റയാന്‍ സ്‌കൂള്‍ കൊലപാതകം; പോലീസ് കുറ്റം സമ്മതിപ്പിച്ചതാണെന്ന് അശോക് കുമാര്‍

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: റയാന്‍ സ്‌കൂളിലെ ഏഴ് വയസസുകാരന്റെ കൊലപാതകം കേസില്‍ പിടിലായ കണ്ടക്ടര്‍ അശോക് കുമാറിന്റെ വെളിപ്പെടുത്തല്‍. പോലീസ് തന്നെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപിച്ചതാണെന്നും താന്‍ നിസ്സഹായനായിരുന്നെന്നും ജാമ്യത്തിലിറങ്ങിയ അശോക് കുമാര്‍ പറഞ്ഞു.എന്നാല്‍ അശോക് കുമാറിന്റെ തുറന്ന് പറച്ചിലോടെ പോലീസ് വെട്ടിലായിരിക്കുകയാണ്.

നിരപരാധിയെ പ്രതിയാക്കാനുള്ള പോലീസിന്റെ നീക്കമാണ് ഇതോടെ പുറത്ത് വന്നത്. സെപ്തംബര്‍ 8നാണ് ഗുഡ്ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരനായ പ്രഥ്യുമനെ സ്‌കൂളിലെ ടോയ്‌ലെറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ashokkumar

അതേ സ്‌കൂളിലെ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെകുറ്റം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സാഹചര്യ തെളിവുകള്‍ അശോക് കുമാറിന് എതിരായിരുന്നെന്നായിരുന്നു അന്ന് പോലീസ് ഭാഷ്യം. ലൈംഗിക പീഡന ശ്രമത്തിനിടെ കുട്ടി കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസിന്റെ അന്ന് പറഞ്ഞത്.

സെപ്തംബര്‍ 22ന് കേസ് സിബി ഐ കേസ് ഏറ്റെടുക്കുകായിരുന്നു. അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കൊലപാതകം ചെയ്തതെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. സ്‌കൂളിലെ പരീക്ഷയും രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള യോഗവും നീട്ടി വയ്ക്കുന്നതിനു വേണ്ടിയാണ് വിദ്യാര്‍ഥി ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐ അന്വേഷണത്തില്‍ കണ്ടെത്തിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
ryan school murder case. police compelled me to confess the case says conductor ashok kumar. he says after geting bail from court

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്