കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമുന നദി മലിനമാക്കിയാല്‍ കൈ പൊള്ളും!!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: യമുദ നദി ഇനി മലിനമാക്കുന്നവന്റെ കൈ പൊള്ളും.. കേട്ട് ഞെട്ടണ്ട, നിരോധനം ലംഘിച്ച് യമുന നദി മലിനമാക്കുന്നവര്‍ 5000 രൂപ നല്‍കേണ്ടി വരും. കര്‍ശന നടപടിയുമായാണ് കേന്ദ്രസര്‍ക്കാര്‍ എത്തിയിരിക്കുന്നത്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് പ്ലാസ്റ്റിക് വിഗ്രഹങ്ങള്‍ യമുനാ നദിയില്‍ ഒഴുക്കാന്‍ പാടില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു.

ഇതിനുപിന്നാലെയാണ് ദില്ലി സര്‍ക്കാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. മാലിന്യങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നത് ഇനിമുതല്‍ കണ്ടാല്‍ എറിയുന്നവന്‍ കുടുങ്ങുമെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇത്തരക്കാരില്‍ നിന്നും 5000 രൂപ പിഴ ഈടാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

yamuna

ദില്ലി പരിസ്ഥിതി മന്ത്രി അസിം അഹമ്മദ് ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സുപ്രധാന തീരുമാനം. പൂജാ വാസ്തുക്കളോ, മാലിന്യങ്ങളോ യമുനയിലേക്ക് എറിയരുതെന്നാണ് നിര്‍ദ്ദേശം. ഇതു സംബന്ധിച്ച് നടപടിയെടുക്കാന്‍ പോലീസിനും, ദില്ലി പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മറ്റി അധികൃതര്‍ക്കും, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്കും അധികാരമുണ്ട്.

യമുനാ നദീ തീരത്ത് മാലിന്യം തടയാനുള്ള ബാരിക്കേഡുകള്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. പ്ലാസ്റ്റിക്കോ, പ്ലാസ്റ്റര്‍ ഓഫ് പാരീസോ ഉപയോഗിച്ചുള്ള വിഗ്രഹങ്ങള്‍ ഇനിമുതല്‍ നിമജ്ജനം ചെയ്യരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

English summary
Ahead of the festive season, Delhi government has decided to strictly impose a fine of Rs 5,000 on those spotted polluting the Yamuna by throwing waste or puja offerings in it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X