കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയുടെ ഡിഗ്രി; റെക്കോര്‍ഡുകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം ഹാജരാക്കിയെന്ന് കാട്ടി കേന്ദ്ര വിദ്യാഭ്യാസമന്ത്രി സ്മൃതി ഇറാനിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. ഇലക്ഷന്‍ കമ്മീഷനും ദില്ലി യൂണിവേഴ്‌സിറ്റിക്കും അയച്ച നോട്ടീസില്‍ സ്മൃതി ഇറാനിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് കോടതി നിര്‍ദ്ദേശം.

അഹമര്‍ ഖാന്‍ എന്ന പത്രപ്രവര്‍ത്തകനാണ് മന്ത്രിക്കെതിരെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റിനെ സമീപിച്ചത്. സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരമാണ് കാണിച്ചിരിക്കുന്നതെന്നാണ് പരാതി. പരാതി സ്വീകരിച്ച കോടതി ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

smritiirani

സ്മൃതി ഇറാനിയുടെ 10, 12 ക്ലാസുകളിലെ രേഖകളിലും പരാതിക്കാരന്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. സിബിഎസ് സി യില്‍ നിന്നും പ്രസ്തുത രേഖകള്‍ തനിക്ക് ലഭിച്ചില്ലെന്നും ഈ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും പരാതിക്കാരന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

രണ്ടുതവണ ഇലക്ഷന്‍ കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യത്യസ്ത രീതിയിലുള്ള വിദ്യാഭ്യാസ യോഗ്യതയാണ് സ്മൃതി ഇറാനി കാണിച്ചിരിക്കുന്നതെന്നും ഇതില്‍ അപാകതയുണ്ടെന്നുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. 2004ലെ ലോക്‌സഭാ ഇലക്ഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ബിഎ ബിരുദമെന്നും, 2011ലെ രാജ്യസഭാ ഇലക്ഷനിലെ സത്യവാങ്മൂലത്തില്‍ ബികോം ബിരുദമെന്നുമാണ് സ്മൃതി കാണിച്ചിരിക്കുന്നത്. വിഷയത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ നേരത്തെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

English summary
Smriti Irani degree row: Court asks to bring records
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X