കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യായം പറയേണ്ട; കോള്‍ കട്ടായാല്‍ 10 ലക്ഷം പിഴ അടച്ചാല്‍ മതിയെന്ന് ടെലികോം സെക്രട്ടറി

  • By Anwar Sadath
Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടെലികോം കമ്പനികളുടെ കിടമത്സരം ഒരു വശത്ത് കൂടി മുന്നേറുകയാണ്. പക്ഷെ മറുവശത്ത് കോളുകള്‍ ഡ്രോപ്പ് ആയി പോകുന്ന യാഥാര്‍ത്ഥ്യം മേഖലയെ തുറിച്ചുനോക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പലവിധ ന്യായങ്ങളാണ് കമ്പനികള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ കൂടുതല്‍ ന്യായങ്ങള്‍ പറഞ്ഞ് സമയം കളയാതെ എല്ലാവരും ഒത്തുചേര്‍ന്ന് പരിഹാരം കാണണമെന്ന ശക്തമായ സന്ദേശമാണ് ടെലികോം മന്ത്രാലയം സേവനദാതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ഇന്ത്യന്‍ റെയില്‍വേ മുഖം മാറുന്നു! നേരത്തെ ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ ഇളവ്!
മൊബൈല്‍ ടവറുകള്‍ ആവശ്യത്തിന് സ്ഥാപിക്കാന്‍ കഴിയാത്തത് മൂലമാണ് കോള്‍ ഡ്രോപ് വര്‍ദ്ധിക്കുന്നതെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്. കോള്‍ ഡ്രോപ്പിനെക്കുറിച്ച് ട്രായ് റിപ്പോര്‍ട്ട് ലഭിച്ച ശേഷം ടെലികോം കമ്പനികളെ കാണുമെന്ന് ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ വ്യക്തമാക്കി. കോള്‍ ഡ്രോപ്പിനെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ അവസ്ഥ തുടരാന്‍ കഴിയില്ലെന്ന് കമ്പനികളെ അറിയിക്കും. ഇത് തിരുത്തിയേ മതിയാകൂവെന്ന് വ്യക്തമാക്കും, സുന്ദര്‍രാജന്‍ പറഞ്ഞു.

arunasundarrajan

മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ ചിലയിടങ്ങളില്‍ എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇത് കോള്‍ ഡ്രോപ്പിന് ന്യായീകരണം ആക്കാന്‍ കഴിയില്ല. ഇന്‍ഫ്രാസ്ട്രക്ചര്‍ അപ്‌ഗ്രേഡ് ചെയ്ത് ഇത് പരിഹരിക്കണം. ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്താന്‍ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി. ട്രായിയുടെ ശക്തമായ നയങ്ങള്‍ ഒക്ടോബര്‍ 1ന് നിലവില്‍ വന്നിരുന്നു. ഇതനുസരിച്ച് കോള്‍ ഡ്രോപ്പിന് 10 ലക്ഷം പിഴ ഈടാക്കാന്‍ നിര്‍ദ്ദേശമുണ്ട്. ഇതിന് പുറമെ വിവിധ നെറ്റ്‌വര്‍ക്കുകളുടെ സേവന മികവ് ട്രായി പരിശോധിച്ച് വരികയാണ്. ഇതിന് ശേഷമാകും നടപടി.


English summary
Telecom operators can’t give excuses for rising call drops, says telecom secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X