മുംബൈയില്‍ കെട്ടിടം തകര്‍ന്ന് 11 മരണം: 40 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്ന്  11പേര്‍ കൊല്ലപ്പെട്ടു. മുംബൈയിലെ ഗദ്കോപ്പറിലുള്ള നാല് നില കെട്ടിടമാണ് തകര്‍ന്നുവീണത്. 40 ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഒമ്പത് പേരെ കെട്ടിടത്തിനുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഗദ്കോപ്പര്‍ വെസ്റ്റിലെ എല്‍ബിഎസ് റോഡിലാണ് തകര്‍ന്ന കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഫയര്‍ഫോഴ്സ് ഉള്‍പ്പെടെയുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. എട്ട് ഫയര്‍ എന്‍ജിനുകളും റെസ്ക്യൂ വാനുകളും സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി മുംബൈയില്‍ മഴ തുടരുന്നതിനിടെ നഗരത്തില്‍ പല കെട്ടിടങ്ങളും തകര്‍ന്നുവീണിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.

 mumbai-25

 ബിര്‍ഹാന്‍ മുംബൈ കോര്‍പ്പറേഷനിലെ ദാമോദര്‍ പാര്‍ക്ക് മേഖലയിലായിരുന്നു അപകടമുണ്ടായത്.  ജെസിബി  ഉപയോഗിച്ച് കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങള്‍  നീക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ നഴ്സിംഗ് ഹോമും  മെറ്റേണിറ്റി ആശുപത്രികളുമാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.

English summary
In a tragic incident, a four-storey residential building collapsed in Ghatkopar area of Mumbai. More than eight people are feared trapped.
Please Wait while comments are loading...