കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാന്‍ ബാലന്‍ പറയുന്നു, ഇന്ത്യയെയാണ് ഇഷ്ടം; തിരികെ പോകുന്നില്ല

  • By Anwar Sadath
Google Oneindia Malayalam News

ഭോപാല്‍: പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തപ്പെട്ട പതിനഞ്ചുകാരന്‍ റംസാന്‍ പറയുന്നു തനിക്ക് ഇന്ത്യയാണ് ഇഷ്ടം പാക്കിസ്ഥാനിലേക്ക് തിരികെപോകുന്നില്ലെന്ന്. ഭോപാലിലെ കുട്ടികള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം ഉമീദിലെ അന്തേവാസിയാണ് റംസാന്‍. ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയിലേക്ക് വണ്ടി കയറിയ റംസാന്‍ കഴിഞ്ഞദിവസമാണ് ഭോപാലില്‍ തിരിച്ചെത്തിയത്.

കൊല്‍ക്കത്ത തനിക്ക് ഇഷ്ടമായില്ലെന്നും ഇനി എന്നും ഭോപാലില്‍ താമസിക്കാനാണ് ഇഷ്ടമെന്നും റംസാന്‍ പറഞ്ഞു. കുട്ടികളോടൊന്നും അധികം കൂട്ടൂകൂടാത്ത പ്രകൃതക്കാരനാണ് റംസാന്‍. എന്നിരുന്നാലും റംസാന് ഭോപാലിലെ അന്തരീക്ഷമാണ് ഇഷ്ടമായതെന്ന് ഷെല്‍ട്ടര്‍ അധികൃതരോട് പറഞ്ഞു. റംസാനെ പാക്കിസ്ഥാനിലേക്ക് തിരികെ അയക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരവെയാണ് കുട്ടിയുടെ മനംമാറ്റം.

ramzan-pak-boy

ഭോപാലിലെ കുട്ടികള്‍ക്കൊപ്പം ഏകദേശം 3 വര്‍ഷമായി റംസാന്‍ കഴിയുന്നു. വ്യക്തമായ രേഖകളില്ലാതെ ഭോപാല്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് റംസാനെ പോലീസ് പിടികൂടുന്നത്. പിന്നീട് ഷെല്‍ട്ടറില്‍ എത്തിക്കുകയായിരുന്നു. പത്താം വയസില്‍ പാക്കിസ്ഥാനില്‍വെച്ച് അമ്മയെ വേര്‍പെട്ടതാണ് റംസാന്‍. പിന്നീട് ബംഗ്ലാദേശിയായ പിതാവ് അവിടേക്ക് കൊണ്ടുപോയി.

അവിടെവെച്ച് പിതാവ് രണ്ടാവിവാഹം ചെയ്തതോടെ റംസാന്റെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു. രണ്ടാനമ്മയുടെ ക്രൂരത അതിരുവിട്ടതോടെ റംസാന്‍ കൊല്‍ക്കത്തവഴി ഇന്ത്യയിലേക്ക് കടന്നു. പാക്കിസ്ഥാനില്‍ അമ്മയുടെ അടുത്തെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഭോപാലില്‍വെച്ച് പോലീസിന്റെ കൈയ്യില്‍ അകപ്പെടുകയായിരുന്നു. റംസാന്റെ മാതാവിനെ പാക്കിസ്ഥാന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ അടുത്തുതന്നെ കൈമാറാനിരിക്കെ റംസാന്റെ മനംമാറ്റം അധികൃതരെ അമ്പരപ്പിച്ചിട്ടുണ്ട്.

English summary
Ramzan from Pakistan wants to live in India forever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X