കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മായിയമ്മ -മരുമകള്‍ പോര് രമ്യതയിലെത്തി; സുഷമാ സ്വരാജ് ഇടപെട്ടു

  • By Pratheeksha
Google Oneindia Malayalam News

ആഗ്ര :ആഗ്രയില്‍ അമ്മായിയമ്മ വീട്ടില്‍ കയറ്റുന്നില്ലെന്നാരോപിച്ച് ഭര്‍തൃവീടിനുമുന്നില്‍ ഉപവാസ സമരത്തിലിരുന്ന റഷ്യന്‍ യുവതി ധര്‍ണ്ണ മതിയാക്കി അമ്മായിയമ്മയുമായി രമ്യതയിലെത്തി. കേന്ദ്രമന്ത്രി സുഷമ സ്വരാജ് ഇടപെട്ടതു കാരണമാണ് സമരം വിജയത്തില്‍ കലാശിച്ചത്. മന്ത്രി സംഭവം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പ്രശ്‌നം ഒതുക്കി തീര്‍ത്തു. സംഭവം പരിഹരിച്ചതിന് സുഷമ സ്വരാജ് ട്വിറ്ററില്‍ അഖിലേഷ് യാദവിന് നന്ദി അറിയിച്ചു. രാജ്യത്തിന്റെ പ്രതിച്ഛായ്ക്ക് കളങ്കം വരുത്തുന്നതാണ് ഇത്തരം സംഭവങ്ങളെന്നും സുഷമാസ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

എസ് ബി ഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനം: നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക് എസ് ബി ഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനം: നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

x25-1448466336

ഓള്‍ഗ എഫിമെന്‍കോവ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ അമ്മ നിര്‍മ്മല ചന്ദേല്‍ തന്നെയും ഭര്‍ത്താവ് വിക്രാന്ത് സിങിനെയും കുഞ്ഞിനെയും വീട്ടില്‍ കയറ്റുന്നില്ലെന്നാരോപിച്ച് വീടിനു മുന്നില്‍ ഉപവാസവുമായി ഇരിപ്പുറപ്പിച്ചത്. 20 ദിവസമായി അമ്മായിയമ്മ തങ്ങളെ വീട്ടില്‍കയറ്റുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. സ്ത്രീധനതുകയായി 11 ലക്ഷം രൂപയാണ് യുവതിയോട് ആവശ്യപ്പെട്ടിരുന്നത്.

സംഭവത്തിന് പരിഹാരം തേടി ഓള്‍ഗ റഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും പ്രയോജനമൊന്നുമുണ്ടായില്ല. യുവതിയുടെ ഭര്‍തൃവീടിനു മുന്നിലെ ധര്‍ണ്ണ ദേശീയമാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ടു ചെയ്തിരുന്നു .വീട്ടില്‍ കയറാന്‍ അമ്മായിയമ്മ അനുവദിക്കുന്നതുവരെ സമരം തുടരുമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്

English summary
The high drama 'saas-bahu' woes involving Russian national Olga Efimenkova ended on a happy note after Minister of External Affairs Sushma Swaraj intervened and asked CM Akhilesh Yadav to resolve the matter as it was affecting the country's image.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X