തമിഴ്‌നടന്‍ രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും; ആരോഗ്യനില തൃപ്‌തികരം
ഹൈദരബാദ്:രക്തസമ്മര്‍ദത്തിലെ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ഇന്ന് ആശുപത്രി വിട്ടേക്കും. കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിലാണ് രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് 70 കാരനായ രജനികാന്തിനെ ഹൈദരാബാദ് അപ്പോളോ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിക്കുന്നത്. ഇന്ന് വൈകിട്ടോ നാളെ രാവിലെയോ രജനികാന്ത് ആശുപത്രിവിടുമെന്ന് താരത്തിന്റെ സഹോദരനെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു.
ഇതുവരെയുള്ള പരിശോധനാ ഫലങ്ങളില്‍ രജനികാന്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഇന്നലെ അപ്പോളോ ഹോസ്‌പിറ്റല്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് ഡോക്ടര്‍മാരുടെ സംഘം വീണ്ടു പരിശോധന നടത്തും. എന്നിട്ട് മാത്രമേ ആശുപത്രി വിടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകു.
കഴിഞ്ഞ ദിവസം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രജനികാന്തിനെ ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. രജനികാന്തിന് ഉടന്‍ സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നതായി എടപ്പാടി പളനി സ്വാമി അറിയിച്ചു.
വെള്ളിയഴ്‌ച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനികാന്തിന്റെ രക്ത സമ്മര്‍ദം നയന്ത്രാണാതീതമായി ഉയര്‍ന്നത് ആശങ്കക്ക് വഴിവെച്ചിരുന്നു.
തെലുങ്കാന ഗവര്‍ണര്‍ തമിലിസൈ സുന്ദരരാജന്‍, ടിഡിപി നേതാവ് എന്‍ ചന്ദ്രബാബു നായ്‌ഡു നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ എന്നിവര്‍ രജനികാന്തിന്റെ അസുഖം വേഗം ഭേദമാകാന്‍ ആശംസകള്‍ നേര്‍ന്നു.
ഡിസംബര്‍ 13 മുതല്‍ തന്റെ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജനികാന്ത് ഹൈദരബാദിലാണ് ഉണ്ടായിരുന്നത്. പുതിയ സിനിമയായാ അണ്ണാത്തയുടെ ലൊക്കേഷനില്‍ നാല് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രീകരണം താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രജനീകാന്തിന് കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവ് ആയിരുന്നു.