കോണ്‍ടാക്റ്റ് ലെസ്സ് പേയ്മെന്‍റുമായി എസ്ബിഐ: പണമിടപാടിന് കാര്‍ഡെന്തിന്, എല്ലാം സ്മാര്‍ട്ട്ഫോണില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കോണ്‍ടാക്റ്റ്ലെസ് പണമിടപാടുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐ കാര്‍ഡുകള്‍ക്ക് പകരമായി കാര്‍ഡ് ഉടമകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്വൈപ്പ് ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് കോണ്‍ടാക്റ്റ്ലെസ് പണമിടപാട്. ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എസ്ബിഐ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റ് സേവനം ആരംഭിക്കുന്നത്.

ഒക്ടോബര്‍ മാസം മുതല്‍ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റ് സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എസ്ബിഐ നിലവിലുള്ള ആപ്ലിക്കേഷന്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുകയാണ് എസ്ബിഐ. സ്മാര്‍ട്ട് ഫോണിന്‍റെ സഹായത്തോടെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്തുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എസ്ബിഐ ജനറല്‍ ഇലക്ട്രോണിക്സുമായി ചേര്‍ന്നാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ നടപ്പിലാക്കുക. നിലവില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ഉടമകള്‍ക്ക് സാംസംഗ് പേ പ്ലാറ്റ്ഫോം വഴി ഈ സംവിധാനം ലഭ്യമാകുന്നുണ്ട്.

 ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍

ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍

എസ്ബിഐ കാര്‍ഡുകള്‍ക്ക് പകരമായി കാര്‍ഡ് ഉടമകള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സ്വൈപ്പ് ചെയ്ത് പണമിടപാടുകള്‍ നടത്താന്‍ കഴിയുന്നതാണ് കോണ്‍ടാക്റ്റ്ലെസ് പണമിടപാട്. ഹോസ്റ്റ് കാര്‍ഡ് എമുലേഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് എസ്ബിഐ കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റ് സേവനം ആരംഭിക്കുന്നത്.

 ലക്ഷ്യം ഇത്രമാത്രം

ലക്ഷ്യം ഇത്രമാത്രം

മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്റ്റേറ്റ് ബാങ്ക് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍‍ഡ് ഉടമകളുടെ എണ്ണം 50 ലക്ഷമാക്കി വര്‍ധിപ്പിക്കുകയാണ് ബാങ്ക് ആരംഭിക്കാനിരിക്കുന്ന കോണ്‍ടാക്റ്റ്ലെസ് പേയ്മെന്‍റ് പദ്ധതിയുടെ ലക്ഷ്യം.

 നോട്ട് നിരോധനം

നോട്ട് നിരോധനം

നോട്ട് നിരോധനത്തിന് മുമ്പ് പ്രതിമാസം 60000 മാസമുണ്ടായിരുന്ന കാര്‍ഡ് ഇടപാടുകള്‍ നോട്ട് നിരോധനത്തിന് ശേഷം ഇതിന്‍റെ വളര്‍ച്ച ഒരു ലക്ഷത്തിലും പിന്നീട് രണ്ടു ലക്ഷത്തിലുമെത്തിയിരുന്നു.

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍

നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍

സ്മാര്‍ട്ട് ഫോണിന്‍റെ സഹായത്തോടെ നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം പ്രാബല്യത്തില്‍ വരുത്തുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എസ്ബിഐ ജനറല്‍ ഇലക്ട്രോണിക്സുമായി ചേര്‍ന്നാണ് നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ നടപ്പിലാക്കുക.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
SBI Card customers could soon make payments by merely tapping their smartphone on a swipe machine. SBI Card is updating its mobile application to enable customers make contactless payments at point of sales (PoS) terminals using a technology called Host Card Emulation (HCE) which enables dematerialisation of the card.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്