പ്രിയങ്ക ചോപ്രയുടെ പേരിൽ നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ത്തല്ല്..!! വീഡിയോ..!

  • By: അനാമിക
Subscribe to Oneindia Malayalam

ഗുവാഹട്ടി: നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടലുണ്ടാകുന്നത് സാധാരണ വിഷയമാണ്. എന്നാലത്തരമൊരു ഏറ്റുമുട്ടലിന് താന്‍ കാരണമാകുമെന്ന് നടി പ്രിയങ്ക ചോപ്ര സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല. അസ്സം നിയമസഭയിലാണ് പ്രിയങ്ക ചോപ്ര വില്ലത്തിയായത്. സംഭവം ഇങ്ങനെയാണ്.

Read Also: ഗള്‍ഫില്‍ കടുത്ത സാമ്പത്തിക മാന്ദ്യം..!! തൊഴില്‍ പോകും..!! പ്രവാസികളെ തിരിച്ചയയ്ക്കും..!!

Read Also: മുസ്ലിം ലീഗിന് വേണ്ടാത്ത ഖമറുന്നീസ അന്‍വര്‍ ബിജെപിയിലേക്ക്..?? ഞെട്ടലില്‍ ലീഗ് നേതൃത്വം..!!

ബ്രാർഡ് അംബാസിഡർ

ബോളിവുഡിലും ഹോളിവുഡിലും പ്രശസ്തയായ നടി പ്രിയങ്ക ചോപ്ര അസ്സം ടൂറിസം ബോര്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ്. അസ്സമിന്റെ വിനോദസഞ്ചാരരംഗത്തെ പ്രമോഷന് വേണ്ടി പ്രിയങ്കയുടെ പര്‍പ്പിള്‍ പെപ്പിള്‍ പിക്‌ചേഴ്‌സുമായാണ് ടൂറിസം ബോര്‍ഡ് കരാര്‍ ഒപ്പിട്ടത്.

ഓസം അസ്സം

പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി ഓസം അസ്സം എന്ന പേരില്‍ ഒരു വീഡിയോയും പ്രിയങ്കയും സംഘവും പുറത്തിറക്കി. ഇതാണ് സകല പൊല്ലാപ്പിനും കാരണമായത്. പ്രതീക്ഷിച്ച പോലെ ഈ വീഡിയോ ക്ലിക്കായില്ല.ഫ്‌ളോപ്പാവുകയും ചെയ്തു.

വീഡിയോ വൻ പരാജയം

പ്രിയങ്കയുടെ കമ്പനിയുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ നിയമസഭയില്‍ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രിയങ്കയുമായി രണ്ട് വര്‍ഷത്തെ കരാറാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ടൂറിസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ സഭയില്‍ വിശദീകരിച്ചു.

പ്രതിപക്ഷ പ്രതിഷേധം

കരാറിന്റെ കാലാവധി വിശദീകരിച്ച മന്ത്രി പക്ഷേ എത്ര രൂപയ്ക്കാണ് നടിയുമായി കരാറുണ്ടാക്കിയതെന്ന് സഭയില്‍ പറഞ്ഞില്ല. പണം വാങ്ങാതെയാണ് പ്രിയങ്ക പ്രചരണം നടത്തുന്നതെന്നായിരുന്നു മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. വ്യക്തത ആവശ്യപ്പെട്ട് സഭയില്‍ വാക്ക് തര്‍ക്കം തുടങ്ങി.

പൊടിച്ചത് കോടികൾ

2.37 കോടി രൂപയാണ് പ്രിയങ്കയുടെ കമ്പനിക്ക് നല്‍കിയതെന്ന് മന്ത്രി അറിയിച്ചു. പ്രിയങ്കയുടേയും സംഘത്തിന്റേയും അസ്സം സന്ദര്‍ശനത്തിന് ടൂറിസം വകുപ്പ് പൊടിച്ചത് 42 ലക്ഷം രൂപയാണെന്നും മന്ത്രി സഭയെ അറിയിച്ചു.

സർക്കാരിന്റെ ധൂർത്ത്

ബിജെപി സര്‍ക്കാര്‍ പൊതുജനങ്ങളുടെ പണം ധൂര്‍ത്തടിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ തടസ്സപ്പെടുത്തി. പ്രിയങ്ക വിഷയത്തില്‍ അസ്സം സ്റ്റുഡന്റ്‌സ് അസ്സോസ്സിയേഷനടക്കം നേരത്തെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

പ്രിയങ്കയുടെ ഓസം അസ്സം വീഡിയോ

English summary
Opposition protest in Assam assembly over Priyanka Chopra's tourism promotional video
Please Wait while comments are loading...