കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിയേറ്റ തൊഴിലാളികളെ എത്തിക്കാൻ 400 സ്പെഷ്യൽ ട്രെയിൻ? വിപുലമായ പദ്ധതിയുമായി റെയിൽവേ

Google Oneindia Malayalam News

ദില്ലി; ലോക്ക് ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളി സ്വദേശത്തേക്ക് മടക്കി കൊണ്ടുവരാനുള്ള കേന്ദ്ര അനുമതിക്ക് പിന്നാലെ ഇവർക്കായി ട്രെയിനുകളും സജ്ജമാക്കാൻ റെയിൽവേ. ഇവരെ ബസുകളിൽ എത്തിക്കാനാണ് സർക്കാർ നിർദ്ദേശമെങ്കിലും നിരവധി സംസ്ഥാനങ്ങൾ സ്പെഷ്യൽ ട്രെയിനുകൾ എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 400 ഇതിനായി 400 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ മന്ത്രാലയം ആലോചിക്കുന്നത്.

1000 പേരെ വരെ ഉൾക്കൊള്ളിച്ച് എസി കോച്ച് അല്ലാത്ത ട്രെയിനുകൾ ഉപയോഗിക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. അതേസമയം തൊഴിലാളികളുടെ പരിശോധനകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാരുകൾ നടപ്പാക്കണമെന്നാണ് റെയിൽവേയുടെ നിലപാട് . എന്നാൽ ട്രെയിനുകൾക്ക് പകരം ബസുകൾ തീരുമാനിച്ചതിലൂടെ ആളുകളുടെ എണ്ണം നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം വെച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി പോയെ തൊഴിലാളികൾക്ക് ഒരു ആശ്വാസം എന്ന നിലയിൽ മാത്രമാണ് സർക്കാർ പുതിയ തിരുമാനം കൈക്കൊണ്ടത്. ഈ ഘട്ടത്തിൽ ദൂര യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലതെന്നും അധികൃതർ പറഞ്ഞു.

 train-1-1-1

കുടിയേറ്റ തൊഴിലാളികൾ, ടൂറിസ്റ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ കുടിയങ്ങവരെ നാട്ടിലെത്തിക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. ഇവർ നാട്ടിൽ തിരിച്ചെത്തിയാൽ ക്വാറന്റീൻ ചെയ്യണം. ഇവർ തിരിച്ചെത്തിയാൽ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്യണം.അതേസമയം കൊറോണ വൈറസ് ലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്ര അനുവദിക്കൂള്ളൂ. റോഡ് മാര്‍ഗമായിരിക്കും യാത്ര അനുവദിക്കുക. ബസുകളില്‍ സാമൂഹിക അകലമടക്കമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ബസുകള്‍ അണുവിമുക്തമാക്കണമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാർ തിരുമാനത്തെ വിവിധ സംസ്ഥനങ്ങൾ സ്വാഗതം ചെയ്തു. ഏറെ കാത്തിരുന്ന തിരുമാനം എന്നായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരികരിച്ചത്.അതേസമയം തൊഴിലാളികളെ മടക്കികൊണ്ടുവരാൻ ട്രെയിനുകൾ അനുവദിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ കുടുങ്ങിപോയ 6 ലക്ഷം തൊഴിലാളികളാണ് ജൻമനാടായ രാജസ്ഥാനിലേക്ക് തിരിച്ചെത്താൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Recommended Video

cmsvideo
കുടിയേറ്റ തൊഴിലാളികള്‍ക്ക് നാടുകളിലേക്ക് പോകാന്‍ അനുമതി | Oneindia Malayalam

മുഖ്യമന്ത്രി നേരത്തെ ഈ വിഷയം ഉന്നയിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രാജസ്ഥാനി വംശജരായ ആളുകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അവരെ ബസ്സുകളിൽ കയറ്റാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം അഡീഷ്ണൽ ചീഫ് സെക്രട്ടറി രാജീവ് സ്വരൂപും പറഞ്ഞു. വിദ്യാർത്ഥികളെയും കുടിയേറ്റ തൊഴിലാളികളെയും തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനത്തിന് പ്രത്യേക ട്രെയിനുകൾ ആവശ്യമാണെന്ന് റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനോട് ആവശ്യപ്പെട്ടതായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ പറഞ്ഞു. നേരത്തേ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

English summary
railway readies plans to bring back migrant workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X