ആക്സിഡന്റിൽ അറ്റുപോയ കാൽ അതേ രോഗിക്ക് തലയണയാക്കുന്ന യോഗിയുടെ യുപി മോഡൽ.. ഞെട്ടിക്കുന്ന വീഡിയോ കാണാം!

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  തലയണക്ക് പകരം അറ്റു പോയ കാൽ കൊടുത്ത് ആശുപത്രി അധികൃതർ, സംഭവം യുപിയിൽ | Oneindia Malayalam

  ഉത്തര്‍ പ്രദേശിലെ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ലഭിക്കാതെ നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് യുപിയില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് ഏറ്റുവാങ്ങേണ്ടി വന്നത്. കുടിശ്ശിക വരുത്തിയതോടെ സ്വകാര്യ കമ്പനി ആശുപത്രി ഓക്സിജന്‍ വിതരണം നിര്‍ത്തിയതായിരുന്നു അപകട കാരണം.

  രാജ്യത്തെ ഞെട്ടിച്ച വാര്‍ത്തയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലെ കുത്തഴിഞ്ഞ ആരോഗ്യ സംവിധാനത്തിന്‍റെ ഒരുപാട് ഉദാഹരണങ്ങള്‍ വാര്‍ത്തയായിട്ടുണ്ട്. ഇതിനിടയിലാണ് വാഹനാപകടത്തില്‍ അറ്റുപോയ കാല്‍ അതേ രോഗിക്ക് തന്നെ തലയണയാക്കി വെച്ചുകൊടുത്ത് ആശുപത്രി അധികൃതരുടെ കൊടുംക്രൂരത വാര്‍ത്തയായിരുക്കുന്നത്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ ബണ്ഡല്‍കാട് റീജിയണിലെ ജാന്‍സിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് സംഭവം.

  അപകടം

  അപകടം

  ഘനശ്യാം എന്ന യുവാവിനെയാണ് വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിച്ചത്. ഘനശ്യാം കണ്ടക്ടറായി ജോലി ചെയ്യുന്ന സ്കൂള്‍ ബസ് ശനിയാഴ്ച രാവിലെ അപകടത്തില്‍ പെടുകയായിരുന്നു. എതിരെ നിന്ന് വന്ന ട്രക്കില്‍ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്കൂള്‍ ബസ് മറിഞ്ഞായിരുന്നു അപകടം. ബസ്സില്‍ ഉണ്ടായരുന്ന 25 കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. എന്നാല്‍ ഘനശ്യാമിന്‍റെ പരിക്ക് ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

  മുറിച്ച് മാറ്റിയ കാല്‍

  മുറിച്ച് മാറ്റിയ കാല്‍

  ഗുരുതരമായി പരിക്കേറ്റ ഘനശ്യാമിന്‍റെ കാല്‍ ഓപ്പറേഷനിലൂടെ മുറിച്ച് മാറ്റി അതേ കാല്‍ തന്നെ തലയണയായി ആസ്പത്രി അധികൃതര്‍ നല്‍കി. സംഭവം ശ്രദ്ധയില്‍ പെട്ടപ്പോള്‍ പ്രതിഷേധിച്ചിട്ടും ഡോക്ടര്‍മാര്‍ ഇടപെടാന്‍ തയ്യാറായില്ലെന്ന് ഘനശ്യാമിന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ' വിവരം അറിഞ്ഞ് എത്തിയപ്പോള്‍ ഘനശ്യാമിന്‍റെ തലയ്ക്ക് താഴെ മുറിച്ച് മാറ്റിയ കാല്‍ തന്നെയാണ് വെച്ചിരിക്കുന്നത്. കണ്ടപ്പോള്‍ ഡോക്ടര്‍മാരോട് വിവരം പറഞ്ഞു. എന്നാല്‍ ആരും തന്നെ ഇടപെട്ടില്ല. ഒടുവില്‍ പുറത്ത് നിന്ന് ഒരു തലയണ വാങ്ങി കൊണ്ട് വന്നപ്പോഴാണ് കാല്‍ തലയ്ക്ക് കീഴില്‍ നിന്ന് മാറ്റിയത്. ഏകദേശം രണ്ട് മണിക്കൂറാണ് കാലിന് മുകളില്‍ ഘനശ്യാമിന് കിടക്കേണ്ടി വന്നത് എന്ന് അയാളുടെ ബന്ധു വ്യക്തമാക്കി.

  അന്വേഷണം

  അന്വേഷണം

  പ്രാദേശിക ടിവി ചാനലുകളില്‍ വാര്‍ത്ത വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അഷുതോഷ് ഠണ്ഡന്‍ വ്യക്തമാക്കി. സംഭവത്തില്‍ ആസ്പത്രി എമര്‍ജെന്‍സി മെഡിക്കല്‍ ഓഫീസര്‍ ഡോ മഹേന്ദ്ര പാല്‍ സിങ്, സീനിയര്‍ ഡോക്ടര്‍ അലോക് അഗര്‍വാള്‍, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്സുമാരായ ദീപ നരംഗ്,ശശി ശ്രീവാസ്തവ എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  The severed, bloodied foot of a man is used as a headrest to prop him up: the stomach-churning scene is not from a macabre Bollywood movie but seen in cellphone footage filmed at a large government hospital in Uttar Pradesh's Jhansi district.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്