കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണ്ണാടകയില്‍ ഒരാഴ്ച്ചക്കുള്ളില്‍ ആത്മഹത്യ ചെയ്തത് രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍

  • By Pratheeksha
Google Oneindia Malayalam News

ബെംഗളൂരു:കര്‍ണ്ണാടകയില്‍ ഒരാഴ്ചക്കുള്ളില്‍ രണ്ടു പോലീസുദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തു. ബെലഗാവി ഡിവൈഎസ്പി ആത്മഹത്യ ചെയ്ത് മൂന്നു ദിവസത്തിനു ശേഷം കൊടക് ജില്ലയില്‍ ഇതേ റാങ്കിലുള്ള മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഡി വൈഎസ് പി എം.കെ ഗണപതിയെയാണ് ലോഡ്ജിലെ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തെങ്കിലും പോലീസ് പുറത്തുവിട്ടിട്ടില്ല. പോലീസ് യൂണിഫോമിലാണ് മൃതദേഹം കിടന്നിരുന്നത്. സിദ്ധരാമയ്യ മന്തിസഭയിലെ ഒരു മുതിര്‍ന്ന മന്ത്രിയുടെയും മകന്റെയും പേരുകള്‍ കുറിപ്പില്‍ പരാമര്‍ശിക്കുന്നതായാണ് അറിയുന്നത്.

വമ്പന്‍ രാജ്യങ്ങളെ ഇനി വനിതകള്‍ നയിക്കും... ബ്രിട്ടന് വനിതാ പ്രധാനമന്ത്രി ?വമ്പന്‍ രാജ്യങ്ങളെ ഇനി വനിതകള്‍ നയിക്കും... ബ്രിട്ടന് വനിതാ പ്രധാനമന്ത്രി ?

01-1459511712

മറ്റൊരു സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനെകുറിച്ചും പറയുന്നുണ്ട്. രാഷ്ട്രീയ സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് നിഗമനം. കഴിഞ്ഞ മെയിലാണ് ഗണപതിയെ മാംഗ്ലൂര്‍ ഐജി ഓഫീസിലേക്കു മാറ്റിയത്. ചൊവ്വാഴ്ച കുടക് ഡിവൈഎസ് പി കല്ലപ്പ ഹന്ദിബാ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതിരുന്നു.

ചൂതാട്ട സംഘക്കാരില്‍ നിന്ന് പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് ഹന്ദിബ ബന്ധുവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

English summary
Three days after the alleged suicide of a Deputy Superintendent of Police in Karnataka's Belagavi town, another officer of the same rank has committed suicide by hanging in the Kodagu district,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X