നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി:രാജ്യ സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരിച്ചടി കോണ്‍ഗ്രസിന്!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നോട്ട ഒഴിവാക്കാനാവില്ലെന്ന് സുപ്രീം കോടതി. ഓഗസ്റ്റ് എട്ടിനാണ് ഗുജറാത്ത് രാജ്യസഭാ സീറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. നോട്ടയോടെയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഗുജറാത്ത് കോണ്‍ഗ്രസില്‍ വന്‍ ചോര്‍ച്ചയുണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്‍റെ വിധി കുറിയ്ക്കുന്നതായിരിക്കും വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ്. ഗുജറാത്തിലെ മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കായി നടക്കുന്ന തിര‍ഞ്ഞെടുപ്പില്‍ നിന്ന് നോട്ട ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസാണ് ആദ്യം കോടതിയെ സമീപിച്ചത്. പിന്നീട് ബുധനാഴ്ച ബിജെപിയും ഇതേ ആവശ്യമുന്നയിച്ചിരുന്നു.

രാജ്യസഭയില്‍ വോട്ട് ചെയ്യുന്നതിന് രഹസ്യസ്വഭാവമില്ലെന്ന് ചൂണ്ടിക്കാണിച്ച ബിജെപി നോട്ട വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താനാവില്ലെന്നും അതിനാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് നോട്ട പിന്‍വലിക്കണമെന്ന ആവശ്യമാണ് കോടതയില്‍ ബിജെപി ഉന്നയിച്ചത്.

sc-22
English summary
Supreme Court refuses to stay application of NOTA in elections to 3 Rajya Sabha seats in Gujarat on August 8.
Please Wait while comments are loading...