാണ് വിലയിരുത്തല്‍. അതും വളരെ ചെറിയ കാലത്തിനുള്ളില്‍ ഈ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയിട്ടില്ലെങ്കില്‍ ഭാവിയിലേക്കുള്ള പല കാര്യങ്ങളും ചെയ്യാന്‍ പ്രിയങ്കയ്ക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വോട്ടുബാങ്ക് ഏതാണെന്ന് തിരിച്ചറിയാനും അവസരമുണ്ടായി.

5

പ്രിയങ്കയുടെ ഞെട്ടിച്ചൊരു ക്യാമ്പയിന്‍ യുപിയിലെ എല്ലാ ട്രെന്‍ഡും മാറ്റിയിരിക്കുകയാണ്. ഞാനൊരു സ്ത്രീയാണ്, പോരാടാന്‍ എനിക്കുമറിയാം എന്ന ക്യാമ്പയിന്‍ പ്രിയങ്ക ആരംഭിച്ചിട്ടുണ്ട്. ഇതിന് വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ആയിരക്കണക്കിന് സ്ത്രീകളാണ് ഈ മാരത്തണില്‍ പങ്കെടുത്തത്. മതപരവും ജാതിസമവാക്യവും ചേര്‍ന്ന യുപി രാഷ്ട്രീയത്തെ സ്ത്രീ വോട്ടര്‍മാരിലൂടെ പൊളിക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. ഈ വോട്ടുകള്‍ ജാതിക്കും മതത്തിനും അതീതമായ കാര്യങ്ങളാണ്. വനിതാ വോട്ടുകള്‍ ഇത്തവണ യുപി രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുമെന്ന് ഉറപ്പാണ്. യുപിയില്‍ ഹത്രസിലും സോനഭദ്രയിലും രാഷ്ട്രീയ ഇടപെടലുകള്‍ നടത്തിയ സോണിയ, കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ നേടിയിരുന്നു.

6

കര്‍ഷക സമരത്തിന്റെ സമയത്ത് രാഹുലിനേക്കാള്‍ കളത്തിലുണ്ടായിരുന്നത് പ്രിയങ്കയാണ്. ഇത് കണക്കിലെടുത്ത് പാന്‍ ഇന്ത്യന്‍ റോളാണ് പ്രിയങ്കയ്ക്കുണ്ടാവുക. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി പ്രിയങ്കയെ ഉയര്‍ത്താനാണ് സാധ്യത. ആചാര്യ പ്രമോദ് കൃഷ്ണമിനെ പോലുള്ള പ്രിയങ്ക അധ്യക്ഷയാവണമെന്നാണ് പറയുന്നത്. മറ്റുള്ളവര്‍ പ്രിയങ്ക ഉപാധ്യക്ഷ പദവിയോ അധ്യക്ഷയോ ആവണമെന്ന് ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഉത്തരേന്ത്യയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്ന പോസ്റ്റും പരിഗണനയിലുണ്ട്. നിലവില്‍ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസില്‍ ഇല്ല. മുമ്പ് ഈ പദവി ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ തവണ മുതല്‍ ആരെയും നിയമിച്ചിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ വന്ന പാപ്പാന്‍ ഉണ്ടെന്ന് കേട്ടു.

7

അര്‍ജുന്‍ സിംഗ്, രാഹുല്‍ ഗാന്ധി, ജിതേന്ദ്ര പ്രസാദ എന്നിവര്‍ വൈസ് പ്രസിഡന്റ് ആയിട്ടുണ്ട്. അതേസമയം രാഹുലിനെ അപേക്ഷിച്ച് പ്രിയങ്കയുടെ വര്‍ക്കിംഗ് സ്റ്റൈല്‍ വളരെ മികച്ചതാണെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. ഏത് നേതാവ് പറയുന്നതും ഏത് നിമിഷവും കേള്‍ക്കാന്‍ പ്രിയങ്ക സന്നദ്ധയാണ്. രാജസ്ഥാനും പഞ്ചാബും ഇപ്പോള്‍ കൈയ്യില്‍ ഇരിക്കുന്നതില്‍ കാരണം പ്രിയങ്കയാണ്. ഉത്തരാഖണ്ഡ്, പഞ്ചാബ്, യുപി, മണിപ്പൂര്‍, ഗുജറാത്ത് എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള പ്രശ്‌നങ്ങള്‍. പാര്‍ട്ടിയില്‍ ഒരു പദവിയും വഹിക്കാതെ തന്നെ രാഹുല്‍ ഗാന്ധിക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാമെന്നാണ് വിശദീകരണം. ഛത്തീസ്ഗഡിലെ കരുത്തുറ്റ കോണ്‍ഗ്രസ് കോട്ടകള്‍ രാഹുലിനെ കൈയ്യിലാണ്.

8

സച്ചിനും കോണ്‍ഗ്രസില്‍ നിര്‍ണായക റോളുണ്ടാവും. സച്ചിനെ ദേശീയ തലത്തിലേക്ക് വിളിപ്പേണ്ടി വരും. നേതൃത്വത്തിന് പിന്നാലെ പലരും പുറത്തേക്ക് പോകേണ്ടി വരുമെന്നാണ് സൂചന. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് വലിയ പ്രശ്‌നമായി രാജസ്ഥാന്‍ കാണാറുണ്ട്. ഇത്തവണ പാര്‍ട്ടിക്ക് നല്‍കുന്ന ലിബര്‍ട്ടി ബിഷീര്‍ സമ്മാനമായി കാണുന്നു ഇതെല്ലാം. അതേസമയം രാജസ്ഥാനോടും കുട്ടികളോടും ഇത് ചെയ്തതിന് താല്‍ ശിക്ഷ അനുവദിക്കുമെന്ന് മുന്‍ വിദ്യഭാസ മന്ത്രി പറഞ്ഞു. പ്രിയങ്ക വരുന്നതോടെ കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ തീര്‍ത്ത് അ നിവാര്യമാണ്. കൂടുതല്‍ മാറ്റങ്ങള്‍ നടപ്പാക്കാനും ഇത് സഹായിക്കും. സച്ചിന്‍ പൈലറ്റ് അടക്കമുള്ളവര്‍ പ്രിയങ്കയുടെ പുതിയ ടീമിലേക്ക് എത്തുമെന്നും സൂചനയുണ്ട്.

2024ല്‍ 'കൈ' ഉയരാന്‍ ആ കോട്ട പിടിക്കണം, 23 വര്‍ഷമായി ബിജെപിക്കൊപ്പം, കോണ്‍ഗ്രസിന് ഭയം മൂന്നാമനെ

Recommended Video

cmsvideo
യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

English summary
priyanka gandhi may get new role in congress after up election, it resembles like sonia gandhi's role
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X