• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകാർ ലക്ഷ്യം കണ്ടില്ല? സീതാറാം യെച്ചൂരി പറയുന്നു കൃത്യമായി !!

Google Oneindia Malayalam News

ദില്ലി: ദേശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിൽ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ സംബന്ധിച്ച്‌ നിരവധി പോസ്റ്റുകള്‍ നവമാധ്യമങ്ങളില്‍ അടുത്ത കാലത്തായി പ്രത്യക്ഷപ്പെടാറുണ്ട്. ദേശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ്‌ ഇവ വ്യാപകമായത്‌. കമ്മ്യൂണിസ്റ്റുകാര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും അതിനെ തകര്‍ക്കാന്‍ വേണ്ടിയാണ്‌ നിലകൊണ്ടത്‌ എന്ന രീതിയിലുമുള്ള ചര്‍ച്ചകളാണ്‌ സജീവമായിട്ടുള്ളത്‌.

എന്‍എസ്എസിനോട് വിരോധമില്ല; ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരിഎന്‍എസ്എസിനോട് വിരോധമില്ല; ബിഡിജെഎസിനെ സ്വാഗതം ചെയ്തിട്ടില്ലെന്നും കോടിയേരി

കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തെ സാമ്രാജ്യത്വവിരുദ്ധ ഉള്ളടക്കത്തെ ശക്തിപ്പെടുത്തി മുന്നോട്ടു നയിക്കുന്നതില്‍ സുപ്രധാനമായ സ്ഥാനം നിര്‍വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ്‌ പാര്‍ടി ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനകത്ത്‌ തന്നെയാണ്‌ പ്രവര്‍ത്തിച്ചത്‌. 1921ല്‍ അലഹബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യത്തിന്‌ വേണ്ടിയുള്ള പ്രമേയം കമ്മ്യൂണിസ്റ്റുകാരനായ നസ്രത്ത്‌ മൊഹാനിയാണ്‌ അവതരിപ്പിച്ചത്‌. എന്നാല്‍ അക്കാലത്ത്‌ പൂര്‍ണ്ണ സ്വാതന്ത്ര്യം എന്നത്‌ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം അല്ലാത്തതുകൊണ്ടുതന്നെ ആ പ്രമേയം തള്ളപ്പെടുകയാണ്‌ ചെയ്‌തത്‌.

ലക്ഷ്യപ്രാപ്തിക്ക് തടസ്സമായി

ലക്ഷ്യപ്രാപ്തിക്ക് തടസ്സമായി

ദേശീയതയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാനാവാതെ പോയത് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്ന പ്രഖ്യാപനവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സ്വാതന്ത്ര്യസമരത്തിൽ നിർണായക പങ്കുവഹിക്കാൻ കമ്യൂണിസ്റ്റുകൾക്കായി. എന്നാൽ ചൈനയിലും വിയറ്റ്‌നാമിലും ഉത്തര കൊറിയയിലും ചെയ്തതുപോലെ ഇന്ത്യൻ വിമോചനസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിയാതിരുന്നത് സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തിക്കു തടസ്സമായെന്നാണ് യെച്ചൂരിയുടെ നിലപാട്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ച് നിൽക്കുന്നു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ച് നിൽക്കുന്നു

പീപ്പിൾ ഡെമോക്രസി എന്ന പാർട്ടി മുഖ വാരികയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിപ്ലവപാതയെച്ചൊല്ലിയുള്ള തർക്കങ്ങളിലുടക്കി ദശാബ്ദങ്ങളായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഘടിച്ചു നിൽക്കുകയാണെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. 1920 ഒക്ടോബർ 17-ന് താഷ്‌കെന്റിൽ വെച്ച് ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപവത്കരിക്കപ്പെട്ടതിന്റെ ശതാബ്ദി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് യെച്ചൂരിയുടെ വിലയിരുത്തൽ.

സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തില്ല

സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുത്തില്ല


1920-ൽ പാർട്ടി രൂപവത്കരിക്കപ്പെട്ടിട്ടും എന്തുകൊണ്ട് ഇന്ത്യയിൽ സോഷ്യലിസ്റ്റ് ലക്ഷ്യം കൈവരിക്കാനായില്ല എന്നാണ് അഭ്യുദയകാംക്ഷികളുടെ ചോദ്യം. ചൈന, വിയറ്റ്‌നാം, കൊറിയ എന്നീ രാജ്യങ്ങളിലൊക്കെ ഇതേസമയത്തുതന്നെയാണ് കമ്യൂണിസ്റ്റ് പാർട്ടികൾ രൂപംകൊണ്ടതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സോഷ്യലിസ്റ്റ് ലക്ഷ്യപ്രാപ്തി ഇന്ത്യയിൽ സംഭവിക്കാത്തതിന്റെ കാരണം പ്രതിബദ്ധതയുടെയോ ത്യാഗത്തിന്റെയോ അഭാവമല്ല. വലിയ തോതിലുള്ള വർഗസമരങ്ങൾ ഏറ്റെടുത്തിരുന്നുവെങ്കിലും സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും യെച്ചൂരി ലേഖനത്തിൽ കുറിക്കുന്നു.

