കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപിക്കുള്ള പിന്തുണ സ്വതന്ത്രഎംഎല്‍എ പിന്‍വലിക്കും

  • By Aswathi
Google Oneindia Malayalam News

ദില്ലി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് നല്‍കി വരുന്ന പിന്തുണ പിന്‍വലിക്കുന്നതായി സ്വതന്ത്ര എംഎല്‍എ രണ്‍ബീര്‍ ഷോക്കീന്‍. സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് പിന്തുണ പിന്‍വലിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.

കെജ്രിവാളിനെ ഫോണില്‍ വിളിച്ച് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്ന് ഷോക്കീന്‍ പറഞ്ഞു. കൂടിക്കാഴ്ച നടത്താനും അദ്ദേഹം തയ്യാറായില്ല. പിന്നീട് കത്തയച്ചാണ് പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്.- രണ്‍ബീര്‍ ഷോക്കീന്‍ പറഞ്ഞു.

aam-admi-party-logo

അതേ സമയം നേരത്തെ എഎപിയില്‍ നിന്ന് പുറത്താക്കപ്പെട്ട എംഎല്‍എ വിനോദ് കുമാര്‍ ബെന്നി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ദില്ലിയിലെ സ്വതന്ത്ര എംഎല്‍എയായ രണ്‍ബീര്‍ ഷോക്കീന്‍, ജെഡിയുവിന്റെ ഷോയ്ബ് ഇഖ്ബാല്‍ തുടങ്ങിയവര്‍ തനിക്കൊപ്പമുണ്ടെന്ന് പിന്തുണ പിന്‍വലിക്കുന്ന പ്രഖ്യാപിച്ച ദിവസം അദ്ദേഹം പറഞ്ഞു.

70 അംഗ ദില്ലി നിയമസഭയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് 28 സീറ്റുകളാണ് ഉള്ളത്. കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാരും ജെഡിയുവിന്റെ ഒരു എംഎല്‍എയും സ്വതന്ത്രനായ മറ്റൊരംഗവും ആപ്പ് സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിപക്ഷമായ ബിജെപിക്ക് സഭയില്‍ 32 അംഗങ്ങളുണ്ട്.

കോമണ്‍വെല്‍ത്ത് അഴിമതിക്കേസ്, ദില്ലിയിലെ സ്ത്രീ സുരക്ഷ, ജലവിതരണം, വൈദ്യുതി സബ്‌സിഡി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടി നിലപാടുകളെ ചോദ്യം ചെയ്തതിനാണ് വിമത എംഎല്‍എ വിനോദ് കുമാര്‍ ബിന്നിയെ എഎപി പുറത്താക്കിയത്.

English summary
The AAP government could plunge into a minority today, with independent MLA Rambir Shokeen threatening to withdraw support on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X