സിനിമാ നിര്‍മാതാവിന്റെ മരണത്തിനു പിന്നില്‍ ഭാര്യ!!! മറ്റു മൂന്നു പേര്‍ കൂടി...എല്ലാവരും അകത്ത്

  • Written By:
Subscribe to Oneindia Malayalam

പൂനെ: ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പിട്ടു മറാത്തി സിനിമാ നിര്‍മാതാവ് അതുല്‍ തപ്കിര്‍ (35) ജീവനൊടുക്കിയ സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണ് അതുലിനെ നഗരത്തിലെ സ്വാകാര്യ ഹോട്ടല്‍ മുറിയില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാളിലെ തീ...'ഏദന്‍തോട്ട'ത്തിലുള്ളവര്‍ ഇറങ്ങിയോടി!! ബാഹുബലി പ്രേക്ഷകര്‍ കുലുങ്ങിയില്ല!! കാരണം...

കുമ്മനത്തിനെതിരെ കേസ്; അഭിനന്ദനവുമായി ബിജെപി കേന്ദ്രനേതൃത്വം.. ആരാണീ ''കുന്നംകുളം വ്യാജശേഖരൻ''?

ഒടിയനില്‍ മഞ്ജു മോഹന്‍ലാലിന്റെ നായികയായതിന് പിന്നില്‍ ദിലീപ്???

ഭാര്യയും ബന്ധുക്കളും പ്രതികള്‍

ഭാര്യ പ്രിയങ്കയെയും സഹോദരന്‍മാരെയും ഒരു ബന്ധുവിനെയുമാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഖേദിയിലെ വീട്ടില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്.

പരാതി നല്‍കിയത്

അതുലിന്റെ അച്ഛന്‍ ബാജിറാവു തപ്കിര്‍ (59) നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഭാര്യയെയു മറ്റു മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. പ്രിയങ്കയെയെ കൂടാതെ സഹോദരന്‍മാരായ കല്യാണ്‍ ഗഹ്‌വാനെ, ബാലു ഗഹ്‌വാനെ, ബന്ധു ബാപ്പു തിയാഗെല്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടവര്‍.

അതുലിന്റെ ആത്മഹത്യാക്കുറിപ്പ്

നഗരത്തിലെ ഹോട്ടല്‍ മുറിയിലാണ് അതുലിനെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ അതുല്‍ കുറിച്ചിരുന്നു. ഭാര്യയുടെ സഹോദരന്‍മാര്‍ തന്നെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ബന്ധു ബാപ്പു തന്നെ ഭീഷണിപ്പെടുത്തിയതായും അതുലിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

ഭാര്യയുടെ പീഡനം

2015ല്‍ പുറത്തിറങ്ങിയ ധോല്‍ താഷെ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു അതുല്‍. എന്നാല്‍ ഈ സിനിമ ബോക്‌സ് ഓഫീസില്‍ പരാജയമായി മാറി. കനത്ത സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഭാര്യ പ്രിയങ്ക അതുലിനെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായി അച്ഛന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നേരത്തേയും ആത്മഹത്യാശ്രമം

2016ലും അതുല്‍ ആത്മഹത്യാ ശ്രമം നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അന്നു ഉറക്ക ഗുളിക അമിതമായി കഴിച്ചാണ് അതുല്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ഭാര്യ പരാതി നല്‍കി

ആറു മാസങ്ങള്‍ക്കു മുമ്പ് പ്രിയങ്ക അതുലിനെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുടുംബപ്രശ്‌നങ്ങളായിരുന്നു കാരണം. തന്നെ ഭര്‍ത്താവും ഭര്‍ത്താവിന്‍റെ അച്ഛനും മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ചായിരുന്നു പരാതി.

 കോടതിയില്‍ ഹാജരാക്കി

അറസ്റ്റ് ചെയ്യപ്പെട്ട പ്രിയങ്കയെയും മറ്റു പ്രതികളെയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടതായി സബ് ഇന്‍സ്‌പെക്ടര്‍ കാരത്ത് അറിയിച്ചു.

English summary
Marathi film producer's suicide: Four arrested including wife.
Please Wait while comments are loading...