പാർലമെന്റിലെ സാന്നിധ്യം വൻതോതിൽ കുറഞ്ഞു

പാർലമെന്റിലെ സാന്നിധ്യം വൻതോതിൽ കുറഞ്ഞു

ഇന്ത്യൻ ഭരണകൂടത്തിന്റെ വർഗസ്വഭാവം, വിപ്ലവപാത തുടങ്ങിയ വിഷയങ്ങളിൽ കമ്യൂണിസ്റ്റുകാർക്കിടയിലെ തർക്കം ദശാബ്ദങ്ങളായി വിഘടിച്ചുനിൽക്കുന്നതിൽ കലാശിച്ചു. ഇന്ത്യൻ ഭരണവർഗത്തിന്റെ സ്വഭാവം ശരിയായി വിലയിരുത്തുന്നതിൽ സിപിഎമ്മിനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര സമരങ്ങളും ഒന്നിച്ചു കൊണ്ടുപോവാൻ കഴിഞ്ഞതിന്റെ ഫലമാണ് 1957-ൽ കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് പറഞ്ഞ യെച്ചൂരി പക്ഷേ, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പാർലമെന്റിലെ സാന്നിധ്യം വൻതോതിൽ കുറഞ്ഞുവെന്നും പറഞ്ഞു.

അസ്ഥിരപ്പെടുത്താനുള്ള ശ്രമം

അസ്ഥിരപ്പെടുത്താനുള്ള ശ്രമം

കേരളത്തിലെ ഇടതുസർക്കാരിനെ അസ്ഥിരപ്പെടുത്താനും വലതുശക്തികൾ ശ്രമിച്ചുവരികയാണെന്നും സീതാറാം യെച്ചൂരി വിമർശിച്ചു. വലതുപക്ഷ ഷക്തികളുടെ മുഖ്യ ശത്രു സിപിഎമ്മാണ്. രാഷ്ട്രീയമായും കായികമായും ഇതിന്റെ പേരിൽ ആക്രമണം നേരിടുന്നുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളിലും ത്രിപുരയിലും അത് സംഭവിച്ചു വരികയാണെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കി. പീപ്പിൾ ഡെമോക്രസി എന്ന പാർട്ടി മുഖ വാരികയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മുളയിലേ നുള്ളികളയാൻ നോക്കി

മുളയിലേ നുള്ളികളയാൻ നോക്കി

അതേസമയം കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ ശക്തമായ ബ്രിട്ടീഷ്‌ വിരുദ്ധ നിലപാടുകളെത്തുടര്‍ന്ന്‌ അതിനെ മുളയിലേ നുള്ളിക്കളയാന്‍ ബ്രിട്ടീഷുകാര്‍ ശ്രമിക്കുകയുണ്ടായെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. ശൈശവാവസ്ഥയില്‍ തന്നെ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പിനെതിരെ മൃഗീയ മര്‍ദ്ദന നടപടികള്‍ കൈക്കൊണ്ടിരുന്നു. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ യുവ നേതൃത്വത്തിനെതിരെ കള്ളക്കേസുകളുടെ പരമ്പരയുണ്ടായി. 1922-പെഷവാര്‍, 1924-കാണ്‍പൂര്‍, 1929-മീററ്റ്‌ തുടങ്ങിയ ഗൂഢാലോചനക്കേസുകള്‍ അവയില്‍ ചിലതാണ്‌. രൂപംകൊണ്ടതിന്‌ തൊട്ട്‌ പിന്നാലെ 1920കളില്‍ പാര്‍ടി നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടു. തുടര്‍ന്ന്‌ രണ്ട്‌ ദശകത്തിലേറെക്കാലം നിയമവിരുദ്ധമായ സാഹചര്യത്തിലാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടിക്ക്‌ പ്രവര്‍ത്തിക്കേണ്ടിവന്നതെന്നും ചരിത്ര താളുകൾ രേഖപ്പെടുത്തുന്നു.

തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചു

തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിച്ചു

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുമ്പോള്‍ തന്നെ കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളികളേയും കര്‍ഷകരേയും വിദ്യാര്‍ത്ഥികളേയും മറ്റ്‌ വിഭാഗങ്ങളേയും അതാത്‌ ബഹുജനസംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കാന്‍ പരിശ്രമിച്ചു. പ്രോഗ്രസീവ്‌ റൈറ്റേഴ്‌സ്‌ അസോസിയേഷന്‍, ഇന്ത്യന്‍ പീപ്പിള്‍സ്‌ തിയേറ്റേഴ്‌സ്‌ അസോസിയേഷന്‍ തുടങ്ങിയവ പോലുള്ള പുരോഗമന സാംസ്‌കാരിക സാഹിത്യ സംഘടനകള്‍ പോലുള്ളവ രൂപീകരിക്കുന്നതിനും കമ്മ്യൂണിസ്റ്റുകാര്‍ മുന്‍കൈ എടുത്തു. ഇത്തരത്തില്‍ വിവിധ ജനങ്ങള്‍ക്കിടയില്‍ വേരൂന്നിനില്‍ക്കുന്ന വിശാല പ്രസ്ഥാനമായി സ്വാതന്ത്ര്യപ്രസ്ഥാനത്തെ മാറ്റിയെടുക്കുന്നതിനും കമ്മ്യൂണിസ്റ്റുകാര്‍ പരിശ്രമിചച്ചിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടു്തുന്നത്.

English summary
Sitharam Yechuri's comments about party's role in independence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X