കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന്‍ രാജിവച്ചു?തലൈവിയുടെ വിശ്വസ്തര്‍ പുറത്തേക്ക്!

മാര്‍ച്ച് 31 വരെ കാലാവധി നില്‍ക്കെയാണ് ഷീലയുടെ രാജി. രാജി വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. രാജി വയ്ക്കാനുണ്ടായ കാരണവും വ്യക്തമല്ല.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്മന്‍ സ്ഥാനമൊഴിഞ്ഞതായി സൂചന. മാര്‍ച്ച് 31 വരെ കാലാവധി നില്‍ക്കെയാണ് ഷീലയുടെ രാജി. രാജി വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ല. രാജി വയ്ക്കാനുണ്ടായ കാരണവും വ്യക്തമല്ല.

അതേസമയം സര്‍ക്കാര്‍ ഭരണത്തില്‍ നിന്ന് ജയയുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ പുറത്താക്കുന്നുണ്ടെന്ന് വിവരങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായിരുന്ന വെങ്കിട്ടരമണനെയും രാമലിംഗത്തെയും ഒഴിവാക്കിയിരുന്നു.

അന്തരിച്ച തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലായിരുന്നപ്പോള്‍ തമിഴ്‌നാട് ഭരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നത് ഷീലയായിരുന്നു. അപ്പോളോ ആശുപത്രിയില്‍ ജയലളിതയുടെ മുറിയുടെ അടുത്തുള്ള മുറിയില്‍ ഇരുന്നായിരുന്നു ഷീല ഭരണം നിയന്ത്രിച്ചത്. ശശികലയെ കൂടാതെ ജയലളിതയുമായി ഏറെ അടുപ്പമുള്ള ആളായിരുന്നു ഷീല.

അനധികൃത സ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ തല്‍സ്ഥാനത്തേക്ക് പകരക്കാരിയായി ഷീലയുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

 കാരണം വ്യക്തമല്ല

കാരണം വ്യക്തമല്ല

മാര്‍ച്ച് 31 വരെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉപദേഷ്ടാവായി ഷീലയ്ക്ക് കാലാവധിയുണ്ട്. എന്നാല്‍ പെട്ടെന്നാണ് രാജി എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. രാജിയുടെ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളും പുറത്തു വന്നിട്ടില്ല.

 സര്‍ക്കാര്‍ സമ്മര്‍ദം

സര്‍ക്കാര്‍ സമ്മര്‍ദം

ഷീലയോട് സര്‍ക്കാര്‍ രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടാതായി വ്യക്തമല്ല. എന്നാല്‍ അവധിയെടുത്ത് മാറി നില്‍ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

 ഉദ്യോഗസ്ഥ ഭരണത്തില്‍ മാറ്റം

ഉദ്യോഗസ്ഥ ഭരണത്തില്‍ മാറ്റം

രാജി സംബന്ധിച്ച കാര്യങ്ങള്‍ ഷീല അടുത്ത സഹ പ്രവര്‍ത്തകരുമായി പങ്കു വച്ചിരുന്നു. അവര്‍ വഴിയാണ് വാര്‍ത്ത പുറത്തു വന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷീലയുടെ രാജിയോടെ തമിഴ്‌നാട്ടിലെ ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചു പണി ഉണ്ടാകുമെന്നാണ് സൂചനകള്‍.

 വെങ്കിട്ടരമണനെയും രാമലിംഗത്തെയും ഒഴിവാക്കി

വെങ്കിട്ടരമണനെയും രാമലിംഗത്തെയും ഒഴിവാക്കി

ജയലളിതയുടെ വിശ്വസ്തരായ ഉദ്യോഗസ്ഥരായിരുന്ന കെഎന്‍ വെങ്കട്ടരമണന്‍, എ രാമലിംഗം എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറിമാരായിരുന്നു രണ്ടാളും. ഇതുനു പിന്നാലെയാണ് ഷീലയുടെ രാജി.

ജയയുമായി അടുത്ത ബന്ധം

ജയയുമായി അടുത്ത ബന്ധം

1976 ബാച്ചിലെ ഐഎഎസ് ഓഫീസറായ ഷീല തിരുവനന്തപുരം സ്വദേശിയാണ്. ജയലളിതയുമായി ഷീലയ്ക്ക് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 2012 മുതല്‍ രണ്ട് വര്‍ഷത്തേക്ക് ചീഫ് സെക്രട്ടറിയായിരുന്നു ഷീല. ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ഷീലയെ ജയ ലളിത ഉപദേഷ്ടക യാക്കിയത്.

വിശ്വസ്ത

വിശ്വസ്ത

ജയയുടെ ഉയര്‍ച്ചയിലും താഴ്ചയിലും ജയക്കൊപ്പ്ം നിന്ന വിശ്വസ്തയായിരുന്നു ഷീല. ഇത് അറിയാമായിരുന്നത് കൊണ്ട് തന്നെ കരുണാനിധി മന്ത്രി സഭ അധികാരത്തിലെത്തിയപ്പോള്‍ ഷീലയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍ ജയ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഷീലയെ ഭരണ കാര്യങ്ങളില്‍ ഒപ്പം കൂട്ടുകയായിരുന്നു.

 തീരുമാനങ്ങള്‍ ഷീലയുടേതോ

തീരുമാനങ്ങള്‍ ഷീലയുടേതോ

ജയലളിതയുടെ ഭരണത്തില്‍ ഷീല നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ജയ ലളിത സര്‍ക്കാരിന്റെ തീരുമാനങ്ങളുടെ ബുദ്ധി കേന്ദ്രം ഷീലയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

 അതൃപ്തി

അതൃപ്തി

ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് ഭരണത്തിലുണ്ടായ മാറ്റങ്ങള്‍ക്കു പിന്നാലെയാണ് ഷീലയുടെ പിന്മാറ്റം. പനീര്‍ ശെല്‍വം മുഖ്യമന്ത്രിയാവുകയും ശശികല പാര്‍ട്ടി നേതൃസ്ഥാനത്തെത്തുകയും ചെയ്തിരുക്കുകയാണ്.

English summary
Sheela Balakrishnan, an official credited with running the Tamil Nadu government while late J Jayalalithaa was hospitalised, has reportedly resigned as advisor to the chief minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X