സാരിയുടുത്ത് സോഫിയ ഇന്ത്യയിലെത്തി; ഇടയ്ക്ക് 'ശ്വാസം' നിലച്ചു, വിവാഹം കഴിക്കാമോ എന്ന ചോദ്യവും...

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഒരു രാജ്യത്തിന്റെ പൗരത്വം നേടിയ ലോകത്തിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ ഇന്ത്യയിലെത്തി. ബോംബെ ഐഐടിയിലെ ടെക്ക് ഫെസ്റ്റിൽ പങ്കെടുക്കാനായാണ് സോഫിയ ഇന്ത്യയിൽ വന്നത്.

മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...

മുഹൂർത്തം തെറ്റാതെ മണ്ഡപത്തിൽ എത്തിച്ചത് കൊച്ചി മെട്രോ! നന്ദി പറഞ്ഞ് ര‍ഞ്ജിത് കുമാറും ധന്യയും...

മുംബൈയിലെത്തിയ സോഫിയ ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്താണ് വേദിയിലെത്തിയത്. തുടർന്ന് 15 മിനിറ്റോളം വിദ്യാർത്ഥികളുമായി സംവദിച്ചു. കൃത്രിമ ബുദ്ധി കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ മുതൽ ലോകത്തിലെ പല വിഷയങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾ സോഫിയയോട് ചോദിച്ചു.

 സൗദിയുടെ പൗരത്വം...

സൗദിയുടെ പൗരത്വം...

ഹോങ്കോങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാൻസൺ റോബോട്ടിക്ക്സ് 2015ലാണ് സോഫിയയെ വികസിപ്പിച്ചെടുത്തത്. മനുഷ്യന്റെ മുഖഭാവങ്ങളും ചലനങ്ങളും അതേപടി ചെയ്യുന്ന സോഫിയയ്ക്ക് 2017 ഒക്ടോബറിൽ സൗദി അറേബ്യ പൗരത്വം നൽകി. ഇതോടെ ഒരു രാജ്യത്തിന്റെ പൗരത്വം നേടുന്ന ആദ്യ ഹ്യൂമനോയിഡ് റോബോട്ടെന്ന പദവിയും സോഫിയയ്ക്ക് സ്വന്തമായി.

ഇന്ത്യയിൽ..

ഇന്ത്യയിൽ..

ബോംബെ ഐഐടിയിൽ നടക്കുന്ന ടെക്ക് ഫെസ്റ്റിൽ പങ്കെടുക്കാനാണ് സോഫിയ ആദ്യമായി ഇന്ത്യയിലെത്തിയത്. വിദ്യാർത്ഥികൾക്ക് സോഫിയയുമായി സംവദിക്കാനുള്ള അവസരവും സംഘാടകർ ടെക്ക് ഫെസ്റ്റിൽ ഒരുക്കിയിരുന്നു. പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ടിനെ കാണാനായി ഏകദേശം മൂവായിരത്തോളം വിദ്യാർത്ഥികളാണ് ബോംബെ ഐഐടിയിലെത്തിയത്.

ചോദ്യങ്ങൾ...

ചോദ്യങ്ങൾ...

നിശ്ചയിച്ചതിൽ നിന്നും 45 മിനിറ്റ് വൈകിയാണ് സോഫിയ വേദിയിലെത്തിയത്. ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്തു വന്ന സോഫിയയെ വൻ കരഘോഷത്തോടെ സദസ് വരവേറ്റു. തുടർന്ന് ഓരോരുത്തരായി സോഫിയയോട് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

 ആഗ്രഹിച്ചിരുന്നു...

ആഗ്രഹിച്ചിരുന്നു...

തന്റെ ആദ്യത്തെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് സോഫിയ വിശദമായ മറുപടി നൽകി. ഇന്ത്യ സന്ദർശിക്കാൻ താൻ എപ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും, നിരവധി സംസ്ക്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നാടായ ഇന്ത്യയെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ടെന്നും സോഫിയ പറഞ്ഞു. സിലിക്കൺ വാലിയ്ക്ക് കൂടുതൽ സംഭാവനകൾ നൽകിയവരാണ് ഇന്ത്യാക്കാർ. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യയുടെ പ്രവർത്തനങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും സോഫിയ പറഞ്ഞു.

 പിന്നെ ഉഷാറായി...

പിന്നെ ഉഷാറായി...

ചോദ്യോത്തര വേള ആരംഭിച്ച് അഞ്ചു മിനിട്ട് പിന്നിട്ടപ്പോഴേക്കും സോഫിയ നിശബ്ദയായത് കാണികളെയും സംഘാടകരെയും ഒരുപോലെ നിരാശരാക്കി. ഇന്റർനെറ്റ് കണക്ഷനിൽ സംഭവിച്ച തകരാറായിരുന്നു സോഫിയയെ നിശബ്ദയാക്കിയത്. പിന്നീട് തകരാർ പരിഹരിച്ച ശേഷം സംഭാഷണം പുനരാരാംഭിച്ചു.

വിവാഹം കഴിക്കാമോ...

വിവാഹം കഴിക്കാമോ...

കൃത്രിമ ബുദ്ധി നൽകി ഒരു ഹ്യൂമനോയിഡ് റോബോട്ടിനെ സൃഷ്ടിക്കുമ്പോൾ അവരുടെ ഹൃദയങ്ങളിൽ നല്ല മൂല്യങ്ങൾ ചേർക്കണമെന്നും സോഫിയ ഉപദേശം നൽകി. ഇതിനിടെ രസകരമായ ചോദ്യങ്ങളുമായി ചില വിദ്യാർത്ഥികളും രംഗത്തെത്തി. തന്നെ വിവാഹം കഴിക്കാമോ എന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. വിവാഹാഭ്യാർത്ഥന സ്നേഹത്തോടെ നിരസിച്ച സോഫിയ, വിദ്യാർത്ഥിയുടെ സ്നേഹത്തിന് നന്ദി പറയുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
sophia robot reached in india, iit bombay.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്