കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ വിറച്ച് മഹാരാഷ്ട്ര...രോഗബാധിതര്‍ 1000 കടന്നു, 24 മണിക്കൂറിനുള്ളില്‍ 150 കേസുകള്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000 കടന്നു. ഇതോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം മഹാരാഷ്ട്രയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

maharashtra covid

ഔദ്യോഗിക കണക്ക് പ്രകാരം 1018 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 116 കൊറോണ പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൂനെ 18, നഗര്‍ 3, ബുല്‍ദാന 2, താനെ 2, നാഗ്പൂര്‍ , സത്താര 1, അബദ് കോര്‍പ്പ് 3, രത്‌നഗിരി 1. സംഗലി 1 എന്നിങ്ങനെയാണ് ഇന്ന് സ്ഥിരീകരിച്ച പുതിയ കേസുകള്‍. സംസ്ഥാന കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 10 മുതല്‍ 12 മണിവരെ പ്രവര്‍ത്തിക്കാവുവെന്ന് പൂനെ പൊലീസ് അറിയിച്ചു. ആശുപത്രികളെയും മെഡിക്കല്‍ സേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

കൊറോണ രാജ്യത്ത് പ്രതീക്ഷിച്ചതിനേക്കാളും പടര്‍ന്നുപിടിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 508 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് മാത്രം 13 പേരാണ് മരിച്ചത്. 4789 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 124 പേര്‍ മരിച്ചപ്പോള്‍ നിരവധി പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. ഇനിയുള്ള നാള്‍ രാജ്യത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായാണ്. നിലവില്‍ മഹാരാഷട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയില്‍ ഇന്നലെ 121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Total Covid 19 Cases In Maharashtra Cross 1000
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X