കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പൈസ്ജെറ്റ് വിമാനം ആകാശച്ചുഴിയിൽപെട്ട സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

  • By Akhil Prakash
Google Oneindia Malayalam News

ഡെൽഹി: ലാന്റിം ഗിനിടെ സ്‌പൈസ്‌ജെറ്റ് വിമാനം ആകാശച്ചുഴിൽ പെട്ട സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു. അപകടത്തിൽ 14 യാത്രക്കാർക്കും മൂന്ന് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കേറ്റിരുന്നു. ഞായറാച് ആയിരുന്നു സംഭവം നടന്നത്. മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് സർവീസ് നടത്തുന്ന സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആണ് അപകടത്തിൽ പെട്ടത്.

കൂടുതൽ അപകടം കൂടാതെ സുരക്ഷിതമായി തന്നെ വിമാനം ദുർഗാപൂരിലെ കാസി നസ്രുൾ ഇസ്ലാം വിമാനത്താവളത്തിൽ ലാൻഡ് ചെയ്യിക്കാൻ പൈലറ്റിന് സാധിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. യാത്രക്കാരിൽ ചിലർക്ക് തലക്കാണ് പരിക്ക് പറ്റിയിരിക്കുന്നത്. അപകടത്തിൽ തന്റെ നട്ടെല്ലിന് പരിക്കേറ്റതായി ഒരു യാത്രക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് ക്യാബിൻ ക്രൂ അംഗങ്ങൾക്കും പരിക്കുണ്ട്. "ഞങ്ങൾ റെഗുലേറ്ററി അന്വേഷണത്തിനായി ടീമുകളെ നിയോഗിക്കുന്നു, അതേസമയം പരിക്കേറ്റ യാത്രക്കാരുടെ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുന്നു," പുറത്തിറക്കിയ പ്രസ്താവനയിൽ ഡിജിസിഎ അറിയിച്ചു.

spicejet

വിമാനം ആകാശച്ചുഴിൽ പെട്ടപ്പോൾ ഉണ്ടായ കുലുക്കത്തിൽ മുകളിൽ വെച്ചിരുന്ന ലഗേജ് യാത്രക്കാരുടെ മേൽ വീണാണ് യാത്രക്കാർക്ക് പരിക്ക് പറ്റിയിരിക്കുന്നത്. പരിക്കുകൾ ഗുരുതരം അല്ല എന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ് രം ഗത്ത് വന്നു. "മെയ് 1 ന്, മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്ക് ഓടിക്കൊണ്ടിരിക്കുന്ന എസ്‌ജി -945 എന്ന സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ഇറങ്ങുന്നതിനിടെ ആകാശച്ചുഴിയിൽ അകപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ കുറച്ച് യാത്രക്കാർക്ക് പരിക്കേറ്റു. വിമാനം ദുർഗാപൂരിൽ എത്തിയതിന് ശേഷം പരിക്കേറ്റവർക്ക് അടിയന്തര വൈദ്യ സഹായം നൽകി," സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു.

'ഹിന്ദുക്കളേക്കാൾ മുസ്ലീം കുട്ടികൾ കേരളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായി..പിസി പിതൃതുല്യൻ';രാഹുൽ ഈശ്വർ'ഹിന്ദുക്കളേക്കാൾ മുസ്ലീം കുട്ടികൾ കേരളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായി..പിസി പിതൃതുല്യൻ';രാഹുൽ ഈശ്വർ

സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരിലൊരാൾ മൊബൈൽ ഫോണിൽ ചിത്രികരിച്ചിരുന്നു. 42 സെക്കന്റെ ദൈർഖ്യമുള്ള ഈ വിഡിയോ ഇപ്പോൾ സേഷ്യൽ മീഡിയകളിൽ വൈറലാണ്. വിമാനത്തിന്റെ തറയിൽ ല ഗേജുകൾ ചിതറിക്കിടക്കുന്നതായാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. നിരവധി കപ്പുകൾ, കുപ്പികൾ, പൊതികൾ എന്നിവയും വിമാനത്തിന്റെ തറയിൽ ചിതറിക്കിടക്കുന്നുണ്ട്. പരിഭ്രാന്തരായി ആളുകൾ സീറ്റിൽ ഇരിക്കുന്നതും എയർഹോസ്റ്റസുമാർ ഇവരെ ആശ്വസിപ്പിക്കുന്നതും ഈ വീഡിയോയിൽ കാണാൻ സാധിക്കും.

Recommended Video

cmsvideo
വിജയ് ബാബുവിനെതിരെ അമ്മ എക്സിക്യൂട്ടിവ് യോഗം | Oneindia Malayalam

English summary
SpiceJet plane crash; DGCA orders probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X