കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിരപരാധിയെ വേദനിപ്പിക്കുന്നത് മനുഷ്യരാശിയെ മുഴുവന്‍ വേദനിപ്പിക്കുന്നതിന് തുല്യം:ഇര്‍ഫാന്‍ പഠാന്‍

Google Oneindia Malayalam News

മുംബൈ:ഉദയ്പൂരിലെ കൊലപാതകത്തിന്റെ ഞെട്ടിലിലാണ് രാജ്യം. കഴിഞ്ഞദിവസമാണ് പ്രവാചക നിന്ദ നടത്തിയ നുപുര്‍ ശര്‍മ്മയെ സോഷൃല്‍മീഡിയയിലൂടെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരില്‍ തയ്യല്‍ ജീവനക്കാരനെ പട്ടാപ്പകല്‍ രണ്ട് പേര്‍ തലയറുത്ത് കൊലപ്പെടുത്തിയത്. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍. നിങ്ങള്‍ ഏത് വിശ്വാസമാണ് പിന്തുടരുന്നത് എന്നത് പ്രശ്നമല്ല. ഒരു നിരപരാധിയായ ജീവിതത്തെ മുറിപ്പെടുത്തുന്നത് മുഴുവന്‍ മനുഷ്യത്വത്തെയും വ്രണപ്പെടുത്തുന്നതിന് തുല്യമാണ്, ''അദ്ദേഹം ട്വീറ്റ് ചെയ്തു.

ഉദയ്പൂരിലെ മാല്‍ദാസ് മേഖലയിലാണ് കഴിഞ്ഞ സംഭവം ഉണ്ടായത്. കുറ്റകൃത്യം ചെയ്ത ഉടന്‍, രണ്ട് പ്രതികളും തലവെട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവനും ഭീഷണി ഉയര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് പ്രതികളും പിടിയിലായി. അക്രമികളില്‍ ഒരാളായ റിയാസ് അക്തര്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കനയ്യ ലാലിനെ ആക്രമിക്കുകയും മറ്റൊരാള്‍ (ഘോസ് മുഹമ്മദ്) കുറ്റകൃത്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മുന്‍ ബി ജെ പി വക്താവ് നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് ഇരയായ തയ്യല്‍ക്കാരന്‍ അടുത്തിടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം.

 irfan

റിയാസ് വെട്ടി, മുഹമ്മദ് ദൃശ്യങ്ങള്‍ പകർത്തി: ഉദയ്പൂരില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചുറിയാസ് വെട്ടി, മുഹമ്മദ് ദൃശ്യങ്ങള്‍ പകർത്തി: ഉദയ്പൂരില്‍ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു

1

സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ചൊവ്വാഴ്ച പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു.അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജി), സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് അശോക് കുമാര്‍ റാത്തോഡ്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഐജി), ആന്റി ടെറര്‍ സ്‌ക്വാഡ് (എടിഎസ്), പ്രഫുല്ല കുമാര്‍, ഒരു സൂപ്രണ്ട് ഓഫ് പോലീസ് (എസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു അഡീഷണല്‍ ഓഫീസറും ഉള്‍പ്പെടുന്നതാണ് എസ്‌ഐടി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഉദയ്പൂരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

2


സമാധാനം നിലനിര്‍ത്തണമെന്ന് ഉദയ്പൂര്‍ ഡിവിഷന്‍ കമ്മീഷണര്‍ രാജേന്ദ്ര ഭട്ട് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 'സമാധാനം നിലനിര്‍ത്താന്‍ ഉദയ്പൂരിലെ ജനങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഇരയായ കനയ്യ ലാലിന്റെ ആശ്രിതര്‍ക്ക് യു ഐ ടിയില്‍ പ്ലേസ്‌മെന്റ് സര്‍വീസ് വഴി റിക്രൂട്ട്‌മെന്റ് നടത്താമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്, കൂടാതെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും' ഭട്ട് പറഞ്ഞു.

3


അതേസമയം, സംഭവത്തെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ ഐ എ) സംഘം ഉദയ്പൂരിലേക്ക് പുറപ്പെട്ടതായി വൃത്തങ്ങള്‍ അറിയിച്ചു. എന്‍ ഐ എ സംഘത്തില്‍ ഒരു ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ (ഡി ഐ ജി) റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) ഉത്തരവിനെ തുടര്‍ന്നാണ് ഈ നീക്കം.സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, എന്‍ഐഎ സംഘം കുറ്റകൃത്യം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ (യു എ പി എ) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തേക്കും.

4


ഉര്‍ഫി ജാവേദും സംഭവത്തെ അപലപിച്ചു. നമ്മള്‍ ഇത് എങ്ങോട്ടാണ് പോകുന്നത്. അല്ലാഹുവിന്റെ പേരില്‍ വെറുക്കാനോ കൊല്ലാനോ അല്ലാഹു പറഞ്ഞില്ല. എന്തുകൊണ്ടാണ് നമ്മള്‍ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, ബലാത്സംഗക്കേസുകള്‍, ജിഡിപി എന്നിവയെക്കുറിച്ച് സംസാരിക്കാത്തത്. ധാര്‍മ്മികതയുണ്ടാവാനാണ് മതങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്, അവര്‍ പറഞ്ഞു.

ഇനി ഞങ്ങള് കണ്ണുവെച്ചെന്ന് പറയരുത്..കണ്ണെടുക്കാനേ പറ്റുന്നില്ല;പച്ച സാരിയില്‍ സുന്ദരിയായി പ്രിയങ്ക

Recommended Video

cmsvideo
ഇനി ഒരു വരവ് ഉണ്ടാകുമോ ? ആശങ്കയിൽ ആരാധകർ | *Cricket

English summary
udaipur murder: Irfan Pathan condemns Udaipur killing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X