12 മണിക്കൂര്‍ ക്ലാസ്, ഉറങ്ങാന്‍ പോലും സമയമില്ല! സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍...

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: മര്യാദയ്ക്ക് ഉറങ്ങാന്‍ സമയം കിട്ടുന്നില്ലെന്ന് ആരോപിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ഹൈദരാബാദിലെ ഗൗതം മോഡല്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. സ്‌കൂള്‍ പ്രവൃത്തിസമയം 12 മണിക്കൂറാക്കിയതോടെയാണ് വിദ്യാര്‍ത്ഥികളുടെ കഷ്ടകാലം തുടങ്ങിയത്.

ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

കഴിഞ്ഞദിവസമാണ് സ്‌കൂളിലെ പ്രവൃത്തിസമയം 12 മണിക്കൂറായി ഉയര്‍ത്തിയത്. പ്രവൃത്തിസമയം രാവിലെ ആറര മുതല്‍ വൈകീട്ട് ആറര വരെയാക്കിയതോടെ മിക്ക വിദ്യാര്‍ത്ഥികള്‍ക്കും ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ല. സ്‌കൂളിലെ മിക്ക വിദ്യാര്‍ത്ഥികളും ക്ലാസ് കഴിഞ്ഞശേഷം വൈകീട്ട് ട്യൂഷന് പോകുന്നവരാണ്. രാത്രി ഏറെ വൈകിയാണ് ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തുന്നത്. പിറ്റേദിവസം രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റാലേ ആറരയ്ക്ക് സ്‌കൂളിലെത്താനാകൂ. ഇതിനാല്‍ തങ്ങള്‍ക്ക് ഉറങ്ങാന്‍ പോലും സമയം കിട്ടുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി.

hydschool

എന്നാല്‍ സ്‌കൂളിലെ ഔദ്യോഗിക പ്രവൃത്തിസമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് നാലര വരെയാണെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്. വൈകീട്ട് ആറു മണിക്ക് ശേഷമാണ് ചില രക്ഷിതാക്കള്‍ കുട്ടികളെ വിളിക്കാന്‍ വരുന്നത്. ഈ സമയത്ത് കുട്ടികള്‍ പുറത്തുപോകുന്നത് അവരുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. ഇക്കാരണത്താലാണ് രക്ഷിതാക്കള്‍ വരുന്നത് വരെ കുട്ടികളോട് ക്ലാസ് റൂമിലിരിക്കാന്‍ ആവശ്യപ്പെട്ടതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും, മാനേജ്‌മെന്റിന്റെ പ്രതിനിധികള്‍ തിങ്കളാഴ്ച സ്‌കൂള്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ ഇസ്ലാമിക് ബാങ്കിങ് വേണ്ടെന്ന് റിസര്‍വ് ബാങ്ക്; പലിശയില്ലാത്തതോ പ്രശ്‌നം?

തെലങ്കാനയിലെ ജൂനിയര്‍ കോളേജുകളില്‍ കടുത്ത നിയമലംഘനങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയേറ്റ് എജ്യൂക്കേഷന്‍ ജൂനിയര്‍ കോളേജുകളില്‍ പരിശോധന നടത്തുകയും, നിയമലംഘനം നടത്തിയ 194 ജൂനിയര്‍ കോളേജുകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ജൂനിയര്‍ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധികസമയം ക്ലാസെടുക്കുന്നു, അവധി നല്‍കുന്നില്ല, എല്ലാ ആഴ്ചയിലും പരീക്ഷ നടത്തുന്നു, മതിയായ ഹോസ്റ്റല്‍ സൗകര്യമില്ല തുടങ്ങിയവയാണ് അന്വേഷണസമിതി കണ്ടെത്തിയത്. ഈ സാഹചര്യങ്ങള്‍് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദവും, ആത്മഹത്യയും വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
students protest in school against time schedule.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്