കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിലക്ക് ലംഘിച്ച് തൃപ്തി ദേശായി ഹാജിഅലി ദര്‍ഗയില്‍ പ്രവേശിച്ചു: അടുത്തത് ശബരിമല ?

Google Oneindia Malayalam News

മുംബൈ: വിലക്ക് ലംഘിച്ച് ആക്ടിവിസ്റ്റും ഭൂമാതാ ബ്രിഗേഡ് മേധാവിയുമായ തൃപ്തി ദേശായിയും സംഘവും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ച മുംബൈയിലെ മുസ്ലീം ദേവാലയമായ ഹാജിഅലി ദര്‍ഗയില്‍ പ്രവേശിച്ചു. ദര്‍ഗയുടെ പ്രധാന ആരാധനാ സ്ഥലത്ത് പ്രവേശിക്കാനായില്ല. കനത്ത സുരക്ഷയിലായിരുന്നു തൃപ്തിയും സംഘവും രാവിലെ ആറ് മണിയോടെ ദര്‍ഗയില്‍ പ്രവേശിച്ചത് . കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാനുളള അവര്‍ ശ്രമിച്ചിരുന്നെങ്കിലും പ്രദേശ വാസികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. കൂടാതെ മുസ്ലീം സംഘടനകളും ശിവസേനയും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു.

അക്രമ സംഭവങ്ങള്‍ തടയുന്നതില്‍ പോലീസ് വീഴ്ച്ചവരുത്തിയെന്നും അവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇത്തവണ പോലീസ് തങ്ങളോട് സഹകരിച്ചുവെന്നും ലിംഗസമത്വത്തിനായുളള പോരാട്ടത്തിന്റെ വിജയമാണിതെന്നുമാണ് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഹാജി അലിദര്‍ഗയിലെ പ്രധാന പ്രാര്‍ത്ഥനാ മന്ദിരത്തില്‍ പ്രവേശിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും തൃപ്തി അറിയിച്ചു. ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെയാണ്‌
തൃപ്തി ദേശായിയും അവരുടെ നേതൃത്വത്തിലുളള സംഘവും പ്രവര്‍ത്തിച്ചുവരുന്നത്‌.

trupti-desai

മഹാരാഷ്ട്രയിലെ ശനി ശിംഘ്നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനായി നടത്തിയ സമരങ്ങളിലൂടെയാണ് അവര്‍ ദേശീയ ശ്രദ്ധ നേടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ശനിശിംഖ്‌നാപൂരില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ ശേഷം അടുത്തതായി വിലക്ക് ലംഘിച്ച് താന്‍ ശബരിമലയിയിലും ദര്‍ശനം നടത്തുമെന്ന്‌ തൃപ്തി ദേശായി പ്രസ്താവിച്ചിരുന്നു. ഈ വിഷയത്തില്‍ ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്താന്‍ താന്‍ കേരളത്തിലെത്തുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

English summary
Bhumata Brigade chief Trupti Desai entered Mumbai's Haji Ali dargah to offer prayers on Thursday morning after being denied entry last month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X