• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കുടിയേറ്റ തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദിത്തം കേന്ദ്രത്തിന്; അവര്‍ക്ക് യാത്ര പോലും നിഷേധിച്ചു'

  • By News Desk

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രെയിന്‍ ഇടിച്ച് 17 കുടിയേറ്റ തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കുടിയേറ്റ തൊഴിലാളിള്‍ മരണപ്പെടാന്‍ കാരണം കേന്ദ്രസര്‍ക്കാരാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു.

കാര്യമായ ദുരിതാശ്വാസ പാക്കേജുകളൊന്നും പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍ ഒരു മുന്നറിയിപ്പും കൂടാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയും ആഴ്ച്ചകളോളം അവര്‍ക്ക് യാത്രാനുമതി നിഷേധിച്ചതുമാണ് തൊഴിലാളികള്‍ മരണപ്പെടാന്‍ കാരണമെന്ന സീതാറാം യെച്ചൂരി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ അവരോട് എന്താണോ ചെയ്തത് അത് ക്രൂരതയാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എന്റെ സഹോദങ്ങളായ തൊഴിലാളികളുടെ മരണവാര്‍ത്ത വല്ലാതെ ഞെട്ടലുണ്ടാക്കിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം,

' ഗുഡ്‌സ് ട്രെയിന്‍ അപകടത്തില്‍ എന്റെ തൊഴിലാളി സഹോദരങ്ങള്‍ മരണപ്പെട്ട വാര്‍ത്ത ഞെട്ടലുണ്ടാക്കി. നമ്മുടെ രാഷ്ട്രം നിര്‍മ്മിക്കുന്നവരോട് ചെയ്യുന്ന പ്രവര്‍ത്തിയില്‍ ഞാന്‍ ലജ്ജിക്കുന്നു. അവരുടെ കുടുംബങ്ങള്‍ക്ക് എന്റെ അനുശോചനം അറിയിക്കുകയാണ്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന സുഖം പ്രാപിക്കട്ട.' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുന്നവരുടെ മുകളിലൂടെ ജല്‍നയ്ക്കും ഔറംഗബാദിനുമിടയില്‍ ഓടികൊണ്ടിരിക്കുന്ന ട്രെയിനായിരുന്നു അപകടമുണ്ടാക്കിയത്.

രാവിലെ 6.30 ന് ആണ് അപകടം നടന്നത്. ഫ്‌ലൈ ഓവറിന് സമീപത്തെ ട്രാക്കില്‍ ഉറങ്ങിക്കിടന്നിരുന്നു 17 തൊഴിലാളികള്‍ സംഭവ സ്ഥലത്ത് തന്നെ മരപ്പെട്ടു.

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായതിന് പിന്നാലെ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാട്ടിലേക്ക് കാല്‍നടയായും മറ്റും പോകാറുണ്ടായിരുന്നു. ഇത്തരത്തില്‍ മധ്യപ്രദേശിലേക്ക് കാല്‍നടയായി മടങ്ങുന്നതിനിടയില്‍ വിശ്രമിക്കുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേലാണ് ചരക്ക് തീവണ്ടി പാഞ്ഞ് കയറിയത്. കുടുംബമായാണ് ഇവര്‍ പോയത്. സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

ലോക്ക് ഡൗണ്‍ ആയതിനാല്‍ ട്രെയിന്‍ ഗതാഗതം ഉണ്ടാവില്ലെന്ന ധാരണയില്‍ സംഘം ട്രാക്കില്‍ കിടുന്നുറങ്ങുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചരക്ക് തീവണ്ടികള്‍ സര്‍വീസ് നടത്തുമെന്ന വിവരം ഇവര്‍ക്ക് അറിയില്ലായിരുന്നുവെന്നാണ് അധികൃതര്‍ അനൗദ്യോഗികമായി വിവരം നല്‍കുന്നു.

ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വന്തം ദേശങ്ങളിലേക്ക് മടങ്ങാന്‍ ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

റിസര്‍വ് ബാങ്കിന്റെ വന്‍ പ്രഖ്യാപനം; പലിശ നിരക്ക് 35 ശതമാനം കുറച്ചു, ഭവന വായ്പാ പലിശ കുറയും

English summary
Sitaram Yechury Slams Centre for Aurangabad Train Accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X