കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ് ശ്രീധരൻ പിളള ബിജെപിയിൽ നിന്ന് രാജി വെക്കും, ഗവർണറായി സത്യപ്രതിജ്ഞ ഉടനെ

Google Oneindia Malayalam News

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍ പിളള ബിജെപി പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് രാജി വെക്കുന്നതെന്ന് ശ്രീധരന്‍ പിളള കൊച്ചിയില്‍ പറഞ്ഞു. സാധരണയായി പലരും പാര്‍ട്ടി അംഗത്വം രാജി വെക്കാറില്ല. എന്നാല്‍ നടപടി ക്രമങ്ങള്‍ കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായാണ് പാര്‍ട്ടി അംഗത്വം രാജിവെക്കാനുളള തീരുമാനമെന്നും പിഎസ് ശ്രീധരന്‍ പിളള പറഞ്ഞു.

 'അച്ഛനോടും അമ്മയോടും പറഞ്ഞാല്‍ മാമന്‍ കൊല്ലും', വാളയാർ കേസിൽ വെളിപ്പെടുത്തലുമായി അച്ഛൻ 'അച്ഛനോടും അമ്മയോടും പറഞ്ഞാല്‍ മാമന്‍ കൊല്ലും', വാളയാർ കേസിൽ വെളിപ്പെടുത്തലുമായി അച്ഛൻ

ബിജെപി സംസ്ഥാന അധ്യക്ഷനായ ശ്രീധരന്‍ പിള്ളയെ കഴിഞ്ഞ ദിവസമാണ് മിസോറാം ഗവര്‍ണറായി നിയമിച്ചത്. ഗവര്‍ണറായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയില്‍ നിന്ന് രാജി വെയ്ക്കുന്നത്. ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കും.

bjp

നവംബര്‍ അഞ്ചിനോ ആറിനോ ശ്രീധരന്‍ പിളള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യും. അതിനിടെ കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയം ശ്രീധരന്‍ പിളള സന്ദര്‍ശിച്ചു. നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങാനാണ് ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചതെന്ന് ശ്രീധരന്‍ പിള്ള പ്രതികരിച്ചു. ഇനി താന്‍ രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രമുഖ സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെയും എംപി വീരേന്ദ്ര കുമാറിനേയും ശ്രീധരന്‍ പിളള സന്ദര്‍ശിച്ചിരുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്കാണ് പൊതുസമൂഹത്തിന് ശ്രീധരന്‍ പിളളയെ കൂടുതല്‍ അറിയുന്നതെന്ന് വീരേന്ദ്ര കുമാര്‍ പറഞ്ഞു. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. സംസ്ഥാന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയെ ഗവര്‍ണറായി തീരുമാനിച്ച് കൊണ്ടുളള ഉത്തരവ് പുറത്ത് വന്നത്. നേരത്തെ കുമ്മനം രാജശേഖരനും മിസോറാം ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

English summary
PS Sreedharan Pillai to resign from BJP before sworn is as Governor of Mizoram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X