മുഖം മിനുക്കി രാജധാനി എക്സ്പ്രസ്സ്; സിയല്‍ദാ-രാജധാനി എക്സ്പ്രസ്സില്‍ സ്വര്‍ണ്ണ കോച്ചുമായി റെയില്‍വേ

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: രാജധാനി എക്‌സ്പ്രസ്സ് ട്രെയിനിന് പുതിയ മുഖം നല്‍കി ഇന്ത്യന്‍ റെയില്‍വേ . സിയല്‍ദ-രാജധാനി എക്സ്പ്രസിലാണ് 'സ്വര്‍ണ്ണ' കോച്ച് എന്ന ആശയവുമായി റെയില്‍വേ രംഗത്തെത്തിയിരിക്കുന്നത്. കോച്ചുകളില്‍ സിസിടിവി കാമറകള്‍, എല്‍ഇഡി ലൈറ്റുകള്‍, ടൊയ്ലെറ്റുകള്‍ സ്വയം ശുച്ഛീകരിക്കാനുള്ള സംവിധാനം, പുതുതായി രൂപകല്‍പന ചെയ്ത കൂടുതല്‍ പോക്കറ്റുകള്‍, രാത്രികലങ്ങളില്‍ തെളിയിക്കാനുള്ള ഡിം ലൈറ്റുകള്‍ തുടങ്ങിയ സംവിധാനങ്ങളോട് കൂടിയാണ് പുതിയ സ്വര്‍ണ്ണ കോച്ചുകള്‍ പുറത്തിറക്കിയത്.

മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം.. ഓഖി മുന്നറിയിപ്പ് ലഭിച്ചത് വ്യാഴാഴ്ചയല്ല, ബുധനാഴ്ച ഉച്ചയ്ക്ക്!

35 ലക്ഷം രൂപ ചിലവാക്കിയാണ് സീയല്‍ദ-രാജധാനി എക്സ്പ്രസിലെ പുതിയ കോച്ചുകള്‍ മോടി പിടിപ്പിച്ചതെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 14 രാജധാനി ട്രെയ്നിനുകളും 15 ശതാബ്ദി ട്രെയ്നിനുകളും സുവര്‍ണ്ണ കോച്ച് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയതായി റെയില്‍വേ മന്ത്രാലയത്തിന്‍റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. ടോയ്ലെറ്റുകള്‍ സ്വയം ശുച്ഛീകരിക്കാനും ദുര്‍ഗന്ധം മാറ്റാനുമുള്ള സംവിധാനവും സ്വര്‍ണ്ണയില്‍ ഒരുക്കിയിട്ടുണ്ട്. ഇൗ സംവിധാനം ടൊയ്ലെറ്റുകള്‍ക്ക് അകത്ത് രോഗാണുക്കളെ ഇല്ലാതാക്കാനും സുഗന്ധം പരത്താനും സഹായിക്കും.

rajdhanicoach

കോച്ചിനകത്ത് മെച്ചപ്പെട്ട പ്രകാശം ലഭ്യമാക്കാനായി എല്‍ഇഡി ലൈറ്റുകല്‍ സ്ഥാപിച്ചത്. മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ സൂക്ഷിക്കാനായി കോച്ചിനകത്ത് പുതുതായി രൂപകല്‍പന ചെയ്ത കൂടുതല്‍ പോക്കറ്റുകളും യാത്രക്കാര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ കോച്ചിനകത്ത് യാത്രക്കാര്‍ക്ക് ബെര്‍ത്ത് കണ്ടുപിടിക്കുന്നതിനായി ഡിം ലൈറ്റുകളും മറ്റൊരു സവിശേഷതയാണ്. ട്രയിനിനകത്ത് കൂടുതല്‍ സുക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഡോറുകള്‍ക്ക് സമീപം സിസിടിവി കാമറകളും പുതിയ കോച്ചുകളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
india railway launches swarna coaches. newly upgraded coaches with more facilities in sealdah rajdhani express. a tweet by the railways ministry yesterday said that improving passenger experience on rajdhani Trains It added that 14 rajdhani trains and 15 shatabdi trains would be upgraded i swarna coach project

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്