കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി: കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഷീലാദീക്ഷിത്

  • By Pratheeksha
Google Oneindia Malayalam News

ദില്ലി:അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഷീലാ ദീക്ഷിതിനു നറുക്കു വീണു. നേരത്തെ പ്രിയങ്കാ ഗാന്ധിയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്കു പരാമര്‍ശിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഷീലാ ദീക്ഷിതിനെ തീരുമാനിക്കുകയായിരുന്നു.

ദില്ലിയില്‍ നടന്ന പത്ര സമ്മേളനത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ഗുലാം നബി ആസാദാണ് ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മുന്‍ ദില്ലി മുഖ്യമന്ത്രി എന്ന നിലയുളള 15 വര്‍ഷത്തെ ഭരണ പരിചയം ഷീലാ ദീക്ഷിതിനു തുണയാവുമെന്നും ആസാദ് പറഞ്ഞു. താന്‍ മത്സരിക്കാനില്ലെന്നായിരുന്നു അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. സംസ്ഥാനത്തെ ബ്രാഹ്മണ വോട്ടുകള്‍ ലക്ഷ്യമിട്ടു കൂടിയാണ് ബ്രാഹ്മണ സമുദായത്തില്‍ നിന്നുളള ഷീലാ ദീക്ഷിതിനെ തിരഞ്ഞെടുത്തത്.

കര്‍ണ്ണാടക; കമ്പിളിപുതപ്പുമായി വന്ന് പ്രതിപക്ഷ എംഎല്‍എ മാരുടെ ഉറക്കം നിയമസഭയില്‍കര്‍ണ്ണാടക; കമ്പിളിപുതപ്പുമായി വന്ന് പ്രതിപക്ഷ എംഎല്‍എ മാരുടെ ഉറക്കം നിയമസഭയില്‍

sheila-dikshit-latest-

പ്രിയങ്കാ ഗാന്ധിയും ഷീലാ ദീക്ഷിതിനൊപ്പം യുപി യില്‍ തിരഞ്ഞെടുപ്പു പ്രചരണത്തിനുണ്ടാവുമെന്നാണറിയുന്നത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി 150 റാലികളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് സംഘടിപ്പിച്ചിട്ടുള്ളത്. പാര്‍ട്ടി ആവശ്യപ്പെടുന്നത് അനുസരിക്കുകമാത്രമാണു ചെയ്യുന്നതെന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പ്രഖ്യാപനത്തിനു ശേഷം ഷീലാ ദീക്ഷിത് പ്രതികരിച്ചത്. താന്‍ ഉത്തര്‍ പ്രദേശിന്റെ മരുമകളാണെന്നും അവര്‍ പറഞ്ഞു

English summary
Former Delhi chief minister Sheila Dikshit was named as the Congress chief ministerial candidate for Uttar Pradesh Assembly elections, to be held next year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X