ആസിയാൻ സമ്മേളനത്തിൽ റോഹിങ്ക്യൻ വിഷയം ചർച്ചയായില്ല, കാരണം ഓങ് സാൻ സൂചി

  • Posted By:
Subscribe to Oneindia Malayalam

മനില: മ്യാൻമാറിലെ ആഭ്യന്തര കലാപത്തിനെ തുടർന്ന കൂട്ടപ്പലയനം ചെയ്ത മുസ്ലീം റോഹിങ്ക്യകളുടെ വിഷയം ആസിയാൻ സമ്മേളനത്തിൽ ചർച്ചയായില്ല. ലോകരാജ്യങ്ങളും യുഎന്നും ഇടപ്പെട്ട വിഷയമാണ് ആസിയാൻ സമ്മേളനത്തിൽ വേണ്ടവിധം പരിഗണന ലഭിക്കാതെ പോയത്. ആസിയാനിൻ മ്യാൻമാറും അംഗരാജ്യമാണ് .ഇത്രയേറെ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നിട്ടും മേഖലയിലെ     സംഘർഷത്തെ പറ്റിയോ അവിടെ  ഉണ്ടായ സംഭവങ്ങളെ പറ്റിയോയുള്ള ചർച്ച സമ്മോളനത്തിൽ നടന്നില്ല. കൂടാതെ എങ്ങും തൊടാതെയുള്ള പരാമർശം മാത്രമാണ് ഉണ്ടായത്.

ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണി ചിന്നമ്മയേയും കൂട്ടരേയും ക്ലീനാക്കി, റെയ്ഡ് പൂർത്തിയായി, കിട്ടിയത് ..

വിയറ്റ്നാമിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ദുരന്തം അനുഭവിക്കുന്നവർക്കും ഇസ്ലാമിക് സ്റ്റേറ്റുമായുള്ള പേരാട്ടത്തിൽ ദുരിതം അനുഭവിക്കുന്ന ഫിലിപ്പീൻസ് ജനങ്ങൾക്കും സഹായം നൽകുമെന്ന കരടു റിപ്പോർട്ടിനൊപ്പമാണ് മ്യാൻമാറിലെ റാഖൈൻ സംസ്ഥാനത്ത് പ്രശ്നങ്ങൾ ബാധിക്കപ്പെട്ട ജനങ്ങൾക്ക് സഹായം നൽകുമെന്ന് പറഞ്ഞത്. കൂടാതെ സമ്മേളനത്തിൽ റോഹിങ്ക്യൻ എന്നൊരു വാക്കു പോലും ഉച്ചരിച്ചിട്ടില്ലെന്ന് ശ്രദ്ധേനീയമാണ്.

ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം, സുരക്ഷ ലെവലിൽ നിന്ന് ഉയർന്നു, പുതിയ മാർഗം സ്വീകരിക്കും

ഒങ് സാൻ സൂചിയുടെ നിർദേശം

ഒങ് സാൻ സൂചിയുടെ നിർദേശം

ഇത്രയധികം പ്രശ്നമുണ്ടായിട്ടും റോഹിങ്ക്യൻ വിഷയം ആസിയാനിൽ ചർച്ച് ചെയ്യാതെ പോയതിന്റെ കാരണം മ്യാൻമാർ നേതാവ് ഒങ് സാൻ സൂചിയാണത്രേ. സമ്മോളനത്തിന് വേദിയൊരുക്കുന്ന രാജ്യമെന്ന നിലയിൽ വിയറ്റ്നാമാണ് ചർച്ച ചെയ്യാനുളള വിഷയങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കനുള്ളത്. എന്നാൽ ഉച്ചകോടിയിൽ റോഹിങ്ക്യൻ പ്രശ്നം ഉന്നയിക്കരുതെന്ന് മ്യൻമാർ നേതാവ് ഒങ് സാൻ സൂചി ആവശ്യപ്പെട്ടിരുന്നു.

റോഹിങ്ക്യൻ പ്രശ്നം

റോഹിങ്ക്യൻ പ്രശ്നം

മ്യാൻമാറിൽ ആഭ്യന്തരകാലാപത്തിനെ തുടർന്നാണ് റോഹിങ്ക്യൻ മുസ്ലീംങ്ങൾ അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും അഭായാർഥികളെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പലായനം ചെയ്ത് 6 ലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലാദേശ് അഭയം നൽകുകയായിരുന്നു. ബംഗ്ലാദേശ് സർക്കാർ തയ്യാറാക്കിയ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. എന്നിട്ടും രാജ്യത്തിലേയ്ക്കുള്ള റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്.

റോഹി ങ്ക്യൻ വിഷയത്തിൽ പ്രതിഷേധിച്ച് മലേഷ്യ

റോഹി ങ്ക്യൻ വിഷയത്തിൽ പ്രതിഷേധിച്ച് മലേഷ്യ

റോഹിങ്ക്യൻ വിഷയം സമ്മേളനത്തിൽ ചർച്ചയായില്ലെങ്കിൽ പോലും സംഭവത്തിൽ പ്രതിഷേധവുമായി മലേഷ്യ രംഗത്തെത്തിയിരുന്നു. എന്നാൽ അംഗരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്ന നയത്തിന്റെ അടിസ്ഥാനത്തിൽ ബാക്കിയുള്ള രാജ്യങ്ങൾ മൗനം പാലിക്കുകയായിരുന്നു. കൂടാതെ മ്യാൻമാർ നേതാവ് സൂചി റോഹിങ്ക്യൻ വിഷയത്തെ കുറിച്ചു ഒരു അക്ഷരം പ്രതികരിച്ചിരുന്നില്ല. അതെ സമയം 1999 ലെ പട്ടാള ഭരണകാലത്ത് മ്യാൻമാർ പ്രശ്നത്തിൽ ആസിയാൻ ഇടപെട്ടിരുനനില്ലെന്നു അവർ പറഞ്ഞിരുന്നു.

ഐക്യരാഷ്ട്ര സംഭ

ഐക്യരാഷ്ട്ര സംഭ

റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറിനെതിരെ ശക്തമായ എതിർപ്പുമായി ഐക്യരാഷ്ട്രസഭ രംഗത്തെത്തിയിരുന്നു. മ്യാൻമാറിൽ നിന്ന് റോഹിങ്ക്യകളെ കൂട്ടമായി പായിപ്പിച്ചു വിടുന്നത് ശരിയല്ലെന്നും അവസാനം ഇത് വൻ പ്രശ്നത്തിൽ മാത്രമേ അവസാനിക്കുകയുള്ളുവെന്നും യുഎൻ പറഞ്ഞു. കൂടാതെ യുഎന്നിനെ പിന്തുണ ലോകരാജ്യങ്ങളും രംഗത്തെത്തിയിരുന്നു. എന്നാൽ തങ്ങളുടെ നിലപാടിൽ മ്യാൻമാർ മാറ്റം വരുത്തിയിരുന്നില്ല.

മാത്യരാജ്യത്തിലേക്ക് തിരികെ വിളിക്കണം

മാത്യരാജ്യത്തിലേക്ക് തിരികെ വിളിക്കണം

റോഹിങ്ക്യൻ അഭയാർഥികളുടെ പലായനം മൂലം ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരുന്നു. ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ
മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ബംഗ്ലാദേശ് മ്യാൻമാറിനെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ മ്യാൻമാർ തയ്യാറായിട്ടില്ല.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A draft of the statement to be issued after a Southeast Asian summit makes no mention of the exodus of Rohingya Muslims from Myanmar’s Rakhine state following a military crackdown that has been described by the United Nations as ethnic cleansing.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്