കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20 മിനുട്ട് കൊണ്ട് വിസ ; സുഷമ സ്വരാജ് 'പുലിയാണ്'

അച്ഛന്‌റെ ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യക്കാരന്‍ 20 മിനുട്ട് കൊണ്ട് വിസ ശരിയാക്കി നല്‍കി. സുഷ്മ സ്വരാജിന്‌റെ 'ട്വിറ്റര്‍' ജനസേവനം ശ്രദ്ധേയമാകുന്നു

Google Oneindia Malayalam News

കേന്ദ്ര മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മന്ത്രി ആരാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാനാകും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്ന്. സഹായം അഭ്യര്‍ത്ഥിച്ച് വരുന്ന വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഉടന്‍ തന്നെ സേവനം ലഭ്യമാക്കാന്‍ മന്ത്രാലയത്തിന് കഴിയുന്നുണ്ട്.

20 മിനുട്ട് കൊണ്ട് വിസ റെഡി

ചിക്കാഗോയില്‍ താമസിക്കുന്ന ഇന്ത്യക്കാരനാണ് 20 മിനുട്ട് കൊണ്ടാണ് വിസ തയ്യാറാക്കി കൊടുത്തത്. രോഹന്‍ ഷായ്ക്ക് അച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് അത്യാവശ്യമായി നാട്ടിലെത്തണമായിരുന്നു എന്നാല്‍ വിസ നടപടി ക്രമങ്ങള്‍ക്ക് സമയം എടുക്കും. രോഹന്‍ ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. മന്ത്രി ഇടപെട്ട് 20 മിനുട്ടിന് ഉള്ളില്‍ രോഹനും കുടുംബത്തിനും വിസ ശരിയാക്കി നല്‍കി.

ടൊന്‌റോയിലും സമാന സംഭവം

മക്കളുടെ വിസ ലഭിക്കുന്നത് കാലതാമസം നേരിട്ടതിനാലാണ് ടൊറന്‌റോയില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജന്‍ അരുണ്‍ ജനാര്‍ദ്ദനന്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്. അദ്ദേഹത്തിനും മണിക്കൂറുകള്‍ക്കം അകം വിസ നല്‍കി.

ട്വിറ്ററിലൂടെ സഹായം

കടലാസില്‍ എഴുതി നല്‍കുന്ന പരാതികള്‍ക്കും നിവേദനങ്ങള്‍ക്കും ഒന്നും സുഷമ സ്വരാജ് ഇടം കൊടുക്കാറില്ല. മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ട് @SushamaSwaraj ല്‍ ട്വീറ്റ് ചെയ്താല്‍ മതി. ആശുപത്രി കിടക്കയില്‍ ആണെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സുഷമ ഉദ്യോഗസ്ഥരെ ഏര്‍പ്പാടാക്കിയിട്ടുണ്ട്.

നല്ല മാതൃക

ഐസിസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദിക ടോം ഉഴുന്നാലിന്‌റെ മോചനത്തിന് തന്നാല്‍ ആകുന്നത് എല്ലാം ചെയ്യുമെന്നും സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഞൊടിയിടയില്‍ പരിഹാരം കാണുന്ന സുഷമയുടെ മാതൃക മറ്റ് മന്ത്രിമാര്‍ക്കും സ്വീകരിക്കാവുന്നതാണ്.

English summary
Known for her prompt response, Sushama Swaraj yet again helped a man in distress by issuing an urgent visa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X