കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹാറണ്‍പുര്‍ സന്ദര്‍ശനം!!!രാഹുല്‍ ഗാന്ധിയുടെ പ്രവേശനാനുമതി നിഷേധിച്ചു!!!

സുരക്ഷ കാരണങ്ങല്‍ കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രവേശനനുമതി നിഷേധിച്ചത്

  • By Ankitha
Google Oneindia Malayalam News

ന്യൂഡല്‍ഹി: പടിഞ്ഞാറന്‍ യു.പിയിലെ കലാപ ബാധിത പ്രദേശമായ സഹാറണ്‍പൂര്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചു. മെയ് അഞ്ചിലുണ്ടായ കലാപത്തില്‍ തകര്‍ക്കപ്പെട്ട ദലിത് വീടുകള്‍ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചിരുന്നു.

ബി.എസ്പി നേതാവ് മായാവതിയുടെ സന്ദര്‍ശനത്തിന് തൊട്ടുപിറകെയാണ് രാഹുല്‍ ഗാന്ധിയും സന്ദര്‍ശനത്തിന് അനുമതി തേടിയത്. ക്രമസമാധാനപാലനത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് മായാവതി ആരോപിച്ചിരുന്നു. ശക്തമായ പൊലീസ് കാവല്‍ ഉണ്ടായിട്ടു പോലും മായാവതിയുടെ സന്ദര്‍ശന ശേഷം വീണ്ടും പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇത് പൊലീസിന് വന്‍ നാണക്കേടുണ്ടാക്കി. ഇതേ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിക്ക് അനുമതി നിഷേധിച്ചത്.

rahul gandi

ചൊവ്വാഴ്ച ബിഎസ്പി നേതാവ് മായവതി യുടെ പരിപാടിയില്‍ പങ്കെടുത്തു മടങ്ങി വരുന്നവര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് യുവാവ് അശിഷ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ അടുത്ത ദിവസവും ദലിതര്‍ക്ക് നേരെ ആക്രമം നടന്നു.ബൈക്കിലെത്തിയ ആക്രമികല്‍ ഉറങ്ങി കിടന്ന രണ്ടു പേര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു . ഇതെ തുടര്‍ന്ന് പ്രദേശത്ത് നിരോധജ്ഞ പുറപ്പെടുവിച്ചു.സംഭവസ്ഥത്ത് ഇന്റര്‍നെറ്റും മറ്റു സാമൂഹിക മാധ്യമങ്ങളും നിരോധിച്ചിട്ടുണ്ട്.കലാപത്തില്‍ ഇതിനോടകം തന്നെ 40 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷത്തിനിടയില്‍ ദലിതരുടെ നൂറ് കണക്കിന് വീടുകളാണ് തകര്‍ക്കപ്പെട്ടത് . ഭീഷണി മൂലം ഒട്ടനവധിപ്പേര്‍ വീടു ഉപേക്ഷിച്ചു നാട്ടില്‍ നിന്നു പോയിട്ടുണ്ട്.
English summary
Uttar Pradesh police on Friday denied permission to Congress vice-President Rahul Gandhi to visit the riot-hit Saharanpur district in western UP. The Gandhi scion was on Saturday scheduled to visit Shabbirpur village, where Dalit houses were torched on May 5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X