കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇതൊക്കെ ചെയ്തത് പബ്ലിസിറ്റിക്ക് വേണ്ടിയല്ല'; ഓപ്പറേഷൻ ഗംഗ വിജയകരമെന്ന് വി.മുരളീധരൻ

Google Oneindia Malayalam News

ഡൽഹി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഓപ്പറേഷൻ ഗംഗ വിജയകരമായ പരിസമാപ്തിയിലേക്ക് എന്നാണ് വി മുരളീധരൻ പ്രതികരിച്ചത്.

വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി. സുമിയിൽ ഇന്ത്യൻ പൗരന്മാർ അവശേഷിക്കുന്നതായി അറിയില്ലെന്നും വി മുരളീധരൻ പറഞ്ഞു.

വിദ്യാർത്ഥികൾ ലവീവിൽ എത്തി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സുമിയിലെ രക്ഷാദൗത്യം സമ്മർദ്ദം നിറഞ്ഞതായും കേന്ദ്ര മന്ത്രി പറഞ്ഞു. യുക്രൈനിലുള്ള ഇന്ത്യക്കാരോട് ഫെബ്രുവരി 15, 20, 22 തീയതികളിൽ തിരികെ വരണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു.

1

ജനുവരിയിൽ തന്നെ വിദ്യാർത്ഥികൾക്ക് സൂചന നൽകിയതാണ്. എന്നാൽ രണ്ട് കാരണങ്ങളാൽ കുട്ടികൾ വന്നില്ല. ഒന്ന് സർവകലാശാലകൾ ഓൺലൈനിലൂടെ പഠിപ്പിക്കാൻ സന്നദ്ധരായിരുന്നില്ല. രണ്ട് സ്റ്റുഡന്റ് കോർഡിനേറ്റർമാർ വിവരങ്ങൾ കൈമാറിയില്ലെന്നും വി. മുരളീധരൻ പറഞ്ഞു. സംഘർഷമുണ്ടാകില്ലെന്നാണ് യുക്രൈൻ സർക്കാർ പറഞ്ഞത്. അത് വിദ്യാർത്ഥികൾ വിശ്വസിച്ചു. അവർ വരാത്തത് ഇന്ത്യൻ എംബസിയുടെ പോരായ്മയല്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ഇതൊക്കെ ചെയ്തത്.

പോത്തൻകോട് സുധീഷ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഒട്ടകം രാജേഷ് അടക്കം 11 പേർ പ്രതികൾപോത്തൻകോട് സുധീഷ് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു; ഒട്ടകം രാജേഷ് അടക്കം 11 പേർ പ്രതികൾ

2

അവിടുത്തെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ നാല് മന്ത്രിമാരെ അതിർത്തികളിലേക്ക് അയച്ചിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് അയച്ചതെങ്കിൽ അത് മാധ്യമങ്ങൾക്ക് വാർത്തയാക്കാതെ ഇരുന്നാൽ പോരെയെന്നും മുരളീധരൻ ചോദിച്ചു. സർക്കാർ പ്രഥമ പരിഗണന നൽകുന്നത് സുരക്ഷയ്‌ക്കാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, യുദ്ധം 14-ാം ദിവസം എത്തി നിൽക്കുകയാണ്. യുക്രൈനിലെ അഞ്ച് നഗരങ്ങല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു. തലസ്ഥാനമായ കീവ്, ചെര്‍ണിവ്, മരിയുപോള്‍, സുമി, ഖാര്‍ക്കിവ് എന്നീ നഗരങ്ങളിലാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. എന്നാൽ, മോസ്‌കോ സമയം രാവിലെ പത്തിന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നിരുന്നു.

3

ഇപ്പോള്‍ പ്രഖ്യാപിച്ച മാനുഷിക ഇടനാഴി റഷ്യയിലേക്കാണ് പോകുന്നതെന്ന് യുക്രൈന്‍ പ്രതികരിച്ചിരുന്നു. യുക്രൈന്‍ ജനതയെ റഷ്യയിലേക്ക് കൊണ്ടുപോകുക എന്ന തന്ത്രമാണ് ഇതിന് പിന്നില്‍ എന്ന് ആരോപിച്ച് യുക്രൈന്‍ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട യുക്രൈന്റെ നിലപാട് ഇനിയും വ്യക്തമല്ല. സുമിയില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇന്നലെ നടന്നില്ല. പോകുന്ന വഴിക്ക് റഷ്യ പ്രഖ്യാപിച്ച മാനുഷിക ഇടനാഴികളില്‍ കനത്ത ഷെല്‍ ആക്രമണം നടുന്നതിനെ തുടര്‍ന്ന് യാത്ര മുടങ്ങിയിരുന്നു.

4

എന്നാൽ, റഷ്യയുടെ വെടി നിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ തീവ്ര ബാധിത മേഖലയായ സുമിയില്‍ നിന്ന് ലിവിലിൽ വിദ്യാർത്ഥികൾ എത്തിയിരുന്നു. സുമിയിൽ നിന്ന് മധ്യ യുക്രൈൻ നഗരമായ പോൾട്ടോവയിലേക്കുള്ള ദൂരം 174 കിലോമീറ്ററാണ്. സാധാരണ മൂന്നര മണിക്കൂറാണ് യാത്ര. എന്നാൽ യുദ്ധ ഭൂമിയിലൂടെയുള്ള സങ്കീർണ്ണ രക്ഷാ ദൗത്യത്തിൽ സാധാരണയിലും ഇരട്ടിയിലേറെ സമയമെടുത്താണ് വിദ്യാർത്ഥികളെ എത്തിച്ചത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ മാര്‍ഗം വഴിയാണ് ഇവിടെന്ന് പോളണ്ടിലേക്ക് തിരിച്ചത്. വിദ്യാര്‍ത്ഥികള്‍ നാളെ ഡല്‍ഹിയിലെത്തും എന്നാണ് വിവരം. സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടാവയില്‍ നിന്നാണ് ലിവിവിലെത്തിച്ചേര്‍ന്നത്. ട്രെയിന്‍ മാര്‍ഗമായിരുന്നു യാത്ര.

സില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകും; കാരണം നിരത്തി രൂക്ഷവിമർശനവുമായി ഇ ശ്രീധരൻസില്‍വര്‍ ലൈന്‍ പദ്ധതി പരിസ്ഥിതി ദുരന്തമാകും; കാരണം നിരത്തി രൂക്ഷവിമർശനവുമായി ഇ ശ്രീധരൻ

5

വിദ്യാര്‍ത്ഥികളെ പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. സുമിയില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സുമിയില്‍ നിന്ന് 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് പോള്‍ട്ടോവയിലെത്തിച്ചത്. പോള്‍ട്ടോവയില്‍ നിന്ന് ഈ വിദ്യാര്‍ത്ഥികളെ ട്രെയിന്‍ മാര്‍ഗം പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ അറിയിച്ചിരുന്നു. അതേസമയം, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പിന്നാലെ വിദേശികളും സ്വദേശികളുമായി അയ്യായിരത്തോളം പേരും സുമിയിൽ നിന്ന് രക്ഷപ്പെട്ട് പോൾട്ടോവയിൽ എത്തി. പോൾട്ടോവയിൽ നിന്ന് ട്രെയിനിൽ യാത്ര തുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തി നഗരമായ ലവീവിൽ എത്തിച്ച ശേഷം ഇവിടെ നിന്ന് പോളണ്ട് അതിർത്തിയിൽ എത്തിക്കും എന്നാണ് വിവരം.

English summary
ukraine russia crisis: Union Minister V Muraleedharan react to evacuation of indians from ukraine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X