കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചീത്തപ്പേരുണ്ടായാല്‍ പുറത്ത്, മന്ത്രിമാര്‍ക്ക് സ്റ്റാലിന്റെ നിര്‍ദേശം, ശ്രദ്ധ ഒറ്റകാര്യത്തിലാവണം

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും സുതാര്യമായ ഭരണം വരണമെന്ന കര്‍ശന നിര്‍ദേശവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. കഴിഞ്ഞ പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നത് ഓര്‍ക്കണമെന്നും ഇനി വിവാദങ്ങളില്‍ ചാടാതെ എല്ലാവരും നോക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. അഴിമതി രഹിതമായ ഭരണത്തിലൂടെ ജനങ്ങളെ കൂടെ നിര്‍ത്തണമന്ന് ആദ്യ മന്ത്രിസഭാ യോഗത്തില്‍ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. വികസനത്തിന് വേണ്ടിയാണ് ഭരിക്കേണ്ടതെന്നും, ചീത്തപ്പേര് കേള്‍പ്പിക്കുന്നവരെ ആ നിമിഷം മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുമെന്നും സ്റ്റാലിന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒരുപാട് കാര്യങ്ങള്‍ ഡിഎംകെയ്ക്ക് ചെയ്ത് തീര്‍ക്കാനുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

1

നിങ്ങള്‍ക്ക് മന്ത്രിയാകാന്‍ ഒരവസരം കിട്ടിയിരിക്കുകയാണ്. എന്നാല്‍ അതിന് വേണ്ടി പുറത്ത് കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട്. പത്ത് വര്‍ഷം കഴിഞ്ഞാണ് നമ്മള്‍ അധികാരത്തിലെത്തിയത്. വാഗ്ദാനം ചെയ്ത വികസനം നമ്മള്‍ ജനങ്ങള്‍ക്കായി നല്‍കേണ്ടതുണ്ടെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങലെ തിരഞ്ഞെടുക്കുന്നതില്‍ സുതാര്യത ഉണ്ടായിരിക്കണമെന്നും ആക്ഷേപങ്ങള്‍ക്ക് ഇടംകൊടുക്കരുതെന്നും സ്റ്റാലിന്‍ മന്ത്രിമാരോട് നിര്‍ദേശിച്ചു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോലീസിനെ നേരിട്ട് വിളിക്കാതെ ആഭ്യന്തര മന്ത്രിയെ വിവരമറിയിക്കുകയാണ് ചെയ്യേണ്ടതെന്നും സ്റ്റാലിന്‍ പറഞ്ഞു.

നെഗറ്റീവ് ഇമേജ് വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയ ഉള്ളത് കൊണ്ട് ഉണ്ടാവാം. അടുത്തിടെ അമ്മ കാന്റീന്‍ ഡിഎംകെ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവം സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു. ഡിഎംകെയ്‌ക്കെതിരെയുള്ള പ്രചാരണത്തിന് ഇത് കാരണമായിരുന്നു. ആക്രമണം നടത്തിയവരെ പുറത്താക്കിയെങ്കിലും,പാര്‍ട്ടിക്ക് ആ സംഭവം വലിയ ദോഷം ചെയ്‌തെന്ന് സ്റ്റാലിന്‍ പറഞ്ഞു. അത്തരം സംഭവങ്ങള്‍ ഒരു കാരണവശാലും ആവര്‍ത്തിക്കരുതെന്ന് സ്റ്റാലിന്‍ നിര്‍ദേശിച്ചു. മന്ത്രിമാരുടെ കൂടെ വന്ന ഉദ്യോഗസ്ഥരെ അടക്കം സ്റ്റാലിന്‍ ക്യാബിനറ്റ് യോഗത്തില്‍ നിന്ന് മാറ്റി നിര്‍ത്തി.

Recommended Video

cmsvideo
Senior IPS officer P Kandaswamy to head Tamil Nadu DVAC

സ്വന്തം വകുപ്പിലെ കാര്യങ്ങള്‍ കൃത്യമായി അന്വേഷിക്കണമെന്ന് മന്ത്രിമാര്‍ക്ക് സ്റ്റാലിന്‍ നിര്‍ദേശം നല്‍കി. പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധു നിയമനം ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വകുപ്പുതല ട്രാന്‍സ്ഫറുകളില്‍ വലിയ അഴിമതി നടക്കുന്നുണ്ടെന്നും, അക്കാര്യത്തില്‍ സുതാര്യത വേണമെന്നും സ്റ്റാലിന്‍ പറഞ്ഞു. പോലീസ് വിഭാഗവുമായി ഒരിക്കലും നേരിട്ട് ഇടപെടരുതെന്നും സ്റ്റാലിന്റെ നിര്‍ദേശത്തിലുണ്ട്. നേരത്തെ അധികാരമേറ്റത്തിന് പിന്നാലെ പ്രകടനപത്രികയിലെ അഞ്ച് വാഗ്ദാനങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവില്‍ സ്റ്റാലിന്‍ ഒപ്പുവെച്ചത് വലിയ വാര്‍ത്തയായിരുന്നു.

English summary
stalin briefs ministers says avoid controversies and work only for development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X