കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്‍റെ ആലിംഗനത്തിന് പിന്നാലെ തട്ടിയത് 'ജുംല സ്ട്രൈക്കില്‍'.. അര്‍ത്ഥം തിരഞ്ഞ് നെട്ടോട്ടം..

  • By Desk
Google Oneindia Malayalam News

പാർലമെന്‍റിലെ അവിശ്വാസ പ്രമേയ ചർച്ചയിൽ താരമായത് രാഹുൽ ഗാന്ധി തന്നെയായിരുന്നു. മോദി സർക്കാരിന്റെ വാഗ്ദാന ലംഘനങ്ങൾ അക്കമിട്ട് നിരത്തി ഒരു യഥാർഥ നേതാവിന്റെ കരുത്തോടെ വന്ന രാഹുൽ ഗാന്ധിയുടെ ഒരു വാക്കിലാണ് ഇപ്പോൾ ആളുകൾ തടഞ്ഞു നിൽക്കുന്നത്.

 rahulgandhi8-1532093816.jpg

മോദിയുടെ ഭരണ പരാജയത്തെ സൂചിപ്പിക്കുവാൻ രാഹുൽ ഗാന്ധി ഏറ്റവും അധികം ഉപയോഗിച്ച 'ജൂംല സ്ട്രൈക്ക്' എന്ന വാക്കിന്റെ അർഥമാണ് ആളുകൾ ഇന്ന് ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വാക്ക്. ഇന്ത്യയിലെ യുവാക്കളെല്ലാം ജൂല സ്ട്രൈക്കിന്റെ ഇരകളാണെന്നായിരുന്നു രാഹുൽ ഗാന്ധി പരാമർശിച്ചത്.

ജൂംല സ്ട്രെകക്കിന് മൂന്ന് ഘട്ടങ്ങൾ ഉണ്ടെന്നും അമിതാവേശം, ഞെട്ടൽ, എട്ടു മണിക്കൂർ നീളുന്ന പ്രസംഗങ്ങൾ എന്നിവയാണെന്നും രാഹുൽ സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് യുവാക്കളടക്കമുള്ളവർ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ വാക്കായി ഇത് മാറിയത്.
ഹിന്ദി, ഉർദു ഭാഷകളിലുള്ള ഒരു പ്രയോഗമാണ് ജൂംല. പാഴ്വാഗ്ദാനങ്ങൾ എന്നാണ് ഇതിന്റെ അർഥം.
കർണ്ണാടകയിൽ നിന്നുള്ളവരാണ് ഈ വാക്കിന്റെ അർഥം തിരഞ്ഞവരിൽ ഏറെയും

ബിജെപി സര്‍ക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഭിത്തിയില്‍ ഒട്ടിച്ച പ്രസംഗമായിരുന്നു രാഹുല്‍ ഗാന്ധി നടത്തിയത്. അഴിമതിയും ജിഎസ്ടിയും റാഫേല്‍ ഇടപാടുമെല്ലാം രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങളില്‍ ഇടംപിടിച്ചു. ഓരോ കാര്യങ്ങളും എണ്ണി പറഞ്ഞ് ബിജെപിയെ വെള്ളം കുടിപ്പിക്കുന്നതായിരുന്നു പ്രസംഗം.

English summary
rahul gandhis jumla strike new word search
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